For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാവേലി ഇല്ലാതെ എന്ത് ഓണം; മഹാബലി എത്തുന്ന തിരുവോണം നാള്‍

|

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. എല്ലാ വര്‍ഷവും അത്യാഹ്‌ളാദപൂര്‍വ്വം മലയാളികള്‍ ഓണം ആഘോഷിക്കുന്നു. മഹാബലി ചക്രവര്‍ത്തിയുടെ ത്യാഗത്തോടുള്ള ആദരസൂചകമായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും തന്റെ പ്രജകളെ കാണാന്‍ മഹാബലി എത്തുന്നുവെന്നാണ് വിശ്വാസം. അദ്ദേഹത്തെ വരവേല്‍ക്കുന്നതിനായി ഓണക്കാലത്ത് മലയാളികള്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നു.

Most read: ഓണത്തിന് പൂക്കളമിടുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍; ഇതറിയുമോ നിങ്ങള്‍ക്ക്?Most read: ഓണത്തിന് പൂക്കളമിടുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍; ഇതറിയുമോ നിങ്ങള്‍ക്ക്?

കേരളത്തിലെ ജനങ്ങള്‍ രാജാവിനെ ഓണത്തപ്പന്‍, മാവേലി എന്നെല്ലാം സ്‌നേഹപൂര്‍വ്വം വിളിക്കുന്നു. ഓണനാളുകളില്‍ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ദിവസമാണ് തിരുവോണം. മഹാബലി ചക്രവര്‍ത്തി ഈ ദിവസം കേരളത്തിലെ തന്റെ പ്രജകളെ കാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഓണവുമായി ബന്ധപ്പെട്ട എല്ലാ ഐതിഹ്യങ്ങളിലും ഏറ്റവും പ്രചാരമുള്ളതും ആകര്‍ഷകവുമായതാണ് മഹാബലിയുടെ കഥ. മഹാബലിയും ഓണവുമായും ബന്ധപ്പെട്ട ചില കഥകള്‍ ഇതാ.

മഹാബലി ചക്രവര്‍ത്തി

മഹാബലി ചക്രവര്‍ത്തി

വീരോചനന്റെ പുത്രനായിരുന്നു മഹാബലി. അസുരരാജാവായ ഹിരണ്യകശ്യപിന്റെ, വിഷ്ണുഭക്തനായ പുത്രനായ പ്രഹ്ലാദന്റെ ചെറുമകനായിരുന്നു അദ്ദേഹം. മഹാബലിക്ക് ബാണ എന്നൊരു പുത്രനുണ്ടായിരുന്നു. മധ്യ ആസാമില്‍ ബാണയെ ബന്‍രാജ് എന്നാണ് അറിയപ്പെട്ടിരുന്നത്. മഹാബലി അസുരവംശത്തില്‍ പെട്ടയാളായിരുന്നു. എന്നാല്‍, അദ്ദേഹം മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു.

മഹാബലി രാജാവിന്റെ ഭരണകാലം

മഹാബലി രാജാവിന്റെ ഭരണകാലം

പുരാണങ്ങള്‍ പ്രകാരം, കേരളം എന്ന മനോഹരമായ പ്രദേശം ഒരുകാലത്ത് ഭരിച്ചിരുന്നത് അസുര ചക്രവര്‍ത്തിയായ മഹാബലിയിരുന്നു. പ്രജകള്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നു. ജ്ഞാനിയും വിവേകശാലിയും അങ്ങേയറ്റം ഉദാരമതിയുമായിരുന്നു മഹാബലി ചക്രവര്‍ത്തി. മഹാബലിയുടെ ഭരണകാലത്ത് കേരളം അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചു. എല്ലാവരും സന്തുഷ്ടരായിരുന്നു, ജാതിയുടെയോ വര്‍ഗത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരു വിവേചനവും ഉണ്ടായിരുന്നില്ല. പണക്കാരനും ദരിദ്രനും തുല്യമായി പരിഗണിക്കപ്പെട്ടു. കുറ്റകൃത്യമോ അഴിമതിയോ ഉണ്ടായില്ല. രാജ്യത്തില്‍ കള്ളന്മാര്‍ ഇല്ലാതിരുന്നതിനാല്‍ ആളുകള്‍ വീടിന്റെ വാതിലുകള്‍ വരെ പൂട്ടിയിരുന്നില്ല.

Most read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

ദേവന്‍മാരുടെ ശത്രു

ദേവന്‍മാരുടെ ശത്രു

മഹാബലി ചക്രവര്‍ത്തിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും പ്രശസ്തിയും കണ്ട് ദേവന്മാര്‍ അങ്ങേയറ്റം ഉത്കണ്ഠയും അസൂയയും പ്രകടിപ്പിച്ചു. സ്വന്തം മേല്‍ക്കോയ്മയെക്കുറിച്ച് അവര്‍ക്ക് ഭീഷണി തോന്നി. ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം അവര്‍ ആലോചിച്ചു തുടങ്ങി. മഹാബലിയുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ ദേവന്മാരുടെ അമ്മയായ അദിതി തീരുമാനിച്ചു. മഹാബലി ആരാധിച്ചിരുന്ന മഹാവിഷ്ണുവിനെ അദിതി സമീപിച്ചു. മഹാബലിയെ പരീക്ഷിക്കാനായി മഹാവിഷ്ണു വാമനനായി രൂപമെടുത്തു. അങ്ങനെ വാമനനായി മഹാവിഷ്ണു മഹാബലിയുടെ രാജ്യത്തിലെത്തി.

