Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ഈ മറുകുകള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും
ശരീരത്തില്‍ ഈ ഭാഗത്തെല്ലാം മറുകുകള്‍ ഉണ്ടോ, സാമ്പത്തിക പ്രതിസന്ധി കൂടെയുണ്ടാവും.
മറുകുകള്‍ മനുഷ്യസഹജമാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മറുകുകള്‍ ഉണ്ടാവും. പലരും മറുകും മുഖലക്ഷണവും എല്ലാം നോക്കി പല പ്രവചനങ്ങലും നടത്തുന്നവരും ഉണ്ടാകും. എന്നാല്‍ ഇവയൊന്നും അങ്ങനെ തള്ളിക്കളയേണ്ടതല്ല. കാരണം ഓരോ മറുകിനും ഓരോ ലക്ഷണങ്ങള്‍ പറയാനുണ്ടാവും എന്നത് തന്നെ.
സാമ്പത്തിക പ്രതിസന്ധിയില്ലാതെ ഐശ്വര്യത്തോടെയും സമ്പത്തോടെയും ജീവിയ്ക്കണം എന്നതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും പണം ഉണ്ടെങ്കിലും കടുത്ത പ്രതിസന്ധിയില്‍ കൂടി ജീവിയ്ക്കുന്നവരാകും പലരും. നിങ്ങളെ ചിരിപ്പിക്കും, ചിന്തിപ്പിക്കും ചിത്രങ്ങള്‍
ലക്ഷണ ശാസ്ത്രമനുസരിച്ച് ചില മറുകുകള്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടെങ്കില്‍ അവ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും എന്നാണ് പറയുന്നത്.

ഇടത്തേ കവിളില്‍
ഇടത്തേ കവിളില്‍ മറുകുള്ളവര്‍ക്ക് വരുമാനം വളരെ കൂടുതലായിരിക്കും. എന്നാല്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവായിരിക്കും എന്നതാണ് സത്യം. മാത്രമല്ല കൃത്യമായ സമ്പാദ്യശീലം ഉണ്ടാവില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.

ചുണ്ടില്‍
ചുണ്ടില്‍ മറുകുണ്ടെങ്കിലും സാമ്പത്തിക രംഗം വളരെ മോശമായിരിയ്ക്കും. എപ്പോഴും സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഇവര്‍ക്ക് നേരിടേണ്ടി വരിക.

ഇടത്തേ കൈവെള്ളയില്‍
ഇടത്തേ കൈവെള്ളയ്ക്കുള്ളില്‍ മറുകുണ്ടെങ്കിലും ശ്രദ്ധിക്കുക. ഇതും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകും. എപ്പോഴും പണത്തിന് അത്യാവശ്യം വരും എന്നതാണ് ഇതിനര്‍ത്ഥം.

ഇടത്തേ കാലില്‍
ഇടത്തേ കാലില്‍ മറുകുണ്ടാവുന്നതും സാമ്പത്തികാഭിവൃദ്ധിയുണ്ടാവില്ല എന്നതിന്റെ സൂചനയാണ്. പണം കൂടുതലുണ്ടാവും എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പലപ്പോഴും കൃത്യമായ ധാരണ ഉണ്ടാവില്ല. ഇത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നു.

ചൂണ്ടുവിരലില്‍
ചൂണ്ടുവിരലില്‍ ഏതെങ്കിലും തരത്തിലുള്ള മറുക് ഉണ്ടെങ്കിലും അത് പലപ്പോഴും സാമ്പത്തികനഷ്ടത്തിലേക്ക് നയിക്കുന്നു.

ഇടത്തേ പുരികത്തില്‍
ചിലര്‍ക്ക് ഇടത്തേ പുരികത്തിനു മുകളിലായി കാക്കപ്പുള്ളികളോ മറുകുകളോ ഉണ്ടാവാറുണ്ട്. ഇത് ആ വ്യക്തിയുടെ സാമ്പത്തികാടിത്തറ തകര്‍ക്കുന്നതാണ്.

ഇടത്തേ കക്ഷത്തിലായി
ഇടത്തേ കക്ഷത്തിലായി ഇത്തരത്തില്‍ മറുകുകളോ മറ്റോ ഉണ്ടെങ്കിലും ഇതും സാമ്പത്തികമായുള്ള തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications
