Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുണ്യസ്മരണയില്‍ ഇന്ന് നബിദിനം
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിന സ്മരണകള്‍ ഉയര്‍ത്തി മുസ്ലിം വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി പിറവിയെടുത്ത മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണിത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണുള്ളത്.

ഇത്തവണ നബിദിന സന്ദേശ റാലിയോ ആഘോഷങ്ങളോ ഇല്ലാതെയായിരിക്കും ആഘോഷം. പള്ളികളിലെ പ്രാര്‍ത്ഥനയില്‍ പരിമിതമായ ആളുകള്‍ മാത്രമേ പങ്കെടുപ്പിക്കാവൂ. മതപണ്ഡിതരുടെ പ്രഭാഷണങ്ങള്‍ വിശ്വാസികളിലെത്തിക്കാന്‍ വിവിധ പള്ളിക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍ മാസം 12നാണ് പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം. കേരളത്തിലെ മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ചാണ് ഈ ദിവസം മീലാദാഘോഷം സംഘടിപ്പിക്കുന്നത്. പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, മൗലീദ് പാരായണം തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കാറ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ പരമാവധി കലാപരിപാടികള്‍ ഓണ്‍ലൈന്‍ മുഖേനയാണ് നടത്തുന്നത്.
നബിദിനത്തില്‍ വിശ്വാസികള്‍ക്ക് ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമെത്തി. ഫേസ്ബുക്ക് സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി തന്റെ ആശംസ പങ്കുവച്ചത്. മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ നബിദിന പരിപാടികള്‍ സഹായകമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ഏവര്‍ക്കും നബിദിനാശംസകള്‍.



Click it and Unblock the Notifications
