Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
തുളസി വിവാഹം: ഭാര്യാഭര്‍തൃ ബന്ധം ദൃഢമാക്കാനും ദോഷമകറ്റാനും ശുഭമുഹൂര്‍ത്തം
തുളസി വിവാഹത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവര് നമുക്ക് ചുറ്റും ഉണ്ട്. കാര്‍ത്തിക ഏകാദശി കഴിഞ്ഞ് അടുത്ത ദിവസമാണ് തുളസി വിവാഹം വരുന്നത്. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി ദിനത്തിലാണ് തുളസി വിവാഹം വരുന്നത്. തുളസി ചെടിയും വിഷ്ണുഭഗവാനും തമ്മിലുള്ള വിവാഹത്തെയാണ് ഈ ദിനത്തില്‍ സൂചിപ്പിക്കുന്നത്. തുളസിച്ചെടിയില്‍ മഹാവിഷ്ണുവിന്റേയും മഹാലക്ഷ്മിയുടേയും സാന്നിധ്യം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്.

ദിവ്യ ഔഷധമായി പരിഗണിക്കുന്ന ചെടിയാണ് തുളസി എന്നത് കൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം ആരോഗ്യത്തിനും സൗന്ദര്യത്തിനും ആത്മീയമായും വളരെ മികച്ച് നില്‍ക്കുന്നതാണ്. മഹാവിഷ്ണു ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കുന്ന മാസമായാണ് ഈ ദിനം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ദേവ ഉത്ഥാനി എന്നും ഈ ദിനം അറിയപ്പെടുന്നു. ദേവ ഉത്ഥാനിയുടെ അടുത്ത ദിവസം അതായത് ദ്വാദശി തിഥിയില്‍ തുളസി വിവാഹം നടത്തപ്പെടുന്നു. ഈ ദിനത്തിലെ പ്രാധാന്യവും പൂജയും ഫലങ്ങളും ശുഭമുഹൂര്‍ത്തവും എന്താണെന്ന് നോക്കാം.

തുളസി വിവാഹം 2022: തീയതി
എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശി തിഥിയിലാണ് തുളസി പൂജ വരുന്നത്. ഈ വര്‍ഷം കാര്‍ത്തിക മാസത്തിലെ ദ്വാദശി തിഥി നവംബര്‍ 05, 2022 ശനിയാഴ്ചയാണ് വരുന്നത്. അതുകൊണ്ട് തന്നെ ഈ ദിവസം ഭക്തര്‍ക്ക് വളരെ ശുഭകരമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ അതേ പ്രാധാന്യത്തോടെ തുളസിയെ ആരാധിക്കുകയും ശുഭമുഹൂര്‍ത്തത്തില്‍ തുളസി വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. മഹാവിഷ്ണു നാല് മാസത്തെ നീണ്ട ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് ഭക്തരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്ന സമയമായാണ് ഈ ദിനം കണക്കാക്കുന്നത്.

തുളസി വിവാഹം 2022: ശുഭ മുഹൂര്‍ത്തം
ദ്വാദശി തീയതി ആരംഭിക്കുന്നത്: 04 നവംബര്‍ 2022 വൈകുന്നേരം 06:08 ന്
ദ്വാദശി തീയതി അവസാനിക്കുന്നത്: 05 നവംബര്‍ 2022 വൈകുന്നേരം 05:06 വരെയാണ്. ഈ ദിനത്തില്‍ തുളസിയേയും മഹാവിഷ്ണുവിനേയും ആരാധിച്ചാല്‍ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുന്നു. ഇത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സന്തോഷവും ദാമ്പത്യ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇവരില്‍ മഹാവിഷ്ണുവിന്റേയും തുളസിയുടേയും അനുഗ്രഹം എക്കാലവും നിലനില്ക്കുകയും ചെയ്യുന്നു

തുളസി വിവാഹം 2022: ശുഭ മുഹൂര്‍ത്തം
ഈ ദിനത്തില്‍ ഭര്തൃനന്മക്ക് വേണ്ടി വിവാഹിതരായ സ്ത്രീകള്‍ വ്രതമെടുത്ത് പൂജ ചെയ്യുകയും ചെയ്യുന്നു. ഹിന്ദുമത വിശ്വാസികള്‍ പരിശുദ്ധിയോടെ കണക്കാക്കുന്ന ഒന്നാണ് തുളസിച്ചെടി. മഹാവിഷ്ണുവിന്റെ പത്നിയായാണ് ലക്ഷ്മി ദേവിയെ കണക്കാക്കുന്നത്. ലക്ഷ്മി ദേവിയാണ് തുളസി ചെടിയായി മാറിയത് എന്നാണ് ദേവീ ഭാഗവതത്തില്‍ പറയുന്നത്. തുലാസപ്പെടുത്താന്‍ സാധിക്കാത്തവള്‍ അഥവാ ഉപമിക്കാന്‍ സാധിക്കാത്തവള്‍ എന്നാണ് തുളസി എന്ന വാക്കിന്റെ അര്‍ത്ഥം.

ഐശ്വര്യത്തിന് വേണ്ടി
വൃന്ദ വൃന്ദാവനീ വിശ്വ-
പൂജിതാ വിശ്വപാവനീ
നാന്ദിനി പുഷ്പസാരാഖ്യ
തുളസി കൃഷ്ണ ജീവനി - എന്ന മന്ത്രം ജപിച്ച് തുളസിക്ക് അര്‍ച്ചന നടത്തുന്നവരെങ്കില്‍ ഇവര്‍ക്ക് എല്ലാ വിധത്തിലുള്ള ഐശ്വര്യവും ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്. എല്ലാ വിധത്തിലുള്ള ഐശ്വര്യവും ദാമ്പത്യ ബന്ധത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ലഭിക്കുന്നു. എന്നാല്‍ തുളസി പൂജിക്കുന്നവര് അല്പം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ദ്വാദശിക്കും കറുത്ത വാവിനും വെളുത്ത വാവിനും തുളസി ഇറുക്കാന്‍ ശ്രമിക്കരുത്. ശരീരത്തില്‍ എണ്ണ തേച്ചിരിക്കുന്ന സമയത്തും തുളസി ഇറുക്കാന്‍ ശ്രമിക്കരുത്. ഇത് ദോഷം ചെയ്യും. ഇതെല്ലാം വിഷ്ണുഭഗവാന്റെ ശിരസ്സ് നശിപ്പിക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications