Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ബൈക്കിടിച്ച് മരണപ്പെട്ട നായ്ക്കുട്ടിയെ കുഴിയില്‍ നിന്ന് പുറത്തെടുത്ത് അമ്മ കാവല്‍
ഹവേരിയില്‍ ബൈക്ക് ഓടിച്ച് നായ്ക്കുട്ടി മരിച്ചു എന്ന വാര്‍ത്ത അതൊരു സാധാരാണ വാര്‍ത്തയാണ്. എന്നാല്‍ വഴിവക്കില്‍ മരിച്ച് തന്റെ കുഞ്ഞിനൊപ്പം അമ്മയും കൂടി ഇരുന്ന് കരയുന്ന ഒരു വാര്‍ത്ത് അതല്പം സങ്കടമുണര്‍ത്തുന്ന ഒന്ന് തന്നെയാണ്. ഏതൊരു മൃഗസ്നേഹിയേയും ഒന്ന് ഈറനണിയിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വഴിയാത്രക്കാരെയും മൃഗസ്നേഹികളെയും ഒരുപോലെ കരയിപ്പിച്ച കണ്ണീരോടെയുള്ള വിടവാങ്ങലിനാണ് കര്‍ണാടകയിലെ ഹവേരി ഗ്രാമം സാക്ഷ്യം വഹിച്ചത്.

ബൈക്കിടിച്ച് മരണപ്പെട്ട നായ്ക്കുട്ടിക്ക് അടുത്ത് അതിന്റെ അമ്മ പട്ടിയാണ് രാത്രി മുഴുവന്‍ കാവല്‍ നിന്നത്. അമ്മപ്പട്ടിയും അതിന്റെ മൂന്ന് മക്കളും വഴിയരികിലായിരുന്നു കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ്് ഇതിലൊരു നായ്ക്കുട്ടിയെ ബൈക്ക് ഇടിച്ചത്. അതിനെ തുടര്‍ന്ന് അത് മരണപ്പെടുകയും ചെയ്യുകയുണ്ടായി. മൃഗസ്നേഹിയും അഡ്വക്കറ്റുമായ ജെ വെങ്കിടേഷ് ഇത് കാണുകയും മരിച്ച നായ്ക്കുട്ടിയെ ഇദ്ദേഹം അടുത്ത് തന്നെ മറവ് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് അമ്മ അന്ന് രാത്രി തന്നെ കുഞ്ഞിനെ കുഴിയില്‍ നിന്ന് പുറത്തെടുക്കുകയും അപകടം നടന്ന സ്ഥലത്ത് തന്നെ കുഞ്ഞിപ്പട്ടിയുടെ മൃതദേഹം കൊണ്ട് വന്നിടുകയും ചെയ്തു. എന്നാല്‍ വ്യാഴാഴ്ച വീണ്ടും ഇദ്ദേഹം നായ്ക്കുട്ടിയെ മറവ് ചെയ്തു.
അമ്മ ഇതിന് അരികില്‍ നിന്ന് ഒരു സെക്കന്റ് പോലും മാറാതെ നിന്നു എന്നാണ് കണ്ടു നിന്നവര്‍ പറഞ്ഞത്. രണ്ട് തവണയും കുഴിച്ചിട്ട നായ്ക്കുട്ടിയെ പുറത്തെടുത്ത് റോഡ് സൈഡില്‍ കൊണ്ട് വന്നിട്ട് കരയുകയായിരുന്നു അമ്മ രാത്രി മുഴുവന്‍. ബില്‍ഡിംങ് ബേസ്മെന്റില്‍ ആയിരുന്നു അമ്മയും മൂന്ന് കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. അമ്മയുടെ സ്നേഹത്തെ ഇവിടെ വളരെയധികം കണ്ണീരോടെയാണ് ഇദ്ദേഹം പറയുന്നതും. അത് കണ്ട് കണ്ടു നിന്നവര്‍ക്ക് പോലും കണ്ണീര് അടക്കാന്‍ ആയില്ല എന്നതാണ് സത്യം.



Click it and Unblock the Notifications
