Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബീജം കയ്യില്‍ കുത്തി വച്ച പുള്ളിക്കാരന്
ബീജം കയ്യില്‍ കുത്തി വച്ച പുള്ളിക്കാരന്
സ്വയംചികിത്സ, മുറിവൈദ്യം എല്ലാം അപകടമാണെന്നു നമുക്കറിയാം. കാരണം നമ്മുടെ ജീവനും ആരോഗ്യവും വച്ചുള്ള കളിയാണിത്. സ്വയം ചികിത്സ നടത്തി ജീവന് വരെ അപകടത്തിലായ പല കഥകളുമുണ്ട്.
ചിലപ്പോള്‍ പല ചികിത്സാ രീതികളും വളരെ വിചിത്രമാകും, നമുക്കു സ്വപ്നത്തില്‍ പോലും കരുതാനാകാത്ത വഴികള്‍ സ്വീകരിയ്ക്കുന്നവരുമുണ്ട്.
ഇത്തരത്തില്‍ ഒരു ചികിത്സാരീതിയെ കുറിച്ചറിയൂ, വിചിത്രമെന്നു തോന്നാവുന്ന സ്വയം ചികിത്സാരീതിയെന്നു പറയാം.

ഐറിഷ് യുവാവാണ്
33 കാരനായ ഐറിഷ് യുവാവാണ് കഥാനായകന്. ഡബ്ലിനിലെ ആശുപത്രിയില്‍ ഇദ്ദേഹം എത്തിയത് സഹിയ്ക്കാനാകാത്ത നടുവേദന കാരണമാണ്. എന്നാല്‍ ഇയാളുടെ കൈത്തണ്ടയില്‍ ഒരു ചുവന്ന പാടും തടിപ്പുമുള്ളത് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു.

ഇതേത്തുടര്‍ന്ന്
ഇതേത്തുടര്‍ന്ന് എക്സ്റേ എടുത്തപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. നടുവേദനയ്ക്കു പരിഹാരമായി ഇദ്ദേഹം സ്വയം ചികിത്സ നടത്തി വരികയായിരുന്നു. എന്താണെന്നല്ലേ, സ്വന്തം ബീജം കൈത്തണ്ടയില്‍ കുത്തി വയ്ക്കുക. ഒന്നും രണ്ടുമല്ല, കഴിഞ്ഞ 18 മാസങ്ങളായി ഇതേ രീതിയാണ് ഇദ്ദേഹം അവലംബിച്ചു വന്നിരുന്നതും. ഈ വ്യത്യസ്ത ചികിത്സാരീതിയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്തെന്നും വ്യക്തമല്ല.

അണുബാധ
ഇൗ ബീജങ്ങള്‍ ഇദ്ദേഹത്തിന്റെ സോഫ്ററ് കോശങ്ങളില്‍ കയറി അണുബാധയുണ്ടാക്കിയിരുന്നു. ഇതു കാരണം സെല്ലുലൈറ്റ് എന്ന അവസ്ഥയും ഇദ്ദേഹത്തിനു വന്നു. ചര്‍മത്തില്‍ അണുബാധയും ഇതു കാരണമുണ്ടായി.

ഇദ്ദേഹത്തെ ചികിത്സിയ്ക്കാന്‍
ഇദ്ദേഹത്തെ ചികിത്സിയ്ക്കാന്‍ ഇദ്ദേഹം സാവകാശം നല്‍കിയില്ല. ഡോക്ടര്‍മാര്‍ പ്രതിവിധി കണ്ടെത്തുവാനും ചികിത്സ തുടങ്ങുവാനും ഒരുങ്ങിയപ്പോഴേയ്ക്കും ഇദ്ദേഹം സ്ഥലം വിട്ടു.

മെഡിക്കല്‍ ചരിത്രത്തില്‍
ഐറിഷ് മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ ഇത് ഇത്രയും കാലമുണ്ടായിട്ടില്ലാത്ത വ്യത്യസ്ത ചികിത്സാരീതിയാണെന്നു പറയപ്പെടുന്നു. വെറും ചികിത്സയല്ല, വിചിത്രം. ഇതിന് ഇദ്ദേഹത്തെ പ്രേരിപ്പിച്ച സംഗതി എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല. ഇത് ഇദ്ദേഹം വെളിപ്പെടുത്തിയുമില്ല.



Click it and Unblock the Notifications
