സാമുദ്രിക ശാസ്ത്രം ; ഇടംകണ്ണ് തുടിയ്ക്കും സൂചന

Posted By:
Subscribe to Boldsky

ഹസ്തരേഖാ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. കൈയ്യിലെ രേഖ നോക്കി ഭൂതവും ഭാവിയും വര്‍ത്തമാനവും പറയാന്‍ സാധിയ്ക്കുന്നതിനെയാണ് ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത്. മനുഷ്യന്റെ മുഖം നോക്കി നടക്കാന്‍ പോകുന്ന കാര്യങ്ങളെ വരെ പ്രവചിക്കാന്‍ കഴിയും.

ദൗര്‍ഭാഗ്യം ഉടനെന്ന് സൂചിപ്പിക്കും സ്വപ്‌നങ്ങള്‍

എന്നാല്‍ ഹസ്തരേഖാ ശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് തുടിയ്ക്കുന്ന ശരീരഭാഗങ്ങളെപ്പറ്റി പ്രവചിയ്ക്കാന്‍ കഴിയും. ശരീരഭാഗങ്ങളുടെ ലക്ഷണങ്ങള്‍ നോക്കി ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് പ്രവചിയ്ക്കാന്‍ കഴിയും. എങ്ങനെയെന്ന് നോക്കാം.

മരിയ്ക്കുന്നതിന് മിനിട്ടുകള്‍ മുന്‍പുള്ള അനുഭവം

 പുരുഷന്റെ ഇടത് വശം തുടിച്ചാല്‍

പുരുഷന്റെ ഇടത് വശം തുടിച്ചാല്‍

പുരുഷന്റെ ഇടത് വശം തുടിച്ചാല്‍ അത് കാണിയ്ക്കുന്ന ലക്ഷണങ്ങള്‍ വളരെ മോശമാണ്. കാരണം പുരുഷന് ഇടതു വശം തുടിയ്ക്കുന്നത് നല്ലതല്ല. ഇത് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഭാവിയില്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

 പുരുഷന്റെ വലത് വശം തുടിച്ചാല്‍

പുരുഷന്റെ വലത് വശം തുടിച്ചാല്‍

എന്നാല്‍ പുരുഷന്റെ വലത് വശം തുടിയ്ക്കുന്നത് എന്തു കൊണ്ടും നല്ലതാണ്. ഇത് സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ ഇടയാക്കും എന്നാണ് പറയുന്നത്. മാത്രമല്ല സാമ്പത്തിക നേട്ടവും ഇണയെ കാണാനാവും എന്നും ഇതിന്റെ ലക്ഷണങ്ങളാണ്.

 സ്ത്രീയുടെ ഇടത് വശം തുടിച്ചാല്‍

സ്ത്രീയുടെ ഇടത് വശം തുടിച്ചാല്‍

സ്ത്രീയുടെ ഇട് വശം തുടിച്ചാല്‍ സന്തോഷവും വലത് വശത്താണെങ്കില്‍ അത് ദു:ഖകരമായ കാര്യത്തിനും വഴിവെയ്ക്കും എന്നാണ് പറയുന്നത്.

 നെറ്റിയ്ക്ക് ഇരുവശവും

നെറ്റിയ്ക്ക് ഇരുവശവും

പുരുഷനായാലും സ്ത്രീയായാലും നെറ്റിയ്ക്ക് ഇരുവശവും തുടിച്ചാല്‍ ശാരീരിക സുഖം ലഭിയ്ക്കുമെന്നും ധനലാഭത്തിന് കാരണമാകും എന്നുമാണ് വിശ്വാസം.

 വലത്തേകണ്ണ് തുടിച്ചാല്‍

വലത്തേകണ്ണ് തുടിച്ചാല്‍

ഒരാളുടെ വലത്തേകണ്ണാണ് തുടിയ്ക്കുന്നതെങ്കില്‍ പുരുഷനാണെങ്കില്‍ നല്ല കാലമാണ് എന്നാണ് വിശ്വാസം. മാത്രമല്ല ആഗ്രഹസാഫല്യമാണ് ഇതിലൂടെ ലഭിയ്ക്കുന്നതും.

 ഇടത്തേകണ്ണ് തുടിച്ചാല്‍

ഇടത്തേകണ്ണ് തുടിച്ചാല്‍

സ്ത്രീകളുടെ ഇടത്തേകണ്ണ് തുടിച്ചാല്‍ അത് നല്ലതിനാണ് എന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. എന്നാല്‍ വലത്തേകണ്ണ് ഒരു പാട് നേരം തുടിച്ച് കൊണ്ടിരിയ്ക്കുകയാണെങ്കില്‍ ഗുരുതരമായ എന്തോ രോഗം നിങ്ങളെ കീഴ്‌പ്പെടുത്താന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്.

 ഉള്ളം കൈ തുടിച്ചാല്‍

ഉള്ളം കൈ തുടിച്ചാല്‍

ഉള്ളം കൈയ്യാണ് തുടിയ്ക്കുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ കരകയറാന്‍ പറ്റാത്ത പ്രശ്‌നത്തില്‍ അകപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വിരലുകളാണ് ഇത്തരത്തില്‍ തുടിയ്ക്കുന്നതെങ്കില്‍ ഏതെങ്കിലും പഴയ സുഹൃത്തിനെ കാണാനുള്ള സാധ്യതയാണ് വിളിച്ചോതുന്നത്.

 പുരികങ്ങള്‍ക്കിടയില്‍

പുരികങ്ങള്‍ക്കിടയില്‍

രണ്ട് പുരികങ്ങള്‍ക്കിടയില്‍ തുടിപ്പുണ്ടായാല്‍ സന്തോഷകരമായ ജീവിതമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത് എന്നാണ് പറയുന്നത്. മാത്രമല്ല ഔദ്യോഗിക ജീവിതത്തില്‍ ഉയരത്തിലെത്താന്‍ കഴിയും എന്നും ആണ് വിശ്വാസം.

പാദത്തിന്റെ അടിവശം

പാദത്തിന്റെ അടിവശം

പാദത്തിന്റെ അടിവശം തുടിയ്ക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു എന്ന് നോക്കാം. വലതേ പാദത്തിന്റെ അടിവശം തുടിച്ചാല്‍ അപമാനമാണ് ഫലം എന്നാല്‍ ഇടതേ പാദത്തിന്റെ അടിവശ തുടിച്ചാല്‍ അത് യാത്ര നടത്താനുള്ള സാധ്യതയെ ചൂണ്ടി കാണിയ്ക്കുന്നു.

English summary

What do your body movements tell about your future

According to astrologers, twitching (to undergo a brief spasmodic muscular contraction) of your different body parts actually reveal something about your future.
Story first published: Thursday, April 6, 2017, 15:20 [IST]