Just In
Don't Miss
- News
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു, പൗരന്മാര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Automobiles
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്വയം സുഖത്തിനായി ചാര്‍ജര്‍ ജനനേന്ദ്രിയത്തില്‍
കഴിഞ്ഞ ദിവസം നമ്മളെല്ലാവരും വായിച്ചതാണ് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ മൊബൈല്‍ ചാര്‍ജര്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത. എന്നാല്‍ എങ്ങനെ ഇത് സംഭവിച്ചു എന്നതിന് ആ വ്യക്തിയും കൃത്യമായ ഉത്തരം പറഞ്ഞില്ല. എന്നാല്‍ ഇത്തരത്തില്‍ കുടുങ്ങിയ ചാര്‍ജര്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തിരിക്കുകയാണ്. നല്ലൊരു ശതമാനം പുരുഷന്മാരും സ്വയംഭോഗം ചെയ്യുന്നവരാണ്. എന്നാല്‍ ഇത് അമിതമാവുമ്പോഴാണ് ഇത്തരത്തിലുള്ള അപകടം സംഭവിക്കുന്നത്.
ബീജത്തിന് ജീവനില്ലെങ്കിലും ഗര്‍ഭധാരണം സാധ്യം
30 വയസ്സ് പ്രായമുള്ള ഈ യുവാവ് വയറ്റില്‍ ചാര്‍ജര്‍ പോയി എന്നാണ് ആശുപത്രി അധികൃതരെ വിവരമറിയച്ചത്. എന്നാല്‍ സംഭവിച്ചത് എന്താണെന്ന് പിന്നീട് ഡോക്ടര്‍മാര്‍ക്ക് മനസ്സിലാവുകയായിരുന്നു. സ്വയംഭോഗം ചെയ്യുന്നത് ഒരു തെറ്റായ പ്രവണതയല്ല എന്നാല്‍ ഇതിന്റെ സ്വഭാവം മാറുമ്പോഴാണ് ഇത് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഹെഡ്ഫോണിന്റെ കേബിള്‍
ഹെഡ്ഫോണിന്റെ കേബിള്‍ അറിയാതെ വയറ്റില്‍ പെട്ടു എന്ന് പറഞ്ഞാണ് ഇദ്ദേഹം ആശുപത്രിയില്‍ എത്തിയത്. അസമിലാണ് ഈ സംഭവം അരങ്ങേറിയത്. മൂത്രാശയത്തിലാണ് യഥാര്‍ത്ഥത്തില്‍ കേബിള്‍ കുടുങ്ങിയത് എന്ന് ഡോക്ടര്‍മാര്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. എങ്ങനെ കേബിള്‍ അകത്തെത്തി എന്നുള്ളതിനെക്കുറിച്ച് അപ്പോഴും കൃത്യമായ വിവരം നല്‍കുന്നതിന് അയാള്‍ തയ്യാറായിരുന്നില്ല.

എക്സറേ പരിശോധിച്ചപ്പോള്‍
എന്നാല്‍ അതികഠിനമായ വയറു വേദനയെത്തതുടര്ന്ന് എക്സറേ പരിശോധിച്ചപ്പോഴാണ് യൂവാവിന്റെ മൂത്രാശയത്തില്‍ മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ കണ്ടെത്തിയത്. യുവാവ് സ്വയംഭോഗത്തിനിടയില്‍ ഇത് ജനനേന്ദ്രിയം വഴി അകത്തേക്ക് കടത്തിയതാണ് എന്ന് ഡോക്ടര്‍ കണ്ടെത്തി. ഇത് ഉണ്ടാക്കിയ അപകടം വളരെ വലുതാണ് എന്ന് യുവാവ് തിരിച്ചറിഞ്ഞ് പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ്.

ശസ്ത്രക്രിയ വഴി
സഹിക്കാനാവാത്ത വയറു വേദനയുമായാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. പിന്നീട് ശസ്ത്രക്രിയയിലൂടെ ഇത് പുറത്തേക്കെടുക്കുകയായിരുന്നു. ഡോക്ടറുടെ അഭിപ്രായത്തില്‍ തന്റെ കാല്‍നൂറ്റാണ്ട് കാലത്തെ അനുഭവ പരിചയത്തിനുള്ളില്‍ ഇത്തരത്തില്‍ ഒരു സംഗതി ആദ്യാമായാണ് സംഭവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള സംഭവങ്ങള്‍ അങ്ങേയറ്റം അപകടകരവും ഞെട്ടലുണ്ടാക്കുന്നതും ആണെന്നും യുവാവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പറഞ്ഞു.

അബദ്ധത്തില്‍ സംഭവിച്ചത്
അബദ്ധത്തില്‍ ഹെഡ്ഫോണ് കേബിള്‍ അകത്തെത്തി എന്നാണ് യുവാവ് പറഞ്ഞത്. ഇതിനെത്തുടര്‍ന്ന് അടിവയര്‍ വേദനിക്കുന്ന എന്ന പരാതിയുമായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ഇയാളുടെ മാനസിക നിലയെക്കുറിച്ച് അപ്പോഴും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ എങ്ങനെ ജനനേന്ദ്രിയത്തിലൂടെ ഇയാള്‍ അകത്ത് കയറ്റി എന്നുള്ളത് ഡോക്ടര്‍ക്ക് പോലും അത്ഭുതമുണ്ടാക്കുന്ന ഒന്നാണ്.

ലൈംഗിക സുഖത്തിന് വേണ്ടി
ലൈംഗിക സുഖത്തിന് വേണ്ടി ഇത്തരത്തിലുള്ള അപകടങ്ങള്‍ തേടിപ്പോവുന്നവര്‍ നിരവധിയാണ്. പലപ്പോഴും ജീവന് പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ഇവരെ എത്തിക്കുന്നത്. ഇയാള്‍ ലൈംഗിക സുഖത്തിന് വേണ്ടി ഇത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അയാളുടെ മാനസിക നില ചോദ്യം ചെയ്യപ്പെടേണ്ടത് ആണെന്നാണ് പറയുന്നതും.

ശസ്ത്രക്രിയക്ക് ശേഷം
ശസ്ത്രക്രിയക്ക് ശേഷം അപകട നിലയില്ലാതെ തുടരുകയാണ് യുവാവ്. എന്നാല്‍ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അപകടകരമായ ഈ പ്രവൃത്തി നിര്‍ത്തണമെന്നും യുവാവിനോട് ഡോക്ടര്‍മാര്‍ പറഞ്ഞു.