Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചില പ്രേതകഥകള്‍
പ്രേതകഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണോ, ഇതാ ബാംഗ്ലൂരില്‍ നിന്നുള്ള ചില പ്രേതകഥകള്‍. കഥകളെന്നു പറയാനാവില്ല. അനുഭവസ്ഥരുടെ അനുഭവങ്ങളാണ്. പ്രേതമുണ്ടെങ്കിലും ഇല്ലെങ്കിലും ഇവ വെറുതെയൊന്നു കേട്ടൂ നോക്കൂ, സുഖമുള്ളൊരു പേടി അനുഭവിയ്ക്കാം.
22 കാരിയായ സംഗീതയുടെ അനുഭവം കേള്‍ക്കൂ. നട്ടുച്ച വെയിലില്‍ വീട്ടിലേയ്ക്കു വിജനമായ വഴിയിലൂടെ നടന്നു വരികയായിരുന്നു സംഗീത. കടുത്ത ചൂടിനിടെ പെട്ടെന്ന് ഒരു തണുപ്പു വന്ന് സംഗീതയെ പൊതിഞ്ഞു. അസാധാരണമായ അനുഭവം. പാദസരം കിലുങ്ങുന്ന ഒച്ചയും പുറകെ. കണ്‍വെട്ടത്ത് ആരുമില്ലാതിരുന്നുവെങ്കിലും ആരുടേയോ അദൃശ്യ സാന്നിധ്യം അവിടെ പ്രകടമായിരുന്നു. സംഗീത പേടിയോടെ ഒാടി വീട്ടിലെത്തി.

ഒരു പാര്‍ട്ടിയ്ക്കായി വീട്ടിലെത്തിയ കസിന് പെണ്‍കുട്ടിയ്ക്ക് അഭിഷേക് തന്റെ മുറിയൊഴിഞ്ഞു കൊടുത്തു. അല്പസമയത്തിനു ശേഷം പെണ്‍കുട്ടി നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്കോടി വന്നു. കാരണം ചോദിച്ചപ്പോള്‍ കണ്ണാടിയില്‍ നോക്കി മുടി ചീകുമ്പോള്‍ അടുത്ത വീട്ടിലെ പ്രായം ചെന്ന സ്ത്രീയെ കണ്ണാടിയിലൂടെ കാണുകയും അവര്‍ പെണ്‍കുട്ടിയോട് ഭയപ്പെടരുതെന്നു പറയുകയും ചെയ്തുവത്രെ. തൊട്ടടുത്ത വീട് ആറു വര്‍ഷം മുന്‍പ് ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന ഒന്നായിരുന്നു. ഇത് കസിന് പെണ്‍കുട്ടിയ്ക്ക് അറിയുകയുമില്ലായിരുന്നു.

14 വയസുള്ള ഡിസൈറിയുടെ അനുഭവം നോക്കൂ, തന്റെ സഹോദരിയ്ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണ് ഡിസൈറി. രാത്രിയില്‍ സഹോദരി കരഞ്ഞു കൊണ്ട എഴുന്നേറ്റു. തന്റെ കയ്യില്‍ ആരോ സ്പര്‍ശിച്ചുവെന്നും മുല്ലപ്പൂവിന്റെ സുഗന്ധമനുഭവപ്പെട്ടുവെന്നും സഹോദരി പറഞ്ഞു. അടുത്ത മുറിയില്‍ നിന്നും എത്തിയ അച്ഛനമ്മമാര്‍ക്കും മറ്റുള്ളവര്‍ക്കും ചന്ദനത്തിരിയുടെ ഗന്ധം അനുഭവപ്പെടുകയും ചെയ്തു.




Click it and Unblock the Notifications
