Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
MH370 എവിടേയ്ക്ക് മറഞ്ഞു? കാണാതായിട്ട് പത്തുവര്‍ഷം; ഇന്നും നിഗൂഢമായി മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം
മികച്ച സുരക്ഷാ റെക്കോര്‍ഡുള്ള ഒരു വാണിജ്യ വിമാനം 239 യാത്രികരുമായി ഭൂപടത്തില്‍ നിന്നും അപ്രതൃക്ഷമായിട്ട് ഇന്നേക്ക് പത്തുവര്‍ഷം തികഞ്ഞിരിക്കുന്നു. ഒരു സൂചന പോലും അവശേഷിപ്പിക്കാതെ കോലാലംപൂര്‍ വിമാനത്തവളത്തില്‍ നിന്നും പറന്നുയര്‍ന്ന് കേവലം 40 മിനിട്ടിനുള്ളില്‍ കാണാതായ MH370 എന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ തിരോധാനം സംബന്ധിച്ച് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പല തിയറികളും പുസ്തകങ്ങളും ഡോക്യുമെന്ററികളും പുറത്തിറങ്ങി. അപ്പോഴും എല്ലാ വര്‍ഷവും മാര്‍ച്ച് 8 എത്തുമ്പോള്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ അവരെവിടെയെന്ന ചോദ്യം ചോദിച്ചുരകൊണ്ടിരിക്കുന്നു.

സമുദ്രങ്ങളുടെ ആഴങ്ങളില്‍ നിന്നും മുങ്ങിപ്പോയ വിമാനത്തിന്റെ ഓരോ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും വീണ്ടെടുത്തിട്ടുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. തകരുന്നതിന് തൊട്ടുമുമ്പുവരെ ആ വിമാനത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് കണ്ടെത്താനാകുന്ന കാലമാണിത്. എന്നിട്ടും ഒരു ആധുനിക സംവിധാനത്തിനും പിടികൊടുക്കാതെ MH370 ഇന്നും ഒരു നിഗൂഢതയായി അവശേഷിക്കുകയാണ്. യാത്രയ്ക്കിടെ വിമാനം തകരുന്നതും അപകടം സംഭവിക്കുന്നതുമെല്ലാം പുതിയ സംഭവമല്ല, പക്ഷേ ഇവിടെ വിമാനമെവിടെ, അതിലെ യാത്രക്കാര്‍ക്ക് എന്തുസംഭവിച്ചുവെന്നതിന് ഒരു ഉത്തരവുമില്ല.
അവസാനത്തെ ഗുഡ്നൈറ്റ് സന്ദേശം
കോലാലംപൂരില്‍ നിന്നും പറന്നുയര്‍ന്ന് 40ാം മിനിട്ടിലാണ് വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിക്കുന്നത്. അത് ക്യാപ്റ്റന്‍ സഹരി അഹമ്മദ് ഷായുടേതായിരുന്നു. വിയറ്റനാമിന്റെ വ്യോമാതിര്‍ത്തിയിലേയ്ക്ക് പ്രവേശിക്കവേ 'Good night, Malaysian three seven zero', എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സൈന്‍ഓഫ് ചെയ്തത്. ഇത് പറഞ്ഞ് അല്‍പ്പസമയത്തിനുള്ളില്‍ ട്രാന്‍സ്പോണ്ടര്‍ ഓഫായി. അതായത് പിന്നീട് വിമാനത്തിന് എന്തുസംഭവിച്ചുവെന്ന് കണ്ടെത്താന്‍ ഒരു വഴിയുമില്ലാതായി.
വിമാനം അതിന്റെ വ്യോമപാത വിട്ട് വടക്കന്‍ മലേഷ്യയ്ക്കും പെനാംഗ് ദ്വീപിനും മുകളിലൂടെ സഞ്ചരിച്ച് ഇന്തോനേഷ്യന്‍ ദ്വീപിനെ ലക്ഷ്യമാക്കി ആന്‍ഡമാന്‍ കടലിന് മുകളിലൂടെ പറന്നതായി മിലിട്ടറി റഡാര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അതിനുശേഷം വിമാനവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടു.
