അമിത ജോലിയോട് 'നോ' പറയാം !

Posted By: Super
Subscribe to Boldsky

കോര്‍പ്പറേറ്റ് ജീവിതം ഉണ്ടാക്കുന്ന അമിത ജോലിഭാരത്താല്‍ പലര്‍ക്കും ഒഴിവ് സമയം കിട്ടുന്നത് വളരെ കുറവായിരിക്കും. ഇന്നത്തെ കാലത്ത് ഓവര്‍ടൈം ജോലി എന്നത് തികച്ചും സാധാരണമാണ്. നിങ്ങളുടെ മേലധികാരികളും, സഹപ്രവര്‍ത്തകരും അധിക ജോലിയും, ഉത്തരവാദിത്വങ്ങളും നല്കി വേതനത്തേക്കാള്‍ കൂടുതല്‍ ജോലിഭാരമേല്‍പ്പിക്കുന്നുവെങ്കില്‍ അതിനോട് 'നോ' എന്ന് പറയാന്‍ നിങ്ങള്‍ പഠിക്കേണ്ടതുണ്ട്.

അത് എങ്ങനെ സാധ്യമാക്കാം എന്നതിനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

Job

1. മുന്‍ഗണനകള്‍ - നിങ്ങളുടെ സഹപ്രവര്‍ത്തകന്‍ എന്തെങ്കിലും ജോലി നിങ്ങളെ ഏല്പിക്കുമ്പോള്‍ അതേ പോലെ തന്നെ പ്രധാനപ്പെട്ട ജോലി നിങ്ങള്‍ക്ക് നിലവില്‍ ചെയ്യാനായുണ്ടെങ്കില്‍ അത് നിരസിക്കുക. പറ്റില്ല എന്ന വാക്ക്, പറയാന്‍ പ്രയാസമുണ്ടാക്കുന്നതാണെങ്കിലും നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാനുള്ള ജോലികളെക്കുറിച്ച് ആലോചിക്കുക.

2. 'യെസ്' എന്ന കെണി - അലസരായ ചില ജോലിക്കാര്‍ തങ്ങളുടെ ജോലികള്‍ മറ്റുള്ളവരെ ഏല്പിക്കുന്നതില്‍ വിദഗ്ദരാണ്. സാമര്‍ത്ഥ്യമുള്ളവര്‍ വരെ ഇത്തരം കെണിയില്‍ പെട്ടുപോകും. ഇത്തരക്കാരോട് അനുഭാവം കാണിക്കാതിരിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ക്രമേണ ഇതൊരു ശീലമാവുകയും നിങ്ങള്‍ പതിവായി അമിത ജോലി ചെയ്യേണ്ടി വരികയും ചെയ്യും.

3. സ്വന്തം നിലപാട് വ്യക്തമാക്കുക - ഇന്നത്തെ തൊഴില്‍ സാഹചര്യങ്ങളില്‍ സമ്മര്‍ദ്ധങ്ങള്‍ സ്വഭാവികമാണ്. ഇത്തരം സമ്മര്‍ദ്ധം നിങ്ങളെ കീഴടക്കുന്നുവെങ്കില്‍ അതിന് ഉത്തരവാദി നിങ്ങള്‍ തന്നെയാണ്. ഒഴിവ് സമയങ്ങളെല്ലാം അമിത ജോലി അപഹരിക്കുന്നുവെങ്കില്‍ നിവര്‍ന്ന് നിന്ന് പറ്റില്ല എന്ന വാക്ക് പറയേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

4. പകരം മാര്‍ഗ്ഗങ്ങള്‍ - പറ്റില്ല എന്ന് പറയാന്‍ മടിയുള്ളവര്‍ക്ക് യോജിച്ച മാര്‍ഗ്ഗമാണിത്. മേധാവിയോ, സഹപ്രവര്‍ത്തകനോ അമിത ജോലി നല്കുന്നുവെങ്കില്‍ ജോലി തീര്‍ക്കേണ്ടുന്ന തിയ്യതിയില്‍ മാറ്റം വരുത്തുക, ജോലി വിഭജിച്ച് നല്കുക, അല്ലെങ്കില്‍ മറ്റാരെയെങ്കിലും ഏല്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാം. നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ ഓഫീസിലുള്ളതെന്നതിനാല്‍ എല്ലാ അധിക ജോലികളും നിങ്ങള്‍ തന്നെ ചെയ്യേണ്ടതില്ല.

5. ഷെഡ്യൂള്‍ പരിശോധിക്കുക - മറ്റുള്ളവരെ സഹായിക്കാനായി അവരുടെ ജോലികള്‍ ചെയ്യാന്‍ തയ്യാറാവുന്നതിന് മുമ്പ് നിങ്ങളുടെ ജോലികളെല്ലാം പൂര്‍ത്തിയായി എന്ന് ഉറപ്പ് വരുത്തുക. നിങ്ങളുടെ ജോലികളെ സംബന്ധിച്ച് വ്യക്തമായ ബോധ്യം ഉണ്ടാവുകയും, അവ കൂടുതലായുണ്ടെങ്കില്‍ എനിക്ക് സഹായിക്കാനാവില്ല എന്ന് പറഞ്ഞ് ഒഴിയുകയും ചെയ്യുക. ഇത് അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യും.

6. ജോലി സംബന്ധിച്ച ധാരണ - ഇത് അല്പം അപരിചിതമായി തോന്നിയേക്കാവുന്ന കാര്യമാണ്. കൂടുതലായി ചെയ്യുന്ന ജോലി സംബന്ധിച്ച് ഒരു ധാരണയുണ്ടാവേണ്ടതുണ്ട്. അവ നിങ്ങള്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ, അറിവോ നല്കുന്നതല്ലെങ്കില്‍ പറ്റില്ല എന്ന് തന്നെ പറയാം. ഉപകാരമില്ലാത്ത അത്തരം കാര്യങ്ങള്‍ക്കായി നിങ്ങള്‍ സമയം പാഴാക്കേണ്ടതില്ല.

7. സുഹൃത്തുക്കളെ തിരിച്ചറിയല്‍ - ഓഫീസിലെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും തമ്മില്‍ തിരിച്ചറിയുക. യഥാര്‍ത്ഥ സുഹൃത്തുക്കളെ മനസിലാക്കുന്നത് ജോലികളേല്‍പ്പിക്കുമ്പോള്‍ 'പറ്റില്ല' എന്ന പറയാന്‍ സഹായകരമാകും.

Read more about: pulse സ്പന്ദനം
English summary

7 Ways To Say No At Work

If your boss or coworker is biting into your personal time by giving extra workload, and if you’re burdened with even more responsibilities than what you’re paid for, you should definitely learn how to say a ‘no’. Check out some tips on how to say ‘no’ at work.