Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഈ ഓട്ടോക്കാരുടെ ഇരുത്തം എന്താ ചെരിഞ്ഞ്?
സാധാരണക്കാരുടെ വാഹനമാണ് ഓട്ടോ എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു വിധത്തിലുള്ള സംശയവും ഇല്ല. എത്രയൊക്കെ കാറും ബസ്സും ഉണ്ടെങ്കിലും അത്യാവശ്യമായി എവിടേക്കെങ്കിലും പുറത്തിറങ്ങണമെങ്കില്‍ ഓട്ടോയെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. മൊബൈലില്‍ അശ്ലീലം കാണുന്നവര്‍ സൂക്ഷിക്കുക
എന്നാല്‍ ഓട്ടോക്കാരുടെ ഡ്രൈവിംഗ് സീറ്റില്‍ ഡ്രൈവര്‍മാര്‍ ഇരിയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുവശത്തേക്ക് ചെരിഞ്ഞ് ഇരിയ്ക്കുന്നവരാണ് മിക്ക ഡ്രൈവര്‍മാരും. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ ഇരിയ്ക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമോ?
ഇതിനാകട്ടെ പല ഡ്രൈവര്‍മാര്‍ക്കും ഉത്തരമില്ല. എന്നാല്‍ ചിലരുടെ ഉത്തരങ്ങള്‍ നമ്മളെ ഒന്നു കൂടി ചിന്തിപ്പിക്കുന്നവയാണ്. എന്താണ് അവയെന്ന് നോക്കാം.

ഡ്രൈവിഗ് പഠനത്തിലെ ശീലം
പലപ്പോഴും ഡ്രൈംവിംഗ് പഠിയ്ക്കുമ്പോള്‍ സീറ്റ് പകുത്ത് വേണം പോലും ഓട്ടോ ഓടിയ്ക്കാനുള്ള പരിശീലനം നേടാന്‍. അങ്ങനെ പരിശീലിയ്ക്കുമ്പോള്‍ അത് പിന്നീട് ശീലമായി മാറുന്നു.

എഞ്ചിനിലെ ചൂട്
എഞ്ചിനിലെ ചൂടാണ് മറ്റൊരു കാരണം. എന്നാല്‍ ഇത് പഴയ ഓട്ടോ ഡ്രൈവര്‍മാരുടെ കാരണമാണ്. കാരണം പുതിയ ഓട്ടോകളില്‍ എഞ്ചിന് പുറകിലാണ് എന്നത് തന്നെ കാര്യം. റെയില്‍പ്പാളത്തില്‍ കരിങ്കല്‍ ചീളിന്റെ ആവശ്യമെന്ത്

സീറ്റില്‍ ഒരാള്‍ക്ക് കൂടി ഇരിയ്ക്കാം
പല ഓട്ടോ ഡ്രൈവര്‍മാരും സവാരി പോകുമ്പോള്‍ വഴിയില്‍ വെച്ച് പരിചയക്കാരെ കാണുകയും അവര്‍ക്ക് സ്ഥലം നല്‍കാനായി ഡ്രൈവര്‍ സീറ്റിന്റെ പകുതി നല്‍കുകയും ചെയ്യുന്നവരുണ്ട്.

പെട്ടെന്നിറങ്ങാനും കയറാനും
എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ പെട്ടെന്ന് ചാടിയിറങ്ങാനും കയറാനും എളുപ്പമാണ് എന്നത് മറ്റൊരു കാര്യം.

യാത്രക്കാരെ എളുപ്പം വിളിയ്ക്കാന്‍
സവാരി പോകാന്‍ തിരക്കാണെങ്കില്‍ യാത്രക്കാരെ പെട്ടെന്ന് വിളിയ്ക്കാനും ഹോണ്‍ മുഴക്കാനും എളുപ്പം പകുതി സീറ്റില്‍ ഇരിയ്ക്കുന്നതാണ് എന്ന് പറയുന്നവരും കുറവല്ല.

ഗതാഗതക്കുരുക്കില്‍ സമയം പോവാന്‍
ഗതാഗതക്കുരുക്ക് നമ്മുടെ നാട്ടില്‍ പുത്തരിയല്ല. എന്നാല്‍ ഇതിനിടയില്‍ അല്പസമയം മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരോട് കത്തിയടിയ്ക്കാനും പറ്റിയ ഇരിപ്പിടം സീറ്റിന് പകുതി തന്നെയാണ് എന്നതാണ് കാര്യം.



Click it and Unblock the Notifications
