Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
എട്ട് സിംഹങ്ങളും ഒരു ജിറാഫും; ആരു ജയിക്കും
സംഗതി കാട്ടിലെ രാജാവൊക്കെത്തന്നെ, പക്ഷേ അഹങ്കാരം കൂടിയാല്‍ എന്താവും അവസ്ഥ. അതെ, സിംഹത്തെക്കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്. മൃഗങ്ങളുടെ വേട്ടയാടല്‍ വീഡിയോകള്‍ പലതും നാം കണ്ടിട്ടുണ്ടാവും. അത്തരമൊന്നാണ് സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പുറത്തുവന്നത്. സിംഹങ്ങളുടെ വേട്ടയാടല്‍ എങ്ങനെയെന്ന് ഏവര്‍ക്കും അറിവുള്ളതാണ്. എത്ര വലിയ ഇരയെയും അവ വേട്ടയാടിയിടുമെന്ന് കേട്ടിട്ടുണ്ടാവും.

എന്നാല്‍ ഇപ്രാവശ്യം അവിടെ അമളി പറ്റി. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒരു കൂറ്റന്‍ ജിറാഫിനെ ഒരുകൂട്ടം സിംഹങ്ങള്‍ ചേര്‍ന്ന് വേട്ടയാടി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. തോകോസാനി ഫകാതി എന്നയാളാണ് ഈ വീഡിയോ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയത്. ജിറാഫിന്റെ വലിപ്പം വകവയ്ക്കാതെ എട്ടു സിംഹങ്ങളാണ് വേട്ടയ്ക്കെത്തിയത്.
പാര്‍ക്കിലെ വാഹനത്തില്‍ വിനോദസഞ്ചാരികളുടെ സംഘവും സമീപത്തായി തന്നെയുണ്ടായിരുന്നു. ഓരോ തവണ സിംഹങ്ങള്‍ ആക്രമിക്കാനായി അടുത്തപ്പോഴും കാലുകൊണ്ട് ചെറുക്കുകയായിരുന്നു. എന്നാല്‍ ഇവയുടെ ശക്തമായ തൊഴി തങ്ങളെ അപകടത്തിലാക്കുമെന്നറിഞ്ഞപോലെ സിംഹങ്ങള്‍ ഒഴിഞ്ഞുമാറി.
ഓരോ സിംഹങ്ങളും വ്യത്യസ്ത ഇടവേളകളിലായാണ് ജിറാഫിനെ കീഴ്പ്പെടുത്താന്‍ നോക്കിയത്. പലതവണ ശ്രമിച്ച് ജിറാഫിനെ ഭയപ്പെടുത്തി ഈ എട്ടു സിംഹങ്ങളും പലയിടങ്ങളിലേക്കായി മാറിക്കിടന്നു. അതും ജിറാഫിന് രക്ഷപെടാനുള്ള പഴുതുകളടച്ച്. ഇരുട്ടു വീഴുന്നതോടെ ഇതിനെ എളുപ്പത്തില്‍ വേട്ടയാടി കീഴ്പ്പെടുത്താമെന്ന ലക്ഷ്യമാവാം അവയ്ക്ക്. കാരണം ഇരുട്ടു വീഴുന്നതോടെ സിംഹങ്ങളുടെ വേട്ടയ്ക്കായി ശക്തി കൂടുകയും ആണ് സിംഹങ്ങള്‍ കൂടി ഒപ്പം ചെരുകയും ചെയ്യും. അങ്ങനെ എളുപ്പത്തില്‍ ജിറാഫിനെ കീഴ്പ്പെടുത്താനുമാകും.
എന്നാല്‍ അന്തിമ പോരാട്ടത്തില്‍ ആരു ജയിക്കുമെന്നറിയാനുള്ള ഭാഗ്യം വിനോദസഞ്ചാര സംഘത്തിനുണ്ടായില്ല. പാര്‍ക്കിലെ സന്ദര്‍ശന സമയം കഴിഞ്ഞ് പുറത്തിറങ്ങേണ്ടതായുണ്ടായിരുന്നു. അതിനാല്‍ വേട്ടക്കാരെയും ഇരയെയും വിട്ട് സംഘത്തിനു മടങ്ങേണ്ടി വന്നു.



Click it and Unblock the Notifications
