Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദുസ്വപ്നങ്ങള്‍ക്ക് പിന്നില്‍..
ദുസ്വപ്നങ്ങള്‍ മിക്കവരുടെയും കൂടെപ്പിറപ്പാണ്. എന്നാല്‍ ദുസ്വപ്നങ്ങള്‍ കണ്ട് പേടിക്കുന്നവര്‍ ചിന്തിക്കുന്നത് ഇത് അവര്‍ക്ക് മാത്രം ഉണ്ടാകുന്ന പ്രശ്നമാണോ എന്നാണ്. പിന്നീട് അതോര്‍ത്തുള്ള ഭയവും ടെന്‍ഷനുമാണ്. ചില ദുസ്വപ്നങ്ങള്‍ സംഭവിക്കാന്‍ പോകുന്ന സൂചനകള്‍ നല്കുന്നു എന്നും പറയുന്നു. ആ സ്വപ്നം ഫലിക്കുമോ എന്നോര്‍ത്ത് പേടിച്ച് ജീവിക്കുന്നു.
എന്തിനെയാണ് നിങ്ങള്‍ ഭയക്കുന്നത്..?
ഇങ്ങനെ സ്വപ്നം കണ്ട് ഭയന്ന് എന്തിനാണ് നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടുന്നത്. അപകടത്തില്‍പ്പെടുന്നതും ഉയരത്തില്‍ നിന്നും വീഴുന്നതും അധികപേരുടെയും സ്വപ്നങ്ങളാണ്. ഇതൊക്കെ ചിലപ്പോള്‍ ജീവിത സാഹചര്യത്തില്‍ നിങ്ങള്‍ മുന്‍പ് നേരിട്ടതാകാം. അതിനെക്കുറിച്ചുള്ള ഭയവും ചിന്തയുമാണ് ഇത്തരം സ്വപ്നങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുന്നത്.

ദുസ്വപ്നങ്ങള്ക്കുള്ള കാരണം
രാത്രി ഭക്ഷണങ്ങള്‍ കഴിക്കാതെ ഉറങ്ങുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം.

ദുസ്വപ്നങ്ങള്ക്കുള്ള കാരണം
വൈകിയുള്ള ആഹാരം കഴിക്കലും ദുസ്വപ്നങ്ങള്‍ക്ക് വഴിവെക്കാം. വൈകിയുള്ള ആഹാരം ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ വര്‍ദ്ധിപ്പിക്കുകയും തലച്ചോറ് കൂടുതല്‍ സജീവമാകാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

മരുന്നുകളുടെ ഉപയോഗം
നിരവധി മരുന്നുകളുടെ ഉപയോഗവും ദുസ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കാം. ആന്റി ഡിപ്രസന്റ്സ്, നാര്‍ക്കോട്ടിക്സ് തുടങ്ങിയവ തലച്ചോറിലെ രാസപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നതാണ് കാരണം.

രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളെയും സൂക്ഷിക്കണം. ചില മരുന്നുകള്‍ മാറുമ്പോള്‍ ദുസ്വപ്നങ്ങളുടെ എണ്ണത്തിലും വ്യതിയാനം വരാം.

ഉറക്കക്കുറവ്
ഉറക്കക്കുറവും ദുസ്വപ്നങ്ങള്‍ കാണാന്‍ കാരണമാകുന്നു.

ഉത്കണ്ഠ, വിഷാദം
വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ നിങ്ങളുടെ മനസ്സ് അസ്വസ്ഥമാണെങ്കിലും ദുസ്വപ്നങ്ങള്‍ കാണാം.

ആരോഗ്യപ്രശ്നങ്ങള്‍
പല ആരോഗ്യപ്രശ്നങ്ങളും ദുസ്വപ്നങ്ങള്‍ മൂലം സംഭവിക്കാം. അതില്‍ ഒന്നാണ് മനസ്സിന്റെ താളം തെറ്റുന്നത്. മാനസികമായി നിങ്ങളെ തളര്‍ത്തിക്കളയാം.

ആരോഗ്യപ്രശ്നങ്ങള്‍
ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും ദുസ്വപ്നങ്ങള്‍ വഴിവെക്കാം.

പൊണ്ണത്തടി
ഉറക്കക്കുറവും ദുസ്വപ്നങ്ങളും ചേരുമ്പോള്‍ പൊണ്ണത്തടിയായിരിക്കും ഫലം.

വിഷാദ രോഗം
ദുസ്വപ്നങ്ങളെക്കുറിച്ചുള്ള പേടിയും ചിന്തിയും നിങ്ങളെ ഒരു വിഷാദരോഗിയാക്കാം.



Click it and Unblock the Notifications
