Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
വായനക്കായി ഒരു ദിനം, മറക്കാതിരിക്കുക
മാതൃഭാഷക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കി മലയാളഭാഷാ ചരിത്രത്തിലേക്ക് നമുക്ക് ഇറങ്ങിച്ചെല്ലാം
ജൂണ്‍ 19, വായനക്കായി ഒരു ദിനം. പി എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. പുതുതലമുറയിലെ വായന ചുരുങ്ങി വരുന്ന കാലഘട്ടമാണ് ഇത്. പലര്‍ക്കും പുസ്തകങ്ങള്‍ എന്ന് പറഞ്ഞാല്‍ അത് വെറും ഗൃഹാതുരതയുടെ ഓര്‍മ്മ മാത്രമാണ്. എന്നാല്‍ ഈ വായനാ ദിനത്തോടനുബന്ധിച്ച് തീരുമാനിക്കാം വായനയേയും ഇനി മുതല്‍ കൂടെക്കൂട്ടുമെന്ന്.
കമ്പ്യൂട്ടറില്‍ കാണപ്പെടുന്ന അക്ഷരങ്ങളിലൂടേയും പുസ്തകങ്ങളിലൂടേയും മാത്രം വായനാ ദിനത്തെ ഓര്‍മ്മിക്കുന്നവര്‍ക്ക് ഒരു കാലഘട്ടത്തില്‍ പുസ്തകം നല്കിയ സംഭാവനകള്‍ അറിയേണ്ടത് അനിവാര്യമാണ്. മലയാളഭാഷാ ലോകത്ത് ഭാഷയുടെ ചരിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

മറ്റൊരു ഭാഷക്കും നല്‍കാത്ത സ്ഥാനം
മാതൃഭാഷക്ക് തന്നെയാണ് എല്ലാവരും പ്രാധാന്യം നല്‍കുന്നത്. മറ്റൊരു ഭാഷക്കും നല്‍കാത്ത സ്ഥാനം തന്നെയാണ് മാതൃഭാഷക്ക് നമ്മള് നല്കി പോരുന്നതും.

ഔദ്യോഗിക ഭാഷ
ഇന്ത്യന്‍ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇരുപത്തി രണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് മലയാളം. മലയാള ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരേടാണ് ഇത്.

തമിഴും സംസ്കൃതവും
ദ്രാവിഡ ഭാഷാ കുടുംബത്തില്‍ നിന്നാണ് മലയാളത്തിന്റെ ജനനം. മറ്റ് ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ഭാഷകളുമായി മലയാളത്തിനുള്ള സാമ്യം എന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

'ഴ'യെന്ന മലയാളം
ദ്രാവിഡ ഭാഷകളില്‍ നിന്ന് മലയാളത്തെ വേര്‍തിരിച്ചിരുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായിരുന്നു 'ഴ'കാരം. തമിഴിലും മലയാളത്തിലും മാത്രമേ ഴ ഉപയോഗിച്ചുരുന്നുള്ളൂ.

പഠനവിധേയമായ ഭാഷ
മലയാളഭാഷാ ചരിത്രത്തെക്കുറിച്ച് പഠനം നടത്തിയത് വിദേശിയായ കാള്‍ഡ്വെല്‍ ആണ്. അദ്ദേഹം തന്നെയാണ് മലയാളഭാഷ തമിഴിന്റെ ശാഖയാണെന്ന് പരിചയപ്പെടുത്തിയതും.

എഴുത്തച്ഛന് കൃതികള്‍
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ കൃതികള്‍ മുതല്‍ കണക്കു കൂട്ടിയാല്‍ മലയാള ഭാഷക്ക് അഞ്ഞൂറ് കൊല്ലത്തെ പഴക്കം മാത്രമേ ഉള്ളൂ എന്ന് പറയാം. ഭാഷയുടെ പഴക്കം എഴുത്തച്ഛന് കൃതികള്‍ മുതല്‍ മനസ്സിലാക്കാം.



Click it and Unblock the Notifications
