Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
നിങ്ങളുടെ തോള് ഉയര്‍ന്നതോ, ഭാഗ്യമാണോ അറിയാം
പുരുഷന്റെ ഷോള്‍ഡര്‍ നോക്കി മനസ്സിലുള്ളതിനെ പുറത്ത് കൊണ്ട് വരാം. എങ്ങനെയെന്ന് നോക്കാം.
സ്ത്രീ-പുരുഷ ലക്ഷണങ്ങളെക്കുറിച്ച് പ്രതിപാദിയ്ക്കുന്നതാണ് സാമുദ്രിക ശാസ്ത്രം. സ്ത്രീ പുരുഷ ലക്ഷണങ്ങള്‍ ഉത്തമമായി കണക്കാക്കുന്നതിനെയും അഴകളവുകളേയും കുറിച്ച് കൃത്യമായ കണക്കുള്ളതിനേയും സാമുദ്രിക ശാസ്ത്രത്തിലൂടെ മനസ്സിലാക്കാം. സാമുദ്രിക ശാസ്ത്രമനുസരിച്ച് പുരുഷന്റെ തോളിനെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം. മരിയ്ക്കുന്നതിന് മിനിട്ടുകള്‍ മുന്‍പുള്ള അനുഭവം
ഏത് പ്രശ്നത്തേയും ധൈര്യത്തോടെ ഏറ്റെടുക്കാന്‍ പുരുഷന്റെ തോളിന് കഴിയും. ഏതൊരു സ്ത്രീക്കും താങ്ങായും തണലായും നില്ക്കാന് കരുത്തുള്ളതായിരിക്കണം പുരുഷന്റെ തോള്. എന്നാല്‍ സാമുദ്രിക ശാസ്ത്രമനുസരിച്ച് തോള് സൂര്യചന്ദ്രന്മാരെ പോലെ ആകൃതിയുള്ളതായിരിക്കണം എന്നാണ് പറയുന്നത്. 'കുഞ്ഞി' വിരലെങ്കിലും ഭാഗ്യമിരിയ്ക്കുന്നതവിടെയാണ്

തോളും ജീവിത പ്രാരാബ്ധങ്ങളും
ഒരാളെപ്പോലെ തന്നെയായിരിക്കില്ല മറ്റൊരാളുടെ തോള് എന്നതാണ് സത്യം. ആകൃതിയിലും ബലത്തിന്റെ കാര്യത്തിലും എല്ലാം തന്നെ വ്യത്യസ്തമായിരിക്കും. എന്നാല്‍ ഇതിന് ജീവിതവുമായി ചില ബന്ധമുണ്ടെന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. എങ്ങനെയെന്ന് നോക്കാം.

അല്പം വളഞ്ഞ ഷോള്‍ഡര്‍
അല്പം വളഞ്ഞ ഷോള്‍ഡര്‍ ഉള്ളവര്‍ പൊതുവേ അന്തര്‍മുഖരാണ് എന്നാണ് സാമുദ്രിക ശാസ്ത്ര ലക്ഷണം. ബുദ്ധി കൂടുതല്‍ ഉപയോഗിച്ച് ശാരീരികാധ്വാനം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. 40 വയസ്സിനു ശേഷം ജീവിതത്തില്‍ കഷ്ടപ്പാടിന് ഇവര്‍ക്ക് സാധ്യതയുണ്ട്.

സ്വഭാവ സവിശേഷത
മാനസിക സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ പലപ്പോഴും ഇവര്‍ നേരിടേണ്ടതായി വരും. ക്രിയേറ്റീവ് ആയി കാര്യങ്ങളെ സമീപിക്കാനാണ് ഇത്തരക്കാര്‍ക്ക് ഇഷ്ടവും.

നല്ലതു പോലെ വളഞ്ഞ ഷോള്‍ഡര്‍
നല്ലതു പോലെ വളഞ്ഞ ഷോള്‍ഡര്‍ ഉള്ളവരാണെങ്കില്‍ ആരോഗ്യത്തിന് ഇതൊരിക്കലും അപകടമുണ്ടാക്കുന്ന ഒന്നല്ല. മറ്റൊരാളുമായി അടുപ്പവും സൗഹൃദവും ഉണ്ടാക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നവരായിരിക്കും ഇത്തരക്കാര്‍. ബുദ്ധിസാമര്‍ത്ഥ്യത്തിന്റെ കാര്യത്തിലാകട്ടെ ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ല ഒരിക്കലും.