മഹാവിഷ്ണുവിന്റെ വാമനാവതാരം

മഹാവിഷ്ണുവിന്റെ വാമനാവതാരം

വാമനവേഷം ധരിച്ചെത്തിയ മഹാവിഷ്ണു തനിക്ക് തപസിരിക്കാന്‍ മഹാബലിയോട് ഒരു തുണ്ട് ഭൂമി ആവശ്യപ്പെട്ടു. ഉദാരമതിയായ രാജാവ് ബ്രാഹ്‌മണന് ഇഷ്ടമുള്ളത്ര ഭൂമി തരാമെന്ന് സൂചിപ്പിച്ചു. അപ്പോള്‍ വാമനന്‍ തനിക്ക് മൂന്നടി മണ്ണ് മതിയെന്ന് ആവശ്യപ്പെട്ടു. മഹാബലിയുടെ ഉപദേശകനായ ശുക്രാചാര്യന്‍ വാമനന്‍ സാധാരണക്കാരനല്ലെന്ന് മനസ്സിലാക്കി. അദ്ദേഹം രാജാവിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മഹാബലി ഇതുകേള്‍ക്കാതെ വാമനന് ഭൂമി അളന്നെടുക്കാനുള്ള അനുമതി നല്‍കി. ഉടന്‍തന്നെ വാമനന്‍ ആകാശത്തോളം വളര്‍ന്ന് തന്റെ ആദ്യ ചുവടില്‍ ഭൂമിയും രണ്ടാം ചുവടില്‍ ആകാശവും അളന്നെടുത്തു. എന്നിട്ട് മഹാബലി രാജാവിനോട് മൂന്നാമത്തെ അടിക്കുള്ള സ്ഥലം എവിടെയെന്ന് ചോദിച്ചു.

Most read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂMost read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂ

മഹാബലിയും പാതാളവും

മഹാബലിയും പാതാളവും

വാമനന്‍ ഒരു സാധാരണ ബ്രാഹ്‌മണനല്ലെന്ന് രാജാവിന് മനസ്സിലായി. മഹാബലി രാജാവ് കൂപ്പുകൈകളോടെ വാമനനെ വണങ്ങി. അവസാന അടി അവന്റെ തലയില്‍ വയ്ക്കാന്‍ രാജാവ് അഭ്യര്‍ത്ഥിച്ചു. വാമനന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ വച്ച് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. അവിടെ വെച്ച് വാമനന്‍ മഹാവിഷ്ണുവിന്റെ രൂപം സ്വീകരിച്ച് മഹാബലിക്ക് ഒരു വരം നല്‍കി. മഹാബലി രാജാവ് വര്‍ഷത്തിലൊരിക്കല്‍ കേരളം സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഹാവിഷ്ണു ആ ആഗ്രഹം സാധിച്ചുകൊടുക്കുന്നതില്‍ സന്തോഷിച്ചു. ലൗകികമായ സമ്പത്തെല്ലാം നഷ്ടപ്പെട്ടാലും തനിക്കും ജനങ്ങള്‍ക്കും മഹാബലി എന്നും പ്രിയപ്പെട്ടവനായിരിക്കുമെന്ന് മഹാവിഷ്ണു അനുഗ്രഹിച്ചു.

തൃക്കാക്കരയപ്പന്‍

തൃക്കാക്കരയപ്പന്‍

തൃക്കാക്കരയിലാണ് ഓണാഘോഷം നടക്കുന്നത്. ഇടപ്പള്ളി-പൂക്കാട്ടുപടി റോഡില്‍ കൊച്ചിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. മഹാബലി രാജാവിന്റെ തലസ്ഥാനമായിരുന്നു ത്രിക്കാക്കരയെന്ന് പറയപ്പെടുന്നു. ഇവിടെ, 'തൃക്കാക്കര അപ്പന്‍' അല്ലെങ്കില്‍ 'വാമനമൂര്‍ത്തി' എന്ന മഹാവിഷ്ണുവിന്റെ പ്രസിദ്ധമായ ക്ഷേത്രമുണ്ട്. കേരളത്തില്‍ മറ്റൊരിടത്തും വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠ കാണാനാകില്ല. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രം ക്ഷേത്രത്തിലാണ് ഈ കൗതുകകരമായ ഐതിഹ്യം കലാപരമായി ചിത്രീകരിച്ചിരിക്കുന്നത്.

English summary

Onam 2023: Interesting Facts About King Mahabali in Malayalam

Every year, Onam festival is celebrated when King Mahabali visits the state of Kerala. Here are som interesting facts about king mahabali.
X
Desktop Bottom Promotion