Just In
Don't Miss
- Finance
കിട്ടിയ അവസരം ജുന്‍ജുന്‍വാല മുതലാക്കി; 7 വര്‍ഷം മുറുക്കെപ്പിടിച്ച ഓഹരിയില്‍ നിന്നും 'തലയൂരി'
- Movies
മികച്ച സംവിധായകൻ; ദിലീഷ് പോത്തൻ മായാജാലത്തിന് വീണ്ടും അംഗീകാരം
- News
പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍..!
- Sports
'രണ്ട് വൈഡ് എറിഞ്ഞു', ധോണി അടുത്തേക്ക് വന്നു, അനുഭവം പങ്കുവെച്ച് ത്രോഡൗണിസ്റ്റ്
- Technology
ജിമെയിൽ പാസ്വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
- Automobiles
ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറി വൈകും
- Travel
യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ്‍ 3 മുതല്‍ തുടക്കം
പൊക്കിള്‍ സൂക്ഷിക്കുന്ന ആ വലിയ രഹസ്യം എന്ത്?
ആളുകളുടെ മുഖം നോക്കി സ്വാഭാവം കണ്ട് പിടിയ്ക്കാന്‍ കഴിയുന്നത് പ്രത്യേക കഴിവാണ്. ചിലരുടെ മുഖത്ത് നോക്കിയാല്‍ തന്നെ അവരുടെ മുഖലക്ഷണങ്ങള്‍ ചിലത് പറയും. എന്നാല്‍ നമ്മുടെ പൊക്കിളിനെ അടിസ്ഥാനപ്പെടുത്തി എങ്ങനെ നമ്മുടെ സ്വഭാവത്തെ മനസ്സിലാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ? പൊക്കിളിന്റെ ആകൃതി പറയും നിങ്ങളുടെ ആരോഗ്യം
എല്ലാവരുടേയും പൊക്കിള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. ഓരോരുത്തര്‍ക്കും ഓരോ തരത്തിലും ഷേപ്പിലുമുള്ള പൊക്കിള്‍ ആയിരിക്കും ഉണ്ടാവുക. പൊക്കിളിന്റെ ആകൃതിയനുസരിച്ച് എങ്ങനെ നമ്മളെ വിലയിരുത്താം എന്ന് നോക്കാം.

വട്ടത്തിലുള്ള പൊക്കിള്‍
വട്ടത്തിലുള്ള പൊക്കിള്‍ ആണ് നിങ്ങളുടേതെങ്കില്‍ നല്ല ആശയവിനിമയ ശേഷി ഉള്ള ആളായിരിക്കും എന്നാണ് പറയുന്നത്. ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. എന്നാല്‍ എപ്പോഴും എന്തിന്റേയും നല്ല വശം മാത്രം മനസ്സിലാക്കാനേ ശ്രമിക്കൂ എന്നതാണ് കാര്യം.

വലിയ പൊക്കിള്‍
വലിയ പൊക്കിള്‍ ഉള്ളവര്‍ ഭാഗ്യവാന്മാരാണ്. മാത്രമല്ല ബുദ്ധിയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നതാണ് പ്രധാന കാര്യം. എന്നാല്‍ ചെറുപ്പകാലത്ത് പല കാര്യങ്ങളിലും പരാജയമായിരിക്കും ഇവര്‍ക്ക് കൂട്ട്. എന്നാല്‍ പ്രായം വര്‍ദ്ധിക്കുംതോറും ഇവരുടെ ഭാഗ്യവും വര്‍ദ്ധിക്കും എന്നതാണ് കാര്യം.

ആഴം കുറഞ്ഞ പൊക്കിള്‍
ചെറുതും ആഴം കുറഞ്ഞതുമായ പൊക്കിള്‍ ഉള്ളവര്‍ എപ്പോഴും നെഗറ്റീവ് ചിന്താഗതി ഉള്ളവരായിരിക്കും. ജോലിക്കാര്യത്തിലായാലും പലപ്പോഴും ചെയ്യുന്ന ജോലി മുഴുവനാക്കാന്‍ ഇവര്‍ തയ്യാറാവില്ല.

മുന്നോട്ടുന്തി നില്ക്കുന്ന പൊക്കിള്‍
മുന്നോട്ടുന്തി നില്ക്കുന്ന പൊക്കിള്‍ ആണ് മറ്റൊരു കാര്യം. ഇത്തരത്തില്‍ പൊക്കിളുള്ളവര് വളരെ ശ്രദ്ധാലുക്കളായിരിക്കും. ഏത് കാര്യവും സൂക്ഷിച്ച് ചെയ്യുന്ന തരക്കാരായിരിക്കും ഇവര്‍.

മുന്നോട്ട് തള്ളി നില്‍ക്കുന്നത്
മുന്നോട്ട് തള്ളി നില്ക്കുന്ന പൊക്കിളുള്ളവര് ഊര്‍ജ്ജസ്വലരായിരിക്കും. മാത്രമല്ല കൂടെയുള്ളവരെപ്പോലും എനര്‍ജറ്റിക് ആക്കാന്‍ ഇവരെക്കൊണ്ട് സാധിയ്ക്കും. കൂടാതെ ഏത് മേഖലയിലും വിജയം കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയും.

മുട്ടയുടെ ആകൃതി
മുട്ടയുടെ ആകൃതിയുള്ള പൊക്കിളുള്ളവരും കുറവല്ല. ഇവര്‍ ഏത് കാര്യത്തിലും അല്പം സൂക്ഷിച്ച് പെരുമാറുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ധാരാളം അവസരങ്ങള്‍ ഇവരുടെ അശ്രദ്ധ കാരണം ഇല്ലാതാവും.

പരന്ന പൊക്കിള്‍
പരന്ന പൊക്കിളുള്ളവരും ഒട്ടും കുറവല്ല. ഇവര്‍ ഏത് കാര്യത്തിലും സ്ട്രോംങ് ആയി ഇടപെടുന്നവരായിരിക്കും. കൂടുതല്‍ ആശയവിനിമയ ശേഷി ഇവര്‍ക്കുണ്ടാകും.

ചുഴിയുടെ രൂപത്തിലുള്ള പൊക്കിള്‍
ചുഴിയുടെ രൂപത്തിലുള്ള പൊക്കിളും ഒട്ടും കുറവല്ല. ഇവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ മിടുക്കരായിരിക്കും. മാത്രമല്ല ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും ഇവര്‍.