Latest Updates
-
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ!
നെഗറ്റീവ് എനര്‍ജിയെ തുരത്താന്‍ ഉത്തമം ഇതെല്ലാം
വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടെങ്കില്‍ അത് പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തേയുംല ശാരീരികാരോഗ്യത്തേയും നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താവുന്നതാണ്. നിങ്ങളുടെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിനുള്ള ചില പ്രത്യേക മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
എന്നാല്‍ ഇനി ഈ പ്രശ്നത്തെ അധികം വെല്ലുവിളികള്‍ ഇല്ലാതെ തന്നെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്തുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും മാനസികാരോഗ്യത്തിന് വേണ്ടിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കര്‍പ്പൂര തുളസി
പണ്ട് മുതല്‍ തന്നെ കര്‍പ്പൂര തുളസി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇ് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിന് വേണ്ടി ഉണങ്ങിയ കര്‍പ്പൂര തുളസി എടുത്ത് ഒരു ചെറിയ കോണില്‍ ഇട്ട് നല്ലതുപോലെ കത്തിക്കുക. ഈ ചാരം വീട്ടില്‍ നല്ല രീതിയില്‍ ശുദ്ധിയായി സൂക്ഷിക്കേണ്ടതാണ്. ഇത് വീട്ടില്‍ വെക്കുന്നതിലൂടെ അത് നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കര്‍പ്പൂര തുളസിയിലൂടെ ഇത്തരത്തിലുള്ള പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

വിന്റ് ചിംസ്
നെഗറ്റീവ് എനര്‍ജികളെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുകയും പോസിറ്റീവ് ഒഴുക്ക് സൃഷ്ടിക്കുകയും ചെയ്യുന്ന ഫെങ് ഷൂയി ഉപകരണമാണ് ബെല്‍സ് അല്ലെങ്കില്‍ വിന്‍ഡ് ചൈംസ്. ഇത് വീട്ടിലെ പ്രധാന വാതിലിന് മുന്നില്‍ തൂക്കിയിടുക. ഇതിലൂടെ നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാവുകയും വീട്ടിലാകെ പോസിറ്റീവ് ഊര്‍ജ്ജം നിറയുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നിങ്ങളുടെ കുടുംബത്തിനും കുടുംബാംഗങ്ങള്‍ക്കും ഐശ്വര്യം നിറക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഉപ്പ് വെള്ളം
നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഉപ്പുവെള്ളവും മികച്ചതാണ്. ഇത് രോഗശാന്തിക്കും വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് ഊര്‍ജ്ജത്തിനും സഹായിക്കുന്നുണ്ട്. കുളിക്കുന്ന വെള്ളത്തില്‍ അല്പം ഉപ്പ് ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിലേയും നെഗറ്റീവ് എനര്‍ജിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ വീട്ടിലെ ഏതെങ്കിലും കോണില്‍ ഒരു പാത്രത്തില്‍ അല്പം ഉപ്പു വെള്ളം വെക്കുന്നതും വീട്ടിലെ നെഗറ്റീവ് എനര്‍ജിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

ക്രിസ്റ്റല്‍ സൂക്ഷിക്കാം
നിങ്ങള്‍ക്ക് ക്രിസ്റ്റലുകള്‍ ആഭരണങ്ങളായി ധരിക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരെണ്ണം പോക്കറ്റിലോ പേഴ്സിലോ വീട്ടിലോ സൂക്ഷിക്കാം. ഇവ ഓരോന്നും സവിശേഷമായ രോഗശാന്തി ഗുണങ്ങള്‍ വഹിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങള്‍ക്ക് അനുയോജ്യമായ ക്രിസ്റ്റല്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ക്രിസ്റ്റല്‍ സൂക്ഷിക്കാവുന്നതാണ്.

വെറ്റില
വെറ്റില ഇലകളും ഇത്തരത്തില്‍ നിങ്ങളുടെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. അഞ്ച് വെറ്റില ഇലകള്‍ എടുത്ത് അത് നൂലില്‍ ചേര്‍ത്ത് മാലപോലെ ഇടാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഉണങ്ങിയതിന് ശേഷവും വീടിന്റെ പ്രധാവ വാതിലില്‍ തൂക്കിയിടേണ്ടതാണ്. നെഗറ്റീവ് എനര്‍ജി വീട്ടില്‍ നിന്ന് പോകുകയും പോസിറ്റീവ് എനര്‍ജി വീട്ടില്‍ പ്രവേശിക്കുകയും ചെയ്യും. എല്ലാ വിധത്തിലുള്ള നെഗറ്റീവ് എനര്‍ജിക്ക് പരിഹാരം കാണുന്നതിന് അതുകൊണ്ട് തന്നെ വെറ്റില ഉപയോഗിക്കാവുന്നതാണ്.

നാരങ്ങ മാല
എല്ലാ വീട്ടിലും പ്രവേശന കവാടത്തിന് ചുറ്റും ഒരു നാരങ്ങയും മുളകും കാണാനുള്ള കാരണം അത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് എന്നത് തന്നെയാണ്. ഇത് കൂടാതെ വെള്ളം നിറച്ച ഒരു ഗ്ലാസ് കുപ്പിയില്‍ 3 നാരങ്ങകള്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ജോലിസ്ഥലത്ത് നിന്ന് എല്ലാത്തരം നെഗറ്റീവ് എനര്‍ജികളെയും നീക്കംചെയ്യുകയും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, അടുത്ത തവണ നിങ്ങള്‍ ജോലിസ്ഥലത്ത് ബുദ്ധിമുട്ടുള്ള സമയത്തിലൂടെ കടന്നുപോകുമ്പോള്‍ ഇതൊന്ന് പരീക്ഷിക്കാവുന്നതാണ്.

കറുവപ്പട്ട
നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് കറുവപ്പട്ട വെക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് സാമ്പത്തിക പ്രശ്നങ്ങളെ നീക്കംചെയ്യാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ തലയിണയ്ക്കടിയില്‍ കുറച്ച് കറുവപ്പട്ട കഷ്ണങ്ങള്‍ വെക്കാന്‍ കഴിയുമെങ്കില്‍ ഉറക്കമില്ലായ്മ പോലുള്ള ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഈ സാധാരണ സുഗന്ധവ്യഞ്ജനങ്ങള്‍ സഹായിക്കുമെന്ന് രോഗശാന്തി വിദഗ്ധര്‍ വിശ്വസിക്കുന്നു. മോശം സ്വപ്നങ്ങളോ പേടിസ്വപ്നങ്ങളോ നീക്കംചെയ്യാന്‍ ഇത് സഹായിക്കുന്നു, ഒപ്പം പോസിറ്റീവ് എനര്‍ജിയും കൈവരിക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications