For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എക്‌സ്പയറി ഡേറ്റിനു പിന്നിലെ സത്യങ്ങള്‍

എക്‌സ്പയറി ഡേറ്റ് നോക്കി എന്തിന് ഉത്പ്പന്നങ്ങള്‍ വാങ്ങിക്കണം എന്ന് നോക്കാം.

|

എന്ത് സാധനം വാങ്ങിയ്ക്കുമ്പോഴും എക്‌സ്പയറി ഡേറ്റ് നോക്കി വാങ്ങുന്ന ശീലം നമ്മള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. യഥാര്‍ത്ഥത്തില്‍ ഇതൊരു നല്ല ശീലം തന്നെയാണ്. ഏത് വസ്തുവായാലും അതിന്റെ ഗുണവും മറ്റും അറിയാന്‍ എക്‌സ്പയറി ഡേറ്റ് വളരെ നല്ലത് തന്നെയാണ്. നിങ്ങളുടെ കൈയ്യിന്റെ വലിപ്പം പറയുന്നതെന്ത്?

എന്നാല്‍ എക്‌സ്പയറി ഡേറ്റ് നോക്കി നമ്മള്‍ വാങ്ങിയ്ക്കുന്ന വസ്തുക്കള്‍ക്ക് പിന്നില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ? എല്ലാവരും ചിന്തിയ്ക്കുന്നത് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു വസ്തു ശരിയ്ക്കും ഉപയോഗ ശൂന്യമാണ് എന്നതാണ്. എന്നാല്‍ ഇതിനു പിന്നിലുള്ള വാസ്തവം എന്താണെന്ന് നോക്കാം.

എന്തിനാണ് എക്‌സ്പയറി ഡേറ്റ് ഉപയോഗിക്കുന്നത്, എക്‌സ്പയറി ഡേറ്റ് ശരിയ്ക്കും വെളിവാക്കുന്നതെന്ത് എന്നത് ഒരു ശരാശരി മനുഷ്യന്റെ സംശയങ്ങളില്‍ ഒന്നാണ്. എന്തൊക്കെയാണ് എക്‌സ്പയറി ഡേറ്റുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നത് എന്ന് നോക്കാം. മരണശേഷം അനുഭവിയ്ക്കുന്നതെല്ലാം സത്യമോ?

എക്‌സ്പയറി ഡേറ്റ് എന്നു മുതല്‍

എക്‌സ്പയറി ഡേറ്റ് എന്നു മുതല്‍

എക്‌സപയറി ഡേറ്റ് എന്ന ആശയം ആരംഭിച്ചത് തന്നെ ഭക്ഷണസാധനങ്ങളുടേയും മുളപ്പിച്ച ധാന്യങ്ങളുടേയും ഫ്രഷ്‌നസ്സും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ വേണ്ടിയാണ്.

ഡേറ്റ് വഴി വില്‍പ്പന

ഡേറ്റ് വഴി വില്‍പ്പന

എക്‌സ്പയറി ഡേറ്റിനു മുന്‍പ് സാധനം വാങ്ങിച്ചിരിയ്ക്കണം എന്നതാണ് എക്‌സ്പയറി ഡേറ്റ് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. അതിലുപരി ഇത് വില്‍പ്പനക്കാരനുള്ള ബേസിക് ഗൈഡ്‌ലൈന്‍ എന്ന് വേണമെങ്കില്‍ പറയാം.

 ഏറ്റവും നല്ലത് ഉപയോഗിക്കാന്‍

ഏറ്റവും നല്ലത് ഉപയോഗിക്കാന്‍

എന്നാല്‍ എക്‌സ്പയറി ഡേറ്റില്‍ പലതും ഉപോഗിക്കുന്നത് നല്ല ഗുണവും നല്ല ഫ്‌ളേവറും ഉള്ള ഉത്പ്പന്നങ്ങള്‍ എന്ന ലേബലിലാണ്. പലപ്പോഴും എക്‌സ്പയറി ഡേറ്റിന്റെ ആവശ്യം ഇത് തന്നെയായി മാറാറുണ്ട്.

ഗ്യാരണ്ടി ഡേറ്റ്

ഗ്യാരണ്ടി ഡേറ്റ്

ബേക്കറി ഉത്പ്പന്നങ്ങളിലാണ് എക്‌സ്പയറി ഡേറ്റിന് പ്രാധാന്യം കൂടുതലുള്ളത്. പലപ്പോവും ഇത്തരം ഉത്പ്പന്നങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഡേറ്റിനപ്പുറത്തേക്ക് ഇവ ഉപയോഗിക്കുമ്പോള്‍ പലതിനും രുചി മാറ്റവും ഫ്രഷ്‌നസ്സ് ഇല്ലായ്മയും ഉണ്ടാവും.

ഭക്ഷ്യസുരക്ഷയ്ക്കായി

ഭക്ഷ്യസുരക്ഷയ്ക്കായി

എന്നാല്‍ എക്‌സ്പയറി ഡേറ്റ് നോക്കാതെ ഒരു വസ്തുവും വാങ്ങിക്കരുത്. കാരണം ഭക്ഷണത്തിന്റേയും അല്ലെങ്കില്‍ എന്ത് ഉത്പ്പന്നമായിക്കോട്ടെ ഇതിന്റെയെല്ലാം സുരക്ഷയ്ക്കായാണ് എക്‌സ്പയറി ഡേറ്റ് അടയാളപ്പെടുത്തിയിരിക്കുന്നത്.

 ആരോഗ്യസുരക്ഷ

ആരോഗ്യസുരക്ഷ

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണവും മറ്റ് വസ്തുക്കളും ഉപയോഗിക്കുന്നത് ആരോഗ്യത്തെ അനാരോഗ്യത്തിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ് വാങ്ങിയ്ക്കുന്ന വസ്തുക്കള്‍ ഉടന്‍ തന്നെ പുറത്ത് കളയാന്‍ നാം ശീലിയ്കണം.

English summary

Truth Behind Expiry Dates Revealed

There are a few reasons why the expiry dates are set and we are here to just reveal the real things to know about the expiry dates.
Story first published: Wednesday, October 26, 2016, 10:34 [IST]
X
Desktop Bottom Promotion