Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കെട്ടിപ്പിടിച്ചു പണമുണ്ടാക്കി, അവള്...
കെട്ടിപ്പിടിച്ചു പണമുണ്ടാക്കി, അവള്...
പണമുണ്ടാക്കുകയാണ് പലരുടേയും ജീവിത ലക്ഷ്യം. പണമെന്നത് ജീവിയ്ക്കാന്‍ അത്യാവശ്യമായ ഒന്നുമാണ്. ജോലി ചെയ്യുന്നത് പലരും പണത്തിനു വേണ്ടിയുമാണ്. നല്ല വഴികളിലൂടെയും അതല്ലാതെയുമെല്ലാം പണമുണ്ടാക്കുന്നവരും ധാരാളമാണ്.
പല തരത്തിലെ കരിയറുകള്‍ തിരഞ്ഞെടുക്കുന്നവരുണ്ട്. പണത്തിനായാണ് ഇതു പ്രധാനമായും ചെയ്യുന്നതും. പണത്തിനായി പല വ്യത്യസ്ത കരിയറുകളും തിരഞ്ഞെടുക്കുന്നവരുണ്ട്. ശരീരം വിറ്റു പോലും പണമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവരുമുണ്ട്.
വ്യത്യസ്തമായ കരിയര്‍ കൊണ്ട് പണം സമ്പാദിയ്ക്കുന്ന ഒരു സ്ത്രീയെക്കുറിച്ചറിയൂ,

ആലിംഗനം
ആലിംഗനം നമുക്ക് സ്നേഹവും വാത്സല്യവും പ്രണയവും പ്രകടിപ്പിയ്ക്കാനുള്ള വഴിയാണ്. ചിലപ്പോള്‍ ആശ്വസിപ്പിയ്ക്കാനും ചിലപ്പോള്‍ കാമത്തിനായും ആലിംഗനം വഴി മാറുന്നു. ജെസീക്ക നെയില്‍ എന്ന ഈ യുവതിയ്ക്ക് ഇതൊന്നുമല്ല, ആലിംഗനം. ഇത് ഇവരുടെ തൊഴിലാണ്. ഇംഗ്ലീഷില്‍ കഡ്ലിംഗ് തെറാപ്പി എന്ന പേരിട്ട കരിയര്‍. അപരിതരെ വരെ ആലിംഗനം ചെയ്തു പണമുണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഒരു മണിക്കൂര്‍ ആലിംഗനത്തിലൂടെ
ഒരു മണിക്കൂര്‍ ആലിംഗനത്തിലൂടെ 80 ഡോളറാണ് ഇവര്‍ ഉണ്ടാക്കുന്നത്. 18-835 വയസു വരെ പ്രായമുള്ളവരാണ് ഇവരുടെ കഡ്ലിംഗ് തെറാപ്പിയ്ക്കു കൂടുതലായും വരുന്നതെന്നും ഇവര്‍ പറയുന്നു. 3 കുട്ടികളുടെ അമ്മയായ ഇവരുടെ ഇടപാടുകാരില്‍ ശാരീരിക, മാനസിക വൈകല്യങ്ങളുള്ളവരും ഒറ്റപ്പെടല്‍ അനുഭവിയ്ക്കുന്നവരുമെല്ലാമുണ്ടെന്നതാണ് വാസ്തവം. ആലിംഗനം മാത്രമാണ് ഇവരുടെ സര്‍വീസിലുള്ളത്. സെക്സ് എന്ന ആവശ്യവുമായി ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും സെക്സ്പരമായ താല്പര്യം തോന്നിയിട്ടുണ്ടെങ്കില്‍ ഇത് അവരോടു നേരിട്ടു സംസാരിച്ചു തീര്‍ക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. തന്റെ ഇടപാടുകാര്‍ തന്റെ ഈ കരിയറിനെ ബഹുമാനത്തോടെയേ നോക്കിക്കണ്ടിട്ടുള്ളൂവെന്നും ഇവര്‍ പറഞ്ഞു.

നാലു വര്‍ഷം മുന്‍പാണ്
നാലു വര്‍ഷം മുന്‍പാണ് ഇത്തരം ഒരു ഐഡിയ തനിക്കുണ്ടായതെന്നു ജെസീക്ക പറയുന്നു. ഇതിനു മുന്‍പ് കൗണ്‍സിലറായും മസാജ് തെറാപ്പിസ്റ്റായും ജോലി നോക്കിയിരുന്ന ഇവര്‍ക്ക് ആളുകളുമായി ഇടപെട്ടതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ജോലിയുടെ സാധ്യത മനസിലായത്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയപ്പോള്‍ ആലിംഗനത്തിന്റെ ആരോഗ്യപരമായ വശങ്ങളെക്കുറിച്ചു കൂടുതല്‍ മനസിലാക്കാന്‍ ഇവര്‍ക്കു സാധിച്ചു. സ്ട്രെസ് കുറയ്ക്കുക, ഹാര്‍ട്ട് റേറ്റ് ബാലന്‍സ് കുറയ്ക്കുക, ബിപി കുറയ്ക്കുക തുടങ്ങിയ പല ഗുണങ്ങളും ഇതിനുണ്ടെന്നതാണ് വാസ്തവം.

ഒരു മണിക്കൂര്‍ നീണ്ട സെഷനില്‍
ഒരു മണിക്കൂര്‍ നീണ്ട സെഷനില്‍ ആദ്യം ഇവര്ക്കൊപ്പമിരുന്നു സംസാരിച്ച് പ്രശ്നങ്ങള്‍ പഠിയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പിന്നീട് സംസാരത്തിലൂടെയും ആലിംഗനത്തിലൂടെയും ഇവര്‍ക്ക് ആശ്വാസമേകുന്നു. വെറുമൊരു തൊഴില്‍ എന്നതിനപ്പുറം തന്റെ ജോലി ആളുകള്‍ക്ക് ഏറെ ആശ്വാസം നല്കുന്ന ഒന്നാണെന്നാണ് ജെസീക്കയുടെ വാദം. ഇതു കൊണ്ടു തന്നെ തന്റെ ജോലി മോശമായ ഒന്നാണെന്ന് ഇവര്‍ കരുതുന്നുമില്ല.



Click it and Unblock the Notifications
