Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
സാഹചര്യങ്ങള്‍ സാഹസികരാക്കിയ ചിലര്‍
ചില അസാധാരണമായ ലോകറെക്കോര്‍ഡിട്ട നേട്ടങ്ങള്‍ നോക്കാം.
ജീവിതത്തില്‍ നേട്ടങ്ങളും നഷ്ടങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ടാവും. ചില നേട്ടങ്ങള്‍ നമുക്കുണ്ടാക്കുന്ന സന്തോഷം വളരെ വലുതായിരിക്കും. മനുഷ്യന് പല കാര്യത്തിലും നിയന്ത്രണങ്ങളുണ്ടാവും. പരിധികളും നിയന്ത്രണങ്ങളും നമ്മുടെ ശരീരത്തെ പല കാര്യങ്ങളില്‍ നിന്നും പിന്‍വലിയ്ക്കും.
എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളേയും പിരിധികളേയും എല്ലാം ഇല്ലാതാക്കി നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കിയവരെക്കുറിച്ച് നോക്കാം. ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ, സമ്പത്ത് തേടി വരും
മറ്റുള്ളവര്‍ നേടാനറച്ച് നില്ക്കുന്ന ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കിയതിനെക്കുറിച്ച് ചില കാര്യങ്ങള്‍. പലപ്പോഴും മറ്റുള്ളവര്‍ക്ക് അവിശ്വസനീയം എന്ന് തോന്നാവുന്ന ചില കാര്യങ്ങളാണ് ഇവയെല്ലാം തന്നെ. അവ എന്തൊക്കെ എന്ന് നോക്കാം. ഉച്ചയുറക്കം 30 മിനിട്ടില്‍ കൂടുതലായാല്‍

വെറും കൈകൊണ്ട് കാര്‍ ഉയര്‍ത്താം
വെറും കൈകൊണ്ട് കാര്‍ ഉയര്‍ത്തിയത് ഒരിക്കലും മറ്റുള്ളവര്‍ക്ക് പിന്നില്‍ അഭ്യാസ പ്രകടനം നടത്തുന്നതിന് വേണ്ടിയല്ല. ലോറന് കൊര്ണാക്കി എന്ന യുവതിയാണ് ഇത്തരമൊരു സാഹസം കാണിച്ചത്. അപകടം പറ്റി തന്റെ അച്ഛന് കാറിനടിയില്‍ കുടുങ്ങുകയും അച്ഛനെ രക്ഷിക്കാന്‍ വേറെ വഴിയില്ലാത്തതുമാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. കാറിനടിയില്‍ നിന്നും അച്ഛനെ രക്ഷിച്ച ശേഷം സിപിആര്‍ കൊടുത്ത് അച്ഛന്റെ ജീവന് രക്ഷിക്കുകയും കൂടി ചെയ്തു ഈ മിടുക്കി.

ഐസിലൊരു കുളിയാവാം
ഐസ്മാന് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ. ഏറ്റവും കൂടുതല്‍ നേരം ഐസില്‍ കിടന്നതിന്റെ റെക്കോര്‍ഡ് വിം ഹോഫ് സ്വന്തമാക്കിയിട്ടുണ്ട്. ഒരുമണിക്കൂര്‍ 52 മിനിട്ട് 42 സെക്കന്റെ ആണ് ഇദ്ദേഹം ഐസില്‍ കിടന്ന് റെക്കോര്‍ഡിട്ടത്. image source

50 ദിവസം 50 മാരത്തോണ്‍
അമേരിക്കന്‍ അള്‍ട്രാ മാരത്തോണ്‍ റണ്ണര്‍ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഡീന്‍ കാര്ണാസേസ്. 50 ദിവസം കൊണ്ട് 50 മാരത്തോണ്‍ ആണ് ഇദ്ദേഹം പങ്കെടുത്തത്. image source

ഉറക്കമില്ലാത്ത രാത്രികള്‍
ഉറക്കം മനുഷ്യന് ജീവിതത്തില്‍ വളരെ അത്യാവശ്യമാണ്. സാന്‍ഡിയാഗോയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി 264.4 മണിക്കൂറാണ് ഉറങ്ങാതിരുന്നത്. അതായത് 11 ദിവസവും 24 മിനിട്ടും.

വെള്ളത്തിനടിയിലെ സാഹസിക പ്രകടനം
വെള്ളത്തില്‍ നമുക്കൊരിക്കലും ശ്വസിക്കാന്‍ കഴിയില്ല എന്നത് സത്യം. അലക്സ് സെഗ്വേര വെന്ഡ്രല് എന്ന ഡൈവര്‍ വെള്ളത്തിനടിയില്‍ മുങ്ങിക്കിടന്ന് 24 മിനിട്ടാണ് അദ്ദേഹം ശ്വാസം പിടിച്ച് വെച്ചത്. സ്പെയിന് ആണ് ഇദ്ദേഹത്തിന്റെ ജന്മദേശം. image source



Click it and Unblock the Notifications
