Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കുഞ്ഞൂഞ്ഞിന്റെ ആദ്യ പ്രണയ ലേഖനം: മറിയാമ്മയുടെ ഓര്‍മ്മകളിലൂടെ
ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്കാര്‍ക്ക് കുഞ്ഞൂഞ്ഞായിരുന്നു. 1977-ലാണ് ഉമ്മന്‍ചാണ്ടി മറിയാമ്മയുടെ നല്ല പാതിയാവുന്നത്. നല്ലൊരു രാഷ്ട്രീയ നേതാവ് എന്നത് പോലെ തന്നെ നല്ലൊരു പങ്കാളിയും കൂടിയായിരുന്നു അദ്ദേഹം. വിവാഹനിശ്ചയത്തിന് ശേഷം തനിക്ക് ലഭിച്ച പ്രണയ ലേഖനത്തെക്കുറിച്ച് മറിയാമ്മ ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രണയ ലേഖനം എന്നതിലുപരി അതിലുണ്ടായിരുന്നത് ആകെ രണ്ടേ രണ്ട് വരികള്‍ മാത്രമായിരുന്നു. 'തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് പ്രാര്‍ത്ഥിക്കുമല്ലോ' എന്നായിരുന്നു ആ വരികള്‍.
പലപ്പോഴും പല പ്രണയ ലേഖനങ്ങളും താന്‍ അങ്ങോട്ട് അയച്ചിരുന്നെങ്കിലും മറുപടി എപ്പോഴും ഒറ്റവരിയില്‍ ഒതുങ്ങുമായിരുന്നു എന്നും മറിയാമ്മ പറയുന്നു. രാഷ്ട്രീയക്കാരന്റെ ഭാര്യ എന്ന കാര്യത്തില്‍ താന്‍ വളരെയധികം ടെന്‍ഷന്‍ അനുഭവിച്ചിരുന്നു. കാരണം തിരഞ്ഞെടുപ്പിലെ പരാജയം പലപ്പോഴും പുതുപ്പെണ്ണിന്റെ ഐശ്വര്യക്കേടാണ് എന്ന് പറയുന്നത് തന്നെയായിരുന്നു മറിയാമ്മയുടെ ടെന്‍ഷന്‍.

പിസി ചെറിയാനെതിരെയായിരുന്നു തിരഞ്ഞെടുപ്പ്. എതിര്‍സ്ഥാനാര്‍ത്ഥി പിസി ചെറിയാന് ആണ്, നന്നായി പ്രാര്‍ത്ഥിക്കൂ എന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഉമ്മന്‍ചാണ്ടി കത്തിലെഴുതിയിരുന്നതായി മറിയാമ്മ ഓര്‍ക്കുന്നു. പക്ഷേ അന്നത്തെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയായിരുന്നു വിജയിച്ചത്. രാഷ്ട്രീയത്തെക്കുറിച്ചോ അതിന്റെ ഭാഗ്യപരീക്ഷണങ്ങളെക്കുറിച്ചോ ഒന്നും മറിയാമ്മക്ക് തീരെ അറിവില്ലാത്ത സമയമായിരുന്നു അത്. രാഷ്ട്രിയതിരക്കുകളില് നിശ്ചയിച്ച വിവാഹം പോലെ വൈകിയാണ് നടന്നത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചാണ് കുഞ്ഞൂഞ്ഞിന്റെ ജീവിത സഖിയായി മറിയാമ്മ എത്തിയത്.

വിവാഹനിശ്ചയത്തിന് ശേഷം ലഭിക്കുന്ന പ്രണയ ലേഖനം ഏതൊരു പെണ്ണിനേയും പോലെ മറിയാമ്മയേയും ആകാംഷാഭരിതയാക്കിയിരുന്നു. രണ്ട് വരിയെ ഉള്ളുവെങ്കിലും അതിന്റെ ആഴം മറിയാമ്മക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. താന്‍ നീണ്ട കത്ത് അയക്കുമ്പോഴും തനിക്ക് കിട്ടിയ മറുപടികള്‍ എല്ലാം തന്നെ വളരെ പരിമിതമായിരുന്നു എന്നത് മറിയാമ്മ പറയുന്നു. കേരളം കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അന്നും ഇന്നും ഉമ്മന്‍ചാണ്ടി എന്ന കാര്യത്തില്‍ സംശയമേ വേണ്ട. 27-ാം വയസ്സിലാണ് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായത്. പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ ഒഴിവാക്കാനാവാത്ത ഒരു വ്യക്തിയായി അദ്ദേഹം മാറി. അദ്ദേഹത്തിന് ആത്മശാന്തി.....



Click it and Unblock the Notifications