സമുദ്രത്തിലെ തിരച്ചില്‍
വിമാനവുമായി ബന്ധപ്പെട്ട് ഇന്‍മാര്‍സാറ്റ് സാറ്റലൈറ്റില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍
മലേഷ്യ, ഓസ്ട്രേലിയ, ചൈന എന്നിവര്‍ സംയുക്തമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ 120,000 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ തിരച്ചിലാരംഭിച്ചു. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം 2017 ജനുവരിയില്‍ വിമാനത്തെ കുറിച്ച് ഒരു സൂചനയും കണ്ടെത്താനാകാതെ ആ തിരച്ചില്‍ അവര്‍ അവസാനിപ്പിച്ചു. ഏതാണ്ട് 143 മില്യണ്‍ ഡോളറാണ് ആ തിരച്ചിലിനായി ചിലവായത്.
അതിനുശേഷം അമേരിക്കന്‍ സമുദ്രപര്യവേഷണ കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയും മലേഷ്യയെ സഹായിക്കാനെത്തി. എന്തെങ്കിലും തെളിവുകള്‍ കണ്ടെത്തിയാല്‍ മാത്രം പ്രതിഫലമെന്ന കരാറിലായിരുന്നു ഈ തിരച്ചില്‍. ലക്ഷ്യസ്ഥാനത്ത് നിന്നും വടക്ക് മാറി 112,000 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ തിരച്ചില്‍ നടത്തി. ഇതും ഫലം കണ്ടില്ല. 2018 മേയില്‍ അവരും തിരച്ചില്‍ അവസാനിപ്പിച്ചു.
അന്വേഷണ റിപ്പോര്‍ട്ട്
വിമാനത്തിന്റെ തിരോധാനം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട 495 പേജുകള്‍ ഉള്ള റിപ്പോര്‍ട്ട് 2018 ജൂലൈയില്‍ പ്രസിദ്ധീകരിച്ചിരുന്നു. വിമാനത്തിന്റെ ദിശ മാറ്റുന്നതിനായി നിയന്ത്രണം മനപ്പൂര്‍വ്വം മാറ്റുകയായിരുന്നുവെന്ന് എന്ന് അതില്‍ പറയുന്നു. എന്നാല്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് കണ്ടെത്താന്‍ റിപ്പോര്ട്ടിനായിട്ടില്ല. സംഭവത്തില്‍ കോലാലംപൂര്‍, ഹോ ചി മിന് സിറ്റി എയര്‍ ട്രാഫിക് കണ്ട്രോള് സെന്ററുകള്‍ക്ക് സംഭവിച്ച പിഴവിനെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
ഗൂഢാലോചന സിദ്ധാന്തങ്ങള്‍
വിമാനത്തിന്റെ ഒരു അവശിഷ്ടവും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അതിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പല സിദ്ധാന്തങ്ങളും ഉയര്‍ന്നുവന്നു. യന്ത്രത്തകരാര്‍, റിമോട്ട് ഉപയോഗിച്ച് നടത്തിയ വിമാനാപകടം എന്നിവ തുടങ്ങി അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയതാണെന്നും സംഭവത്തിന് പിന്നില്‍ റഷ്യയാണെന്നുമടക്കമുള്ള കഥകള്‍ ഉയര്‍ന്നു.
അനുഭവസമ്പന്നരായ പൈലറ്റ് മനപ്പൂര്‍വ്വം വിമാനത്തിന്റെ ഗതിമാറ്റിയതായിരിക്കുമെന്ന് അടുത്തകാലത്തായി വ്യോമയാന വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പൈലറ്റുമാരുടെ പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളും പരിശീലന ചരിത്രവും മാനസിക നിലയുമടക്കം പഠനവിധേയമാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ അത് തള്ളിക്കളഞ്ഞു.
ഇനിയും അന്വേഷണമുണ്ടാകുമോ
സംഭവം പുനരന്വേഷിക്കാന്‍ തക്കതായ സാഹചര്യമുണ്ടെങ്കില്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം കഴിഞ്ഞിടെ വ്യക്തമാക്കിയിട്ടുണ്ട്.



Click it and Unblock the Notifications