സ്വഭാവങ്ങള്‍
ഒരിക്കലും കഷ്ടപ്പെട്ട് ചെയ്ത കാര്യത്തിന് ഫലമില്ലാതെ പോകുന്ന അവസ്ഥ ഇവര്‍ക്കുണ്ടാവില്ല. എങ്കിലും ജീവിതത്തില്‍ മുന്നോട്ട് കുതിയ്ക്കാന്‍ കഷ്ടപ്പാട് ഏറ്റവും കൂടുതല്‍ അനുഭവിയ്ക്കുന്നതും ഇവര്‍ തന്നെയായിരിക്കും.

വളഞ്ഞ ഷോള്‍ഡറിനോട് ചേര്‍ത്ത് വെച്ച കഴുത്ത്
ഇത് ആരോഗ്യത്തിനും അത്ര നല്ലതല്ല. ഇവരില്‍ എപ്പോഴും നടുവേദനയും കഴുത്ത് വേദനയും പിടിമുറുക്കും എന്നതാണ് സത്യം. മാത്രമല്ല സാമുദ്രിക ശാസ്ത്രപ്കരാം ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ് ഇത്തരക്കാര്‍ക്ക്.

നെഗറ്റീവ് എനര്‍ജി
എപ്പോഴും നെഗറ്റീവ് എനര്‍ജിയായിരിക്കും ഇവരുടെ കൂടെ ഉണ്ടാവുന്നത്. ഇതിന് കാരണമാകട്ടെ പലപ്പോഴും ഷോള്‍ഡറിന്റെ ഈ അപാകതയും.

ഉയര്‍ന്ന ഷോള്‍ഡര്‍
ഉയര്‍ന്ന ഷോള്‍ഡര്‍ ആണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഇത് കാണിയ്ക്കുന്നത് വിവാഹ ജീവിതം വൈകും എന്നതാണ്. മാത്രമല്ല ജോലി രഹിതമായിരിക്കും നിങ്ങളുടെ ജീവിതം എന്നതും ശ്രദ്ധേയം. പലപ്പോവും ബന്ധങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്കുന്നവരായിരിക്കില്ല പലരും.

ബാലന്‍സ്ഡ് ഷോള്‍ഡര്‍
സാധാരണ ഷോള്‍ഡര്‍ ആണെങ്കില്‍ അത് പലപ്പോഴും ബാലന്‍സ്ഡ് ഷോള്‍ഡര്‍ ആയിരിക്കും. കാര്യങ്ങളെ പ്രശ്നമില്ലാത്ത രീതിയില്‍ കൊണ്ടു പോകാന്‍ കഴിയുന്ന വ്യക്തിയായിരിക്കും ഇത്തരക്കാര്‍. സ്വകാര്യ ജീവിതവും ജോലിയും ഒരുമിച്ച് ഒരു പോലെ പ്രശ്നങ്ങളില്ലാതെ ഇത്തരക്കാര്‍ കൈകാര്യം ചെയ്യും.

മസിലുകളോട് കൂടിയ ഷോള്‍ഡര്‍
മസിലുകളോട് കൂടിയ ഷോള്‍ഡര്‍ ആണെങ്കില്‍ എപ്പോഴും പ്രശ്നങ്ങളെ നേരിടുന്നവരായിരിക്കും. എങ്കിലും എത്ര കഷ്ടപ്പെട്ടാലും എല്ലാ പ്രശ്നങ്ങളേയും തരണം ചെയ്യാന്‍ അവര്‍ക്ക് കഴിയും. വിജയം കൈപ്പിടിയിലൊതുക്കാന്‍ എത്ര കഷ്ടപ്പെടാനും ഇവര്‍ തയ്യാറാകും. 28-30 വയസ്സിനിടയിലുള്ള പ്രായം ഇവര്‍ക്ക് ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രായമാകും.

വിരിഞ്ഞ ഷോള്‍ഡര്‍
പല കാര്യങ്ങള്‍ക്കും ഓവറായി ഇമോഷണലാവുന്നവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ പിന്നീട് ചെയ്ത് പോയ തെറ്റിനെക്കുറിച്ച് ആലോചിച്ച് പശ്ചാത്തപിക്കുന്ന കാര്യത്തിലും ഇവര്‍ക്ക് നാണക്കേടില്ല.



Click it and Unblock the Notifications
