For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുറത്തു വന്ന വാവ വയറ്റിലേയ്ക്കു തിരിച്ചു പോയി

പുറത്തെടുത്ത കുഞ്ഞു വീണ്ടും വയറ്റിലേയ്ക്ക്....

|

ശാസ്ത്രം ഏറെ വളര്‍ന്ന കാലഘട്ടമാണ്. ഇതു കൊണ്ടു തന്നെ പല പ്രശ്‌നങ്ങള്‍ക്കും വൈദ്യശാസ്ത്രം പരിഹാരവുമായി എത്തുന്നുമുണ്ട്. നമുക്കു സങ്കല്‍പിയ്ക്കാന്‍ പോലും ആകാത്തത്ര കാര്യങ്ങളാണ് സയന്‍സ് പുരോഗതിയില്‍ നടക്കുന്നത്.

ഇത്തരത്തിലെ ഒരു സംഭവമാണ്. വയറ്റിലെ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത് അപൂര്‍വ സംഭവമല്ല. പല കാരണങ്ങള്‍ കൊണ്ടും സിസേറിയന്‍ ശസ്ത്രക്രിയകള്‍ നടക്കുകയും ചെയ്യും. എന്നാല്‍ വയറ്റില്‍ നിന്നും സര്‍ജറിയിലൂടെ പുറത്തെടുത്ത കുട്ടിയെ വീണ്ടും വയറ്റില്‍ വയ്ക്കുന്നത് അപൂര്‍വം എന്നു മാത്രമേ പറയാനാകൂ. ഇതെക്കുറിച്ചറിയൂ,

ഗര്‍ഭാവസ്ഥയിലെ കുഞ്ഞിന് സ്‌

ഗര്‍ഭാവസ്ഥയിലെ കുഞ്ഞിന് സ്‌

ഗര്‍ഭാവസ്ഥയിലെ കുഞ്ഞിന് സ്‌പൈനല്‍ കോഡ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 26 കാരിയായ യുവതിയോടും പങ്കാളിയോടും അബോര്‍ഷന് ഡോക്ടര്‍ നിര്‍ദേശിച്ചത്. സ്‌പൈനല്‍ ബൈഫിഡ എന്ന കണ്ടീഷനായിരുന്നു അത്. കുഞ്ഞിന്റെ തലയുടെ അളവ് ശരിയല്ലാത്തതായിരുന്നു ഇത്. 20 ആഴ്ചയിലെ സ്‌കാനിലായിരുന്നു ഇത് കണ്ടെത്തിയത്.

ഈ കണ്ടീഷനില്‍

ഈ കണ്ടീഷനില്‍

ഈ കണ്ടീഷനില്‍ കുഞ്ഞു ജനിച്ചാല്‍ ഇത് പിന്നീട് കുഞ്ഞിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാരണത്താലാണ് അബോര്‍ഷന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയത്. സ്‌പൈനല്‍ കോഡ് വേണ്ട രീതിയില്‍ വളരാത്തതായിരുന്നു കാരണം.

സ്വാഭാവികമായും

സ്വാഭാവികമായും

സ്വാഭാവികമായും കുഞ്ഞിനെ കളയാന്‍ ദമ്പതിമാര്‍ക്കു വിഷമം തോന്നി. ഇതിനെ തുടര്‍ന്ന് അപൂര്‍വമായ ആ കാര്യം ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത് ഈ പ്രശ്‌നത്തിനുള്ള സര്‍ജറി നടത്തിയ ശേഷം തിരികെ വയ്ക്കുകയെന്നതായിരുന്നു ഇത്. ഇത് കുഞ്ഞിനെ സാധാരണ ജീവിതത്തിലേയ്ക്കു കൊണ്ടു വരുമെന്ന കണക്കു കൂട്ടലായിരുന്നു, ഇതിന്റെ അടിസ്ഥാനവും.

മാതാപിതാക്കള്‍

മാതാപിതാക്കള്‍

ഇതിന് മാതാപിതാക്കള്‍ സമ്മതം മൂളിയതോടെ ഡോക്ടര്‍മാര്‍ ഈ അപൂര്‍വ ശസ്ത്രക്രിയയിലേയ്ക്കു നീങ്ങി. കുഞ്ഞിനെ പുറത്തെടുത്ത് വൈകല്യം മാറാനുള്ള സര്‍ജറി നടത്തി തിരികെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിച്ചു. ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതു വരെ അമ്മയുടെ ഗര്‍ഭത്തില്‍ തന്നെ വീണ്ടും കഴിയാനുള്ള സാഹചര്യം.

ഇത്തരം വൈകല്യങ്ങള്‍

ഇത്തരം വൈകല്യങ്ങള്‍

ഇത്തരം വൈകല്യങ്ങള്‍ കണ്ടെത്തിയാല്‍ 80 ശതമാനം കേസുകളിലും അബോര്‍ഷനാണ് നടക്കാറ്. ഇവിടെ മാതാപിതാക്കളുടെ മനസാന്നിധ്യവും ഡോക്ടര്‍മാരുടെ കഴിവുമാണ് ഈ പ്രത്യേക സര്‍ജറിയിലേയ്ക്കും ഇതിന്റെ വിജയത്തിലേയ്ക്കും നയിച്ചത്.

English summary

Unborn Baby Was Removed From Mothers Womb And Put Back Again

Unborn Baby Was Removed From Mothers Womb And Put Back Again, Read more to know about,
X
Desktop Bottom Promotion