Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന്
3ദിവസം ശവപ്പെട്ടിയിൽ;സംസ്കരിക്കുമ്പോൾ കണ്ണ്തുറന്നു
മരിച്ചെന്ന് കരുതി സംസ്കരിക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ പെട്ടെന്ന് കണ്ണിന് ഇളക്കം വന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ഫിഞ്ചി സൊപജോൺ എന്ന മുത്തശ്ശി. തായ്ലന്‍റിലാണ് ഇത്തരം ഒരു സംഭവം അരങ്ങേറിയത്. പലപ്പോഴും ഇത്തരത്തിലുള്ള അപൂർവ്വ സംഭവങ്ങളെക്കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുണ്ട്. ഒരു ബുദ്ധിസ്റ്റ് കുടുംബത്തിലെ മുത്തശ്ശിക്കാണ് ഇത്തരത്തിൽ ഭയപ്പെടുത്തുന്ന ഒരു അനുഭവം ഉണ്ടായത്. എഴുപത് വയസ്സാണ് ഇവര്‍ക്കുണ്ടായിരുന്നു. പ്രായമായതിന്‍റെ അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇവർ.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷം ആണ് മരണം ഭർത്താവുൾപ്പടെയുള്ളവർ സ്ഥിരീകരിച്ചത്. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ഇത്തരം ഒരു സംഭവം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണ ശേഷം ബുദ്ധവിശ്വാസപ്രകാരമുള്ള ചടങ്ങുകൾ നടത്തുന്നതിനിടെയാണ് ഇവർ കൺപീലി ഇളക്കിയതായി ഭർത്താവിന് തോന്നിയത്. കൂടുതൽ വിവരങ്ങൾ വായിക്കാം

മൂന്ന് ദിവസത്തെ ചടങ്ങ്
ഫിഞ്ചി മുത്തശ്ശി മരിച്ച് കഴിഞ്ഞെന്ന് സ്ഥിരീകരിച്ച ശേഷം മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇതിനായി എപ്പോഴും തണുപ്പിച്ച് സൂക്ഷിക്കുന്ന ശവപ്പെട്ടിയിലാണ് ഇവരെ കിടത്തിയിരുന്നത്. ദിവസങ്ങളോളം നീണ്ട് നിൽക്കുന്ന ചടങ്ങ് ആയതു കൊണ്ട് തന്നെ ശരീരം നല്ലതു പോലെ തണുത്ത പെട്ടിയിൽ സൂക്ഷിക്കുകയായിരുന്നു, എന്നാൽ മൂന്ന് ദിവസത്തെ ചടങ്ങിന് ശേഷം സംസ്കരിക്കുന്നതിന് വേണ്ടി എടുക്കുന്ന സമയത്താണ് ഇവരുടെ കണ്ണുകൾ ഇളകിയതായി ഭർത്താവിന് തോന്നിയത്.

മുഖം തുടച്ച ശേഷം
സംസ്കരിക്കുന്ന ചടങ്ങുകൾക്ക് മുൻപായി ഇവർക്ക് വെള്ളം കൊണ്ട് മുഖം തുടക്കുന്ന ചടങ്ങ് ഉണ്ട്. ഈ സമയത്താണ് ഭര്‍ത്താവ് സൊപജോണിന് തന്‍റെ ഭാര്യയുടെ കണ്ണുകള്‍ ഇളകിയതായി തോന്നിയത്. എന്നാൽ തന്‍റെ തോന്നൽ അപ്പോൾ തന്നെ അദ്ദേഹം മക്കളോട് പറയുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ തോന്നലാണ് എന്ന് പറഞ്ഞ് മക്കൾ തള്ളിക്കളയുകയായിരുന്നു.

ബലപ്പെടുന്ന സംശയം
എന്നാൽ പിന്നീടും ഇതേ സംശയം ബലപ്പെട്ടു കൊണ്ടേ ഇരുന്നു അദ്ദേഹത്തിന്. അവസാനമായി കുളിപ്പിക്കാൻ എടുക്കുമ്പോൾ പോലും ശരീരം മരവിക്കാതിരിക്കുന്നതെല്ലാം ഭാര്യ മരിച്ചിട്ടില്ല എന്നതിൽ ഇദ്ദേഹത്തെ എത്തിച്ചു. തുടർന്ന് ബന്ധുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് ഡോക്ടർ സ്ഥലത്തെത്തുകയും മരണവീട്ടിൽ എത്തി പരിശോധന നടത്തുകയും ചെയ്തു.

പരിശോധനക്ക് ശേഷം
എന്നാൽ ഡോക്ടർ പരിശോധിച്ച ശേഷമാണ് ഫിഞ്ചി മരിച്ചിട്ടില്ല എന്ന് മനസ്സിലായത്. മരണ വീട്ടിലെത്തിയ ഡോക്ടർ ഇവർക്ക് ഉടനേ തന്നെ സിപിആർ നൽകുകയും പിന്നീട് നെഞ്ചിലും മറ്റും ചൂടു വെച്ച് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. എങ്കിലും ഇത്രയൊക്കെ ചെയ്കതിട്ടും ബോധത്തിലേക്ക് ഫിഞ്ചി മുത്തശ്ശി തിരിച്ച് വന്നിട്ടില്ല. മാത്രമല്ല ആരോഗ്യകരമായ അത്ര നല്ല അവസ്ഥയിലും അല്ല അവർ.

ജീവനോടെ സംസ്കരിച്ചാൽ
ജീവനോട് തന്റെ നല്ല പാതിയെ സംസ്കരിച്ചിരുന്നെങ്കിൽ അത് ജീവിതത്തിൽ താൻ ചെയ്യാൻ പോവുന്ന വലിയ പാപമെന്നാണ് ഇദ്ദേഹം പറയുന്നത്. മാത്രമല്ല മൂന്ന് ദിവസമാണ് അവർ തണുത്ത് മരവിച്ച് ശവപ്പെട്ടിയിൽ കിടന്നത്. എന്നിട്ടും ജീവിതത്തിലേക്ക് പതിയെ തിരിച്ച് വരാൻ ഒരുങ്ങുകയാണ് ഫിഞ്ചി മുത്തശ്ശി. സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഫിഞ്ചി മുത്തശിയുടെ അതിജീവനത്തിന്‍റെ കഥ.



Click it and Unblock the Notifications

