Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ സ്വപ്നങ്ങളെങ്കില്‍ കരുതിയിരുന്നോളൂ...
സ്വപ്നം മുന്‍കൂട്ടി പറയാന്‍ ശ്രമിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്താണെന്ന് നോക്കാം.
സ്വപ്നം കാണാത്ത മനുഷ്യരുണ്ടാവില്ല, പല സ്വപ്നങ്ങളും നമ്മുടെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നതായിരിക്കും. എന്നാല്‍ ചിലതാകട്ടെ എത്രയൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചാലും ഓര്‍മ്മയുണ്ടാവില്ല. എന്നാല്‍ ചില സ്വപ്നങ്ങള്‍ ജീവിതത്തില്‍ വരാനിരിയ്ക്കുന്ന ചില അപകടങ്ങളാണ് നമുക്ക് മുന്നില്‍ തുറന്ന് കാണിയ്ക്കുന്നത്. ആദ്യം തലയില്‍ വെള്ളമൊഴിച്ചാണോ കുളി?
എന്തൊക്കെ സ്വപ്നങ്ങളാണ് ജീവിതത്തെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? പല സ്വപ്നങ്ങളും പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്നതാണ്. ഇനി പറയുന്ന രീതിയിലുള്ള സ്വപ്നങ്ങള്‍ കണ്ടാല്‍ അത് അല്പമൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണവ എന്ന് നോക്കാം.

ഒഴിഞ്ഞ ബോക്സും നിരാശയും
ഒഴിഞ്ഞ ബോക്സ് ആണ് നിങ്ങളുടെ സ്വപ്നത്തില്‍ വരുന്നതെങ്കില്‍ അത് നിരാശ്ശയ്ക്ക് കാരണമാകും എന്നതാണ് സൂചിപ്പിക്കുന്നത്. നിരാശ ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും.

ഉയരങ്ങളില്‍ നിന്നുള്ള വീഴ്ച
ഉയരങ്ങളില്‍ നിന്നുള്ള വീഴ്ചയാണ് മറ്റൊന്ന്. ജോലിയില്‍ തരം താഴ്ത്തപ്പെടും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. റെയില്‍പ്പാളത്തില്‍ കരിങ്കല്‍ ചീളിന്റെ ആവശ്യമെന്ത്

സമ്മര്‍ദ്ദവും ഉറുമ്പുകളും
മാനസികമായി കൂടുതല്‍ സമ്മര്ദ്ദമനുഭവിയ്ക്കുമ്പോഴാണ് ഇത്തരം സ്വപ്നങ്ങള്‍ കാണുന്നത്. ഉറുമ്പിനെ സ്വപ്നം കണ്ടാല്‍ ജീവിതത്തില്‍ മാനസികസമ്മര്ദ്ദത്തിനടിമയാകും എന്നതാണ് സൂചിപ്പിയ്ക്കുന്നത്.

പറക്കുന്ന സ്വപ്നം
നിങ്ങള്‍ പറക്കുന്നതായി സ്വപ്നം കണ്ടാല്‍ ജീവിതത്തിലെ പ്രധാന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ ഉഴലുന്നതായാണ് പറയപ്പെടുന്നത്.

മണ്ണ് സ്വപ്നം കണ്ടാല്‍
നിങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ അകപ്പെട്ടു പോയി എന്നതിന്റെ ലക്ഷണമാണ് മണ്ണ് സ്വപ്നം കാണുന്നതിലൂടെ സൂചിപ്പിക്കുന്നത്.

മൂങ്ങയെ സ്വപ്നം കണ്ടാല്‍
മരണഭയമാണ് ഇതിന്റെ പിന്നിലുള്ള ശാസ്ത്രം. എന്തെങ്കിലും കാരണം കൊണ്ട് അനാവശ്യമായ മരണഭയം നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ മൂങ്ങയെ സ്വപ്നം കാണും.



Click it and Unblock the Notifications
