Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
ബെഡ്റൂമില്‍ ദൈവങ്ങളുടെ ചിത്രം വെക്കരുത്: ശുക്രന്റെ ഭാഗ്യഫലങ്ങള്‍ ഇല്ലാതാവും
ശാരീരികവും മാനസികവുമായ റിലാക്സേഷന് നല്കുന്ന നമ്മുടേതായ ഇടമാണ് ബെഡ്റൂം. എന്നാല്‍ ചില അവസരങ്ങളില്‍ ഈ ഇടം പലപ്പോഴും നെഗറ്റീവ് എനര്‍ജി നല്കുന്ന ഒരു ഇടമായി മാറുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും നമ്മുടെ ഉപബോധ മനസ്സ് നമ്മുടെ ശരീരത്തിന്റെ ഒരു ആന്റിനയായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഈ സമയം നമ്മുടെ ചുറ്റും ഉള്ള നെഗറ്റീവ് പോസിറ്റീവ് ഊര്‍ജ്ജങ്ങളെ മനസ്സും ശരീരവും ശേഖരിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ഉറക്കമില്ലായ്മ ഉണ്ടാവുന്നു. ഇതിന് കാരണം പലപ്പോഴും നമ്മള് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ചില വസ്തുക്കള്‍ തന്നെയായിരിക്കാം.

എന്നാല്‍ ഇവ എന്താണെന്ന് കണ്ടെത്തുക അത്ര എളുപ്പമുള്ള ഒന്നല്ല. പക്ഷേ അല്പം ചിന്തിച്ചാല്‍ നമുക്കുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും കിടപ്പ് മുറിയില്‍ നിന്ന് തന്നെ പരിഹാരം കാണാവുന്നതാണ്. കിടക്കുന്ന മുറിയില്‍ നിന്ന് ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവ നമ്മുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്നതിന് മുന്‍പ് തന്നെ ഇത്തരം വസ്തുക്കള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. എന്തൊക്കെ വസ്തുക്കളാണ് കിടപ്പ് മുറിയില്‍ നിന്ന് ഒഴിവാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

താജ്മഹല്‍
പലരും സ്നേഹത്തിന്റെ സിംമ്പല്‍ എന്ന നിലക്ക് താജ്മഹലിന്റെ ഫോട്ടോയോ ബിംബമോ ഒക്കെ കിടപ്പ് മുറിയില്‍ സൂക്ഷിക്കുന്നു. എന്നാല്‍ ഇത് അത്ര നല്ലതല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. കാരണം ഇത് നഷ്ടപ്രണയത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ബെഡ്റൂമില്‍ ഇത് വെക്കുന്നത് അത്ര നല്ലതല്ല. ഇത് നിങ്ങളുടെ മുറിയില്‍ നെഗറ്റീവ് ഊര്‍ജ്ജവും ദോഷകരമായ ഫലങ്ങളും നല്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഇത്തരം ചിത്രങ്ങളോ ബിംബങ്ങളോ തിരഞ്ഞെടുക്കണമെങ്കില്‍ അല്പം ശ്രദ്ധിച്ച് വേണം തിരഞ്ഞെടുക്കുന്നതിന്.

ദൈവങ്ങളുടെ ചിത്രം
പലരും ബെഡ്റൂമില്‍ ദൈവത്തിന്റെ ചിത്രം വെക്കുന്നു. എന്നാല്‍ ഇത് അത്ര നല്ല ഫലമല്ല നമുക്ക് നല്‍കുന്നത്.. നിങ്ങളുടെ കിടപ്പ് മുറിയില്‍ ഒരു ദേവന്റെയോ ദേവിയുടെയോ ചിത്രം ഉണ്ടെങ്കില്‍ അത് മറ്റെവിടേക്കെങ്കിലും മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കുക. കാരണം സുഖത്തിന്റെ ഗ്രഹമായ ശുക്രന് കിടപ്പുമുറിയില്‍ ഉണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ തശുക്രന് കുടികൊള്ളുന്ന സ്ഥലത്ത് ബ്രഹസ്പതി ഉണ്ടായിരിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. കാരണം ശുക്രന് അസുരഗുരുവും ബ്രഹസ്പതി ദേവഗുരുവുമാണ്. ഇത് കൊണ്ട് തന്നെ പരസ്പരം എതിര്‍ക്കുന്ന ഫലം ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

