Latest Updates
-
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആദ്യം തലയില്‍ വെള്ളമൊഴിച്ചാണോ കുളി?
കുളി നമ്മുടെ നിത്യ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു കാര്യമാണ്. നമ്മുടെ വൃത്തിയുടേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്ന്. എന്നാല്‍ കുളി തന്നെ പല വിധത്തിലുണ്ട്.
ചിലര്‍ ധാരാളം സമയം എടുത്ത് കുളിയ്ക്കും, ചിലരാകട്ടെ വെറുതെ ഒരു കാക്കക്കുളി കുളിയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ കുളിയ്ക്കുന്നവരിലെ പല രീതികള്‍ അനുസരിച്ച് അവരുടെ സ്വഭാവത്തിനെ വിലയിരുത്താം. മൊബൈലില്‍ അശ്ലീലം കാണുന്നവര്‍ സൂക്ഷിക്കുക
കുളിയ്ക്കുമ്പോള്‍ തലയിലാണ് ആദ്യം വെള്ളം ഒഴിയ്ക്കുന്നതെങ്കില് എന്തായിരിക്കും അവരുടെ സ്വഭാവം ദേഹത്താണ് ആദ്യം വെള്ളം ഒഴിയ്ക്കുന്നതെങ്കില് എന്തായിരിക്കും അവരുടെ സ്വഭാവം എന്ന് നമുക്ക് നോക്കാം.

മുടി കഴുകുന്നത്
കുളിയ്ക്കുമ്പോള്‍ ആദ്യം മുടി കഴുകുന്നവരാണ് പലരും. എന്നാല്‍ ആദ്യം മുടി കഴുകുന്നവരുടെ സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയുമോ? എത്ര പരിശ്രമിച്ചിട്ടാണെങ്കിലും ഇവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും. പണമായിരിക്കും ഇവരുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മാത്രമല്ല കാര്യങ്ങളെല്ലാം ക്രിയേറ്റീവായി ചെയ്യുന്നവരായിരിക്കും.

ദേഹത്ത് ആദ്യം വെള്ളമൊഴിയ്ക്കുന്നവര്
ദേഹത്ത് ആദ്യം വെള്ളമൊഴിയ്ക്കുന്നവരാണെങ്കില് ഇവര്‍ വിശ്വസിയ്ക്കാന്‍ കഴിയുന്നവരാണ്. മാത്രമല്ല നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. ക്ഷമുള്ളവരായിരിക്കും ഇത്തരക്കാര്‍. സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്

കൈക്കുഴയില്‍ വെള്ളമൊഴിയ്ക്കുന്നവര്
ചിലരുണ്ട് കൈ പൊക്കി കൈക്കുഴയില്‍ വെള്ളമൊഴിച്ച് കുളിയ്ക്കുന്നവര്‍. മറ്റുള്ളവരെ സഹായിക്കാന്‍ അത്രയേറെ ആഗ്രഹമുള്ളവരായിരിക്കും ഇവര്‍. അതേ സമയം വിശ്വാസവഞ്ചനയ്ക്ക് പലപ്പോഴും ഇരയാകുന്നവരായിരിക്കും ഇത്തരക്കാര്‍. ആത്മീയമായി വളരെയധികം വിശ്വാസമുള്ളവരായിരിക്കും ഇത്തരക്കാര്‍.

മുഖം കഴുകുന്നവര്‍
കുളിയ്ക്കുമ്പോള്‍ ആദ്യം മുഖമാണ് കഴുകുന്നതെങ്കില്‍ അവര്‍ക്കും പ്രധാനം പണം തന്നെയായിരിക്കും. മാത്രമല്ല മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കാന്‍ ഇത്തരക്കാര്‍ക്ക് മനസ്സുണ്ടാകും. പലപ്പോഴും ആഗ്രഹങ്ങളായിരിക്കും ഇവരെ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്.

ചുമല് കഴുകുമ്പോള്‍
ചിലരുണ്ട് കുളിയ്ക്കുമ്പോള്‍ ആദ്യം ചുമല് കഴുകുന്നവര്‍. ജീവിതത്തില്‍ ഉയര്ച്ചയിലേക്കെത്തുന്നവരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയമില്ല. എന്തുകൊണ്ടും ഇവര്‍ക്ക് അനുയോജ്യരായ പങ്കാളിയെയായിരിക്കും ഇവര്‍ക്ക് ലഭിയ്ക്കുക. മറ്റുള്ളവരെ സംസാരത്തിലൂടെ അവരുടെ സങ്കടം മാറ്റാന്‍ ഇത്തരക്കാര്‍ക്ക് കഴിയും.

മറ്റ് ശരീരഭാഗങ്ങള്‍
ഇതൊന്നുമല്ലാതെ മറ്റ് ശരീരഭാഗങ്ങളാണ് കുളിയ്ക്കുമ്പോള്‍ ആദ്യം വെള്ളമൊഴിക്കുന്നതെങ്കില്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇത്തരക്കാര്‍ തയ്യാറാകും എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ഇവര്‍ക്ക് കഴിയും.



Click it and Unblock the Notifications
