Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ജവഹര്‍ലാല്‍ നെഹ്‌റു; ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെക്കുറിച്ച് ചിലത്
ശിശുദിനം എന്ന് കേള്‍ക്കുമ്പോള്‍ നാം ആദ്യം ഓര്‍ക്കുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ്. കാരണം കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട നെഹ്‌റുവിന്റെ ജന്മദിനം കൂടിയാണ് ഈ ദിനം. ചാച്ചാ നെഹ്റു എന്ന് വിളിക്കപ്പെടുന്ന നെഹ്റു കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ട വ്യക്തിയായിരുന്നു. എന്നും കുട്ടികളോട് വളരെയധികം വാത്സല്യത്തോടെയാണ് നെഹ്‌റു ഇടപെട്ടിരുന്നതും. 1964 മെയ് 27-ന് അദ്ദേഹത്തിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ജന്മദിനം (നവംബര്‍ 14) ഇന്ത്യയില്‍ ബാല ദിനം അല്ലെങ്കില്‍ ശിശുദിനമായി ആഘോഷിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തെക്കുറിച്ച് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ 1956-ന് മുമ്പ് എല്ലാ വര്‍ഷവും നവംബര്‍ 20-നായിരുന്നു ഇന്ത്യയില്‍ ശിശുദിനം ആഘോഷിച്ചിരുന്നത്. എന്നാല്‍ 1954-ല്‍ ഐക്യരാഷ്ട്രസഭ ആ ദിനം സാര്‍വത്രിക ശിശുദിനമായി പ്രഖ്യാപിച്ചു. 1964-ല്‍ പ്രധാനമന്ത്രി നെഹ്റുവിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ദേശീയ ശിശുദിനമായി ഏകകണ്ഠമായി പ്രഖ്യാപിക്കുന്ന പ്രമേയം പാര്‍ലമെന്റില്‍ പാസാക്കി. നമ്മുടെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഈ ലേഖനത്തില്‍ ഉണ്ട്.

അലഹബാദില്‍ ജനിച്ചു
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു 1889 നവംബര്‍ 14-ന് അലബഹാദിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം എന്ന് പറയുന്നത് വീട്ടില്‍ തന്നെയായിരുന്നു. സ്വകാര്യ അധ്യാപകരിലൂടെയാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയെടുത്തത്. പിന്നീട് അദ്ദേഹം പതിനഞ്ചാമത്തെ വയസ്സില്‍ ഇംഗ്ലണ്ടിലേക്ക് പോയി. ഹാരോയില്‍ രണ്ടുവര്‍ഷത്തിനുശേഷം, കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ചേര്‍ന്നു, അവിടെ അദ്ദേഹം നാച്ചുറല്‍ സയന്‍സില്‍ ട്രൈപോസ് എടുത്തു.

പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി
വിദ്യാഭ്യാസത്തിന് ശേഷം ഇദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി നേരിട്ട് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മുഴുകി. 1912-ല്‍ ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം നേരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ, ഇംഗ്ലീഷ് ആധിപത്യത്തിന്‍കീഴില്‍ ദുരിതമനുഭവിക്കുന്ന എല്ലാ രാജ്യങ്ങളുടെയും പോരാട്ടത്തില്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നു. അയര്‍ലണ്ടിലെ സിന്‍ ഫെയിന്‍ പ്രസ്ഥാനത്തില്‍ അദ്ദേഹം അതീവ താല്പര്യം കാണിച്ചു. ശേഷം ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഉത്സാഹത്തോടെ തന്നെ പങ്കെടുത്തു.

ഗാന്ധിജിയുമായി കൂടിക്കാഴ്ച
1916-ല്‍ നെഹ്റു ആദ്യമായി മഹാത്മാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 1912-ല്‍ അദ്ദേഹം ബങ്കിപ്പൂര്‍ കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുക്കുകയും 1919-ല്‍ അലഹബാദിലെ ഹോം റൂള്‍ ലീഗിന്റെ സെക്രട്ടറിയാവുകയും ചെയ്തു. 1916-ല്‍ മഹാത്മാഗാന്ധിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹത്തില്‍ നിന്ന് വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു പിന്നീട് അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തത്. അദ്ദേഹം 1920-ല്‍ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയില്‍ ആദ്യത്തെ കിസാന്‍ മാര്‍ച്ച് സംഘടിപ്പിച്ചു.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി
1923- സെപ്റ്റംബറില്‍ നെഹ്റു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പല തവണ ഇദ്ദേഹം ജയില്‍ വാസമനുഷ്ഠിക്കേണ്ടതായി വന്നു. 1929-ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലാഹോര്‍ സമ്മേളനത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു, അവിടെ രാജ്യത്തിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു ലക്ഷ്യം. 1930-35 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് ആരംഭിച്ച ഉപ്പ് സത്യാഗ്രഹവും മറ്റ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ ഇദ്ദേഹം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി
1947-ല്‍ സ്വാതന്ത്ര്യത്തിനു ശേഷം നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1940 ഒക്ടോബര്‍ 31-ന് നെഹ്‌റു ഇന്ത്യയുടെ നിര്‍ബന്ധിത പങ്കാളിത്തത്തില്‍ പ്രതിഷേധിച്ച് വ്യക്തിഗത സത്യാഗ്രഹം നടത്തിയതിന് അറസ്റ്റിലായി. 1941 ഡിസംബറില്‍ അദ്ദേഹം മറ്റ് നേതാക്കള്‍ക്കൊപ്പം ജയില്‍ മോചിതനായി. 1942 ഓഗസ്റ്റ് 7-ന് നെഹ്റു ചരിത്രപ്രസിദ്ധമായ 'ക്വിറ്റ് ഇന്ത്യ' പ്രമേയം എ.ഐ.സി.സി.യില്‍ അവതരിപ്പിച്ചു.

വീണ്ടും അറസ്റ്റ് ചെയ്യുന്നു
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി 1942 ഓഗസ്റ്റ് 8-ന് അദ്ദേഹത്തെ മറ്റ് നേതാക്കള്‍ക്കൊപ്പം അറസ്റ്റുചെയ്ത് അഹമ്മദ്‌നഗര്‍ കോട്ടയിലേക്ക് കൊണ്ടുപോയി. ഇത് അദ്ദേഹത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയതും അവസാനത്തെ ജയില്‍വാസവുമായിരുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്ഥാനും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി മാറുകയും ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു.



Click it and Unblock the Notifications