മുള്ളുള്ള അല്ലെങ്കില്‍ കള്ളിച്ചെടികള്‍
ബെഡ്റൂമില്‍ ചെടികള്‍ വെക്കുന്നത് നല്ലതാണെങ്കില്‍ പോലും അല്പം ശ്രദ്ധിച്ച് വേണം വെക്കുന്നതിന്. കാരണം കള്ളിച്ചെടികളോ അല്ലെങ്കില്‍ മറ്റ് മുള്ളുള്ള ചെടികളോ വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വാസ്തു പ്രകാരം ഇത്തരം ചെടികള്‍ വെക്കുന്നത് ദോഷകരമായാണ് കണക്കാക്കുന്നത്. ഇത് നിങ്ങള്‍ക്ക് ചുറ്റും മോശം ഊര്‍ജ്ജം കൊണ്ട് വരുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ പോസിറ്റീവ് എനര്‍ജി കൊണ്ട് വരുന്ന ചെടികള്‍ വെക്കുന്നതിന് ശ്രദ്ധിക്കണം.

നടരാജ വിഗ്രഹം
നടരാജ വിഗ്രഹം പല നര്‍ത്തകരുടേയും വീട്ടില്‍ കാണും. എന്നാല്‍ ഇതൊരിക്കലും ബെഡ്റൂമില്‍ വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ശിവന്റെ ക്രോധ രൂപത്തിലുള്ള നര്‍ത്തനമാണ് ഇത്. അതുകൊണ്ട് തന്നെ ഇത് വീട്ടില്‍ ബെഡ്റൂമില്‍ വെക്കുന്നത് മോശം ഫലം നല്‍കും എന്നാണ് പറയപ്പെടുന്നത്. കലയെ പ്രതിനിധാനം ചെയ്യുന്നതാണെങ്കില്‍ പോലും പലപ്പോഴും ഇത് താണ്ഡവ നൃത്തമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ ചിത്രം
വീട്ടില്‍ പലപ്പോഴും പല ചിത്രങ്ങളും വെക്കുന്നവരുണ്ട്. എന്നാല്‍ വീട്ടിലും ബെഡ്റൂമിലും വെക്കാന്‍ പാടില്ലാത്ത ഒരു ചിത്രമാണ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ ചിത്രം. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ വരുത്തുന്നു എന്നതാണ് സത്യം. നിങ്ങളുടെ പക്കല്‍ അത്തരത്തിലുള്ള ഒരു ഫോട്ടോ ഉണ്ടെങ്കില്‍, നിങ്ങള്‍ അത് ഉടന്‍ മാറ്റേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തുന്നു. അതുകൊണ്ട് ഇത്തരം ചിത്രങ്ങള്‍ പരമാവധി ഒഴിവാക്കണം.

പൊട്ടിയ കണ്ണാടികള്‍ അല്ലെങ്കില്‍ വിഗ്രഹങ്ങള്‍
പൊട്ടിയ കണ്ണാടികളും വിഗ്രഹങ്ങളും വീട്ടില്‍ സൂക്ഷിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് നിങ്ങള്‍ക്ക് ചുറ്റും നെഗറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. മാത്രമല്ല കിടപ്പ് മുറിയില്‍ അസ്വസ്ഥതകളും പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പൊട്ടിയ ഗ്ലാസുകളും കണ്ണാടിയും വിഗ്രഹങ്ങളും ഒന്നും വീട്ടിലും ബെഡ്റൂമിലും സൂക്ഷിക്കരുത്.

പ്രത്യേക നിറങ്ങളിലുള്ള കര്ട്ടന്
ചില പ്രത്യേക നിറങ്ങളിലുള്ള കര്ട്ടന് വീട്ടില്‍ ജനലിലോ വാതിലിലോ ഉണ്ടെങ്കിലും ശ്രദ്ധിക്കണം. ഒരിക്കലും കറുപ്പോ ചുവപ്പോ നിറത്തിലുള്ള കര്‍ട്ടനുകള്‍ ബെഡ്റൂമില്‍ ഇടാന്‍ പാടില്ല. ഇത് നിങ്ങള്‍ക്ക് നെഗറ്റീവ് ഊര്‍ജ്ജവും പ്രശ്നങ്ങളും സൃഷ്ടിക്കും എന്നാണ് പറയപ്പെടുന്നത്. വെളുത്ത നിറം, ഇളം തവിട്ട്, മരതകം, പിങ്ക് തുടങ്ങിയ ഇളം നിറങ്ങളിലുള്ള കര്‍ട്ടനുകള്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും സഹായിക്കുന്നു.
most read:തുളസി വിവാഹം: ഭാര്യാഭര്‍തൃ ബന്ധം ദൃഢമാക്കാനും ദോഷമകറ്റാനും ശുഭമുഹൂര്‍ത്തം
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications