For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണിന്റെ വെള്ളിക്കൊലുസിലാണ് ചെക്കന്റെ ഭാഗ്യം

സ്വര്‍ണവും വെള്ളിയും ധരിച്ചാല്‍ ഭാഗ്യം വരുന്നു. എന്താണ് കാരണം എന്ന് നോക്കാം.

|

വിവാഹത്തിന് സ്വര്‍ണം അണിയുന്നവരാണ് എല്ലാ പെണ്‍കുട്ടികളും. എന്നാല്‍ മുതിര്‍ന്നവര്‍ പറഞ്ഞ് കേട്ടിട്ടുണ്ടാകും കാലിലൊരിക്കലും സ്വര്‍ണം അണിയരുതെന്ന് പറയുന്നത്. മാത്രമല്ല കൊലുസെപ്പോഴും വെള്ളി കൊണ്ടുള്ളതായിരിക്കും. എന്നാല്‍ വെള്ളിക്കൊലുസണിയുന്ന പെണ്‍കുട്ടികള്‍ ഭാഗ്യം കൂടിയാണ് ഭര്‍തൃഗൃഹത്തിലേക്ക് കൊണ്ടു പോകുന്നത്. വെള്ളിയ്ക്ക് ഭാഗ്യത്തെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം

സ്വര്‍ണത്തോട് ആഗ്രഹമില്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും. ചിലര്‍ ഭംഗി കൂട്ടാനായാണ് ഇവ ധരിയ്ക്കുന്നത് എന്നാല്‍ ചിലരാകട്ടെ ആര്‍ഭാടം കാണിയ്ക്കുന്നതിനു വേണ്ടിയാണ് ആഭരണങ്ങള്‍ ധരിയ്ക്കുന്നത്. എന്നാല്‍ ആഭരണം ധരിയ്ക്കുന്നതിലൂടെ പല സൗഭാഗ്യങ്ങളും നമുക്ക് ലഭിയ്ക്കും. 3നാരങ്ങ 3ദിവസം, നെഗറ്റീവ് എനര്‍ജി അപ്രത്യക്ഷമാകും

അതിനായി എങ്ങനെയൊക്കെ ഇവ ധരിയ്ക്കണമെന്നതാണ് ശ്രദ്ധിക്കേണ്ടത്. വെറുതേ അലക്ഷ്യമായി ആഭരണങ്ങള്‍ ധരിച്ചാല്‍ അത് പലപ്പോഴും നെഗറ്റീവ് ഫലം പോലും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും ഏതൊക്കെ രീതിയില്‍ ആഭരണങ്ങള്‍ ധരിയ്ക്കണം എന്ന് നോക്കാം. ഇവള്‍ പുരുഷന് ഭാഗ്യമോ, വിരല്‍ നോക്കി പറയാം

സ്വര്‍ണവും വെള്ളിയും

സ്വര്‍ണവും വെള്ളിയും

സ്വര്‍ണവും വെള്ളിയും ആണ് പൊതുവായി നാം ഉപയോഗിക്കാറുള്ളത്. ഇതില്‍ അല്‍പം പ്രിയം എപ്പോഴും സ്വര്‍ണത്തിനു തന്നെയാണ് ലഭിയ്ക്കുന്നതും. പ്രപഞ്ചത്തിലെ ചൈതന്യത്തേയിം സൗഭാഗ്യത്തേയും ആകര്‍ഷിക്കാനുള്ള കഴിവ് സ്വര്‍ണത്തിനും വെള്ളിയ്ക്കും ഉണ്ട്.

 ധരിയ്ക്കുന്ന രീതി

ധരിയ്ക്കുന്ന രീതി

കാലില്‍ സ്വര്‍ണപാദസരം ധരിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് നമുക്ക് ചുറ്റും നെഗറ്റീവ് എനര്‍ജി ഉണ്ടാവാനാണ് കാരണമാകുന്നത്. ദൈവീകമായാണ് സ്വര്‍ണത്തെ കാണുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണം ഒരിക്കലും കാലില്‍ ധരിയ്ക്കാന്‍ പാടില്ല.

സ്വര്‍ണമോ വെള്ളിയോ

സ്വര്‍ണമോ വെള്ളിയോ

അരയ്ക്ക് കീഴ്‌പോട്ട് വെള്ളിയും അരയ്ക്ക് മുകളിലോട്ട് സ്വര്‍ണവും ധരിയ്ക്കണം. സ്വര്‍ണം ലക്ഷ്മീ ദേവിയുടെ പര്യായമാണ് അതുകൊണ്ട് തന്നെ സ്വര്‍ണം ധരിയ്ക്കുന്നത് എപ്പോഴും അരയ്ക്ക് മുകളിലോട്ടായിരിക്കണം.

സ്വര്‍ണം ധരിയ്ക്കുമ്പോള്‍

സ്വര്‍ണം ധരിയ്ക്കുമ്പോള്‍

സ്വര്‍ണം ധരിയ്ക്കുമ്പോള്‍ ദൈവീകമായ സ്ഥാനമാണ് അതിനു നല്‍കേണ്ടത്. ഐശ്വര്യമാണ് ഇത് കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെയാണ് സ്വര്‍ണം അരയ്ക്ക് മേല്‍പ്പോട്ട് ധരിയ്ക്കണം എന്ന് പറയുന്നത്.

 വെള്ളി ധരിയ്ക്കുമ്പോള്‍

വെള്ളി ധരിയ്ക്കുമ്പോള്‍

വെള്ളിയില്‍ തേജസ് കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് അരയ്ക്ക് കീഴ്‌പോട്ട് ധരിയ്ക്കാവുന്നതാണ്.

താലി അണിയുമ്പോള്‍

താലി അണിയുമ്പോള്‍

വിവാഹിതരായ സ്ത്രീകള്‍ താലി അണിയുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ആരോഗ്യവും അഴകും സ്വര്‍ണം നല്‍കുന്നുണ്ട്. ഹൃദയഭാഗത്തോട് സ്പര്‍ശിയ്ക്കുന്ന വിധമായിരിക്കണം താലി അണിയേണ്ടത്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വെള്ളി പാദസരം

വെള്ളി പാദസരം

വെള്ളി പാദസരമാണ് അണിയേണ്ടത്. ഒരിക്കലും സ്വര്‍ണപാദസ്വരം അണിയാന്‍ പാടില്ല. വെള്ളി ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭാശയ രോഗങ്ങളെ അകറ്റാനും സഹായിക്കുന്നു.

 സ്വര്‍ണമോതിരം

സ്വര്‍ണമോതിരം

മോതിരവിരലില്‍ ആണ് ശരിയ്ക്കും മോതിരം അണിയേണ്ടത്. ഇതും ആരോഗ്യപരമായ കാരണങ്ങള്‍ക്ക് തന്നെയാണ് മുന്‍തൂക്കം നല്‍കുന്നത്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ഇത് വര്‍ദ്ധിപ്പിക്കുന്നു.

English summary

Miraculous powers of gold and silver jewelry

Miraculous powers of gold, silver and natural stone jewelry, read on to know more.
X
Desktop Bottom Promotion