For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവവാര്‍ഡില്‍ 5000കുഞ്ഞുങ്ങളെ മാറ്റി വച്ച നഴ്‌സ്

പ്രസവവാര്‍ഡില്‍ 5000കുഞ്ഞുങ്ങളെ മാറ്റി വച്ച നഴ്‌സ്

|

പ്രസവ വാര്‍ഡില്‍ കുഞ്ഞുങ്ങള്‍ മാറിപ്പോകുന്ന സംഭവങ്ങള്‍ പലതും നാം കേട്ടിട്ടുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് സ്വന്തം കുഞ്ഞിനു വേണ്ടിയുള്ള അവകാശ വാദവുമായി ദമ്പതിമാര്‍ എത്തുന്ന വാര്‍ത്തകളും നാം കേട്ടിട്ടുണ്ടാകും.

നഴ്‌സുമാരെ നാം മാലാഖമാരെന്നാണ് വിശേഷിപ്പിയ്ക്കാറ്. ആതുരസേവനത്തിനായി വെള്ളക്കുപ്പായമിട്ട് എത്തുന്ന ഇവര്‍ രോഗികള്‍ക്ക് സാന്ത്വനവും സമാധാനവുമാകാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം മാലാഖമാര്‍ തന്നെ ചെകുത്താന്റെ സ്വഭാവം കാണിച്ചാലോ.

ഇത്തരത്തിലെ ഒരു സംഭവമാണിത്. മാലാഖ ചെകുത്താനായ സംഭവം.

സാംബിയയിലാണ്

സാംബിയയിലാണ്

സാംബിയയിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. നഴ്‌സായി ജോലി നോക്കിയിരുന്ന എലിസബത്ത് മാല്യ മേവ എന്ന സ്ത്രീ ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു. ഈ സമയത്താണ് ഇവര്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്.

ജോലി

ജോലി

താന്‍ നഴ്‌സായി ജോലി ചെയ്തിരുന്ന പ്രസവ വാര്‍ഡില്‍ ജനിച്ച 5000 കുഞ്ഞുങ്ങളെ താന്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിട്ടുണ്ട് എന്നായിരുന്ന അവരുടെ വെളിപ്പെടുത്തല്‍. അതായത് പ്രസവിച്ച സ്വന്തം കുഞ്ഞുങ്ങളെയല്ലാ, ആ 5000 ദമ്പതിമാര്‍ക്ക് ലഭിച്ചതെന്നര്‍ത്ഥം.

കാരണമോ

കാരണമോ

ഇവര്‍ ഇതു ചെയ്തതിന്റെ, അതായത് കുട്ടികളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയതിന്റെ കാരണമോ, വെറും തമാശയ്ക്ക് വേണ്ടിയാണ് താന്‍ ഇതു ചെയ്തതെന്നു ഇതിനു പ്രത്യേകിച്ചു മറ്റ് ഉദ്ദേശങ്ങളില്ല്ായിരുന്നുവെന്നുമാണ് ഇവര്‍ പറഞ്ഞത്.

1985നും 1993നും ഇടയിലായി

1985നും 1993നും ഇടയിലായി

1985നും 1993നും ഇടയിലായി സാംബിയയിലെ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലില്‍ ജോലി നോക്കവേയാണ് ഇവര്‍ ഈ കര്‍മം ചെയ്തത്.

ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍

ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍

താന്‍ ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത് മരണ ശേഷം നരകത്തില്‍ പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണെന്നും തന്നെ ഏതോ ദുഷ്ടശക്തിയാണ് ഈ കര്‍മം ചെയ്യുന്നതിനു പ്രേരിപ്പിച്ചതെന്നുമായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. മാറ്റിയ കുഞ്ഞുങ്ങളുടെ പിതൃത്വത്തിന്റെ പേരില്‍ പല ദമ്പതിമാരും ഡിഎന്‍എ ടെസ്റ്റിനെ തുടര്‍ന്ന് വിവാഹ മോചനം നേടിയെന്നും ഇതും തന്റെ ഏററുപറച്ചിലിനു പുറകിലുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.

ഇവരുടെ വെളിപ്പെടുത്തല്‍

ഇവരുടെ വെളിപ്പെടുത്തല്‍

ഇവരുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമായി. എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്നുവെന്നും കുഞ്ഞുങ്ങളെ മാറ്റിയിരുന്നുവെന്നും അവകാശപ്പെട്ട ആശുപത്രി അധികൃതര്‍ ഇതു നിഷേധിച്ചു. തങ്ങളുടെ ആശുപത്രിയില്‍ ഇത്തരം സംഭവം നടന്നിട്ടില്ലെന്നും ഈ പേരിലെ നഴ്‌സ് ഇവിടെ ജോലി ചെയ്തിട്ടില്ലെന്നുമാണ് ഇവരുടെ അവകാശം.

ഈ വാര്‍ത്ത സത്യമെങ്കില്‍

ഈ വാര്‍ത്ത സത്യമെങ്കില്‍

ഈ വാര്‍ത്ത സത്യമെങ്കില്‍ തമാശയ്ക്ക് ഇവര്‍ ചെയ്ത തെറ്റിന് പരിഹാരമില്ലെന്നു വേണം, പറയാന്‍. പ്രസവ വാര്‍ഡുകളില്‍ പ്രത്യേകിച്ചും വേദനയില്‍ കഴിയുന്ന ഗര്‍ഭിണികള്‍ക്ക് താങ്ങാവേണ്ടത് ഇത്തരം നഴ്‌സുമാരാണ്. പിറവിയുടെ വേദനയിലും കുഞ്ഞുമുഖമാണ് അമ്മമാരുടെ പ്രതീക്ഷയാകുന്നത്. കാത്തു കാത്തിരുന്നു നേടിയ, വളര്‍ത്തിയ കണ്‍മണി വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടേതല്ലെന്നറിയുമ്പോഴുള്ള, തന്റെ ചോര മറ്റെവിടെയോ ആണെന്നറിയുമ്പോഴുള്ള വേദന തമാശയ്ക്കു വേണ്ടി ഈ കര്‍മം ചെയ്തു കൂട്ടിയ ആ സ്ത്രീ ഓര്‍ക്കാതെ പോയി.

English summary

The Nurse Who Swapped 5000 Babies In Maternity Ward

The Nurse Who Swapped 5000 Babies In Maternity Ward, Read more to know about,
Story first published: Wednesday, April 10, 2019, 12:10 [IST]
X
Desktop Bottom Promotion