Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
റെയില്‍പ്പാളത്തില്‍ കരിങ്കല്‍ ചീളിന്റെ ആവശ്യമെന്ത്
റെയില്‍വേ ട്രാക്ക് കാണുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്തിനാണ് ട്രാക്കില്‍ കരിങ്കല്‍ കഷ്ണങ്ങള്‍ നിരത്തിയിട്ടിരിയ്ക്കുന്നതെന്ന്? ട്രാക്കിനുള്വശം മുഴുവന്‍ കരിങ്കല്‍ നിറച്ചിരിയ്ക്കുന്നതായി കാണാം.
എന്നാല്‍ എന്തിനാണ് ഇതെന്ന് പലര്‍ക്കും അറിയില്ല. എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ അതിനെപ്പറ്റി? എന്നാല്‍ അതിനു പിന്നിലും ചില കാരണങ്ങള്‍ ഉണ്ട്. സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
ട്രാക്കിലൂടെ നടക്കുമ്പോള്‍ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി മാത്രമല്ല എന്തുകൊണ്ടിങ്ങനെ എന്നതിനെക്കുറിച്ചും ആലോചിക്കേണ്ടിയിരിക്കുന്നു. എന്തിന് ഇത്തരത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിയിരിക്കുന്നത് റെയില്‍വേ ട്രാക്കില്‍ എന്ന് നോക്കാം.

ട്രെയിനിന്റെ ശരിയായ പ്രവര്‍ത്തനത്തിന്
ഇത്തരത്തില്‍ ട്രാക്കിള്‍ പതിയ്ക്കുന്ന കരിങ്കല്‍ ചീളുകള്‍ക്ക് ബാലസ്റ്റ് (അടിഭാഗം ഉറപ്പിക്കുന്നതിനുള്ള പരുക്കന്‍ കല്ലുകള്‍)
എന്നാണ് പറയുക. ട്രെയിന്‍ പോകുമ്പോഴുള്ള ശരിയായ പ്രവര്‍ത്തനത്തിനാണ് കരിങ്കല്‍ ചീളുകള്‍ പതിച്ചിരിയ്ക്കുന്നത്.

ട്രാക്കിന്റെ ഘടന
ട്രാക്കിന്റെ ഘടനയും നിര്‍മ്മാണ രീതിയും തികച്ചും വ്യത്യസ്തമാണ്. ട്രെയിന്‍ സഞ്ചരിയ്ക്കാന്‍ പാകത്തിലാണ് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നത്. മാത്രമല്ല ട്രാക്കിന് ബലം നല്കാന് മരം കൊണ്ടുള്ള പാളികളും റെയില്‍വേ ട്രാക്കില്‍ കാണാം.

കൂര്‍ത്ത കല്ലുകള്‍
ട്രാക്കിലെ കൂര്‍ത്ത കല്ലുകള്‍ മരങ്ങളിലുണ്ടാക്കുന്ന തെന്നല്‍ വഴുക്കല്‍ എന്നിവയെ ഇല്ലാതാക്കുന്നു. ഇതാണ് റെയില്‍നേ ട്രാക്കിലെ കല്ലുകളുടെ പ്രധാന കാരണം. ഇവയൊക്കെ കടം വാങ്ങിച്ചാല്‍ ദാരിദ്ര്യം ഫലം

വെള്ളപ്പൊക്കം തടയണോ?
പലപ്പോഴും മഴപെയ്ത് റെയില്‍ ഗതാഗതം താറുമാറായി എന്ന് നമ്മള് നിരവധി വായിച്ചിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും റെയില്‍ ഗതാഗതം പ്രശ്നങ്ങളില്ലാതെ വെള്ളപ്പൊക്ക സമയത്തും ഗതാഗതത്തിന് സഹായിക്കുന്നത് ഇത്തരം കരിങ്കല്‍ ചീളുകളാണ്. ട്രാക്കില്‍ വെള്ളം കെട്ടിനില്‍ക്കാതെ സഹായിക്കുന്നു. മാത്രമല്ല ട്രെയിനില്‍ നിന്നുള്ള മലിനജലം ട്രാക്കിലൂടെ ഒഴുകിപ്പോകാന്‍ സഹായിക്കുന്നതും ഈ കരിങ്കല്‍ ചീളുകളാണ്.

അനാവശ്യമായ ചെടികളുടെ വളര്‍ച്ച
അനാവശ്യമായ പാഴ്ചെടികളും മറ്റും മുളയ്ക്കുന്നതിനെ പ്രതിരോധിയ്ക്കുന്നതും ഇത്തരത്തില്‍ ട്രാക്കിലെ കരിങ്കല്‍ ചീളുകളാണ്. ട്രാക്കില്‍ അനാവശ്യമായ ചെടികളുടെ വളര്‍ച്ച പലപ്പോഴും ഗതാഗതത്തെ തടസ്സത്തിലാക്കുന്നു. ഇങ്ങനെയല്ലാതെ സഹായിക്കുന്നത് കരിങ്കല്‍ ചീളുകളാണ്.



Click it and Unblock the Notifications
