Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
അതിവേഗത്തില്‍ ഭൂമിക്ക് നേരെ കുതിച്ച് അപ്പോളോ ഛിന്നഗ്രഹം, കൂട്ടിയിടിച്ചാല്‍ വന്‍ അപകടമെന്ന് നാസ
ദിവസങ്ങളുടെ ഇടവേളയില്‍ മറ്റൊരു ഛിന്നഗ്രഹം കൂടി പരമാവധി വേഗതിയില്‍ ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നു. ഏതാണ്ട് 290 അടി വലുപ്പമുള്ള 2024 LY2 എന്ന് പേരുള്ള ഛിന്നഗ്രഹം അപ്പോളോ ഛിന്നഗ്രഹം എന്നറിയപ്പെടുന്ന ഗ്രൂപ്പിന്റെ ഭാഗമാണ്. ജൂലൈ 23 ഇന്ത്യന്‍ സമയം ഉച്ചയോടെ ഇത് ഭൂമിയോട് ഏറ്റവും അരികില്‍ എത്തും.

മണിക്കൂറില്‍ 28,000 കിലോമീറ്ററിലധികം വേഗതയിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. ഭൂമിയുടെ 4.5 ദശലക്ഷം കിലോമീറ്റര്‍ അരികിലൂടെ ഇത് കടന്നുപോകുമെന്നാണ് ഇപ്പോഴത്തെ അനുമാനം. നിയര്‍ എര്‍ത്ത് ഒബ്ജക്ട് (എന്‍ഇഒ)എന്ന വിഭാഗത്തിലാണ് ഈ ഛിന്നഗ്രഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തോട് ചേര്‍ന്നുള്ള ഭ്രമണപഥത്തിലൂടെയാണ് ഇത് സഞ്ചരിക്കുന്നത് എന്നുള്ളത് കൊണ്ടാണത്.
അപ്പോളോ ഛിന്നഗ്രഹക്കൂട്ടത്തില് നിന്നും ആദ്യമായി ഭൂമിക്ക് നേരെ വരുന്ന ഛിന്നഗ്രഹമല്ല ഇത്. 2024 MG1 എന്നതും ഭൂമിക്കരുകിലൂടെ കടന്നുപോയിരുന്നു.
കൂട്ടിയിടിച്ചാല്‍ വന്‍ അപകടം നാസ
അപകടസാധ്യതയുള്ള വിഭാഗത്തിലാണ് നാസ ഈ ഛിന്നഗ്രഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീമാകാരമായ വലുപ്പം കാരണം ഛിന്നഗ്രഹത്തെ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് നാസ അറിയിച്ചിട്ടുണ്ട്. നിരന്തരമായ നിരീക്ഷണത്തിലൂടെ അപകടസാധ്യത മുന്‍കൂട്ടിയറിയാനും തയ്യാറെടുപ്പുകള്‍ നടത്താനും കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഛിന്നഗ്രഹത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പ്. ടെലസ്കോപ്പുകളും റഡാര്‍ സംവിധാനങ്ങളും ഉപയോഗി്ച്ചാണ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
പഠിക്കാനുള്ള മികച്ച അവസരം
നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും എന്‍ഇഒ(നിയര്‍ എര്‍ത്ത് ഓബ്ജക്ട്സ്) കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കാതലിന സ്കൈ സര്‍വ്വേ, നാസ നിയോവൈസ് മിഷന് എന്നിവര്‍ സംയുക്തമായി നിയര്‍ എര്‍ത്ത് ഒബ്ജക്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയും അവയെ വീക്ഷിക്കുന്നുമുണ്ട്.
2024 LY2 -ന്റെ ഭീമമായ വലുപ്പം ഒഴിച്ചാല്‍ അത് ഭൂമിക്ക് മറ്റ് ഭീഷണികളൊന്നും ഉയര്‍ത്തുന്നില്ല. അതേസമയം ഛിന്നഗ്രഹം അരികിലൂടെ പോകുന്നതിലൂടെ നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് സംവിധാനങ്ങള്‍ക്ക് ഗുണകരമാകും.ആകാശവസ്തുക്കളെ കുറിച്ച് കൂടുതല്‍ അറിവുകള്‍ നേടാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
