Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
2028ഓടെ അന്യഗ്രഹജീവികളെ കണ്ടെത്തും, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസിന്റെ പ്രവചനം
ലോകത്ത് പല പ്രവാചകന്മാരും ഉണ്ടായിട്ടുണ്ട്. അവരുടെ പ്രവചനങ്ങള്‍ ആളുകള്‍ ഇപ്പോഴും വിശ്വസിക്കുന്നു. ബള്‍ഗേറിയയിലെ ബാബ വംഗ, ഫ്രാന്‍സിന്റെ പ്രവാചകന് നോസ്ട്രഡാമസ് എന്നിവര്‍ ലോകപ്രശസ്ത പ്രവാചകന്മാരായിരുന്നു. ഈ രണ്ട് പേരും ഇപ്പോള്‍ ഈ ലോകത്ത് ഇല്ല. ഇവരുടെ ജീവിതകാലത്ത് ഇവര്‍ നിരവധി പ്രവചനങ്ങള്‍ നടത്തിയിരുന്നുവെന്ന് അവകാശപ്പെടുന്നു. അതില്‍ പലതും പിന്നീട് ശരിയാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ, പ്രവചനങ്ങള്‍ നടത്തുന്നവരുടെ കൂട്ടത്തില്‍ ബ്രസീലിയന്‍ പ്രവാചകന് അതോസ് സലോമിന്റെ പേരും വരുന്നുണ്ട്. തന്റെ പ്രവചനങ്ങള്‍ പലതും സത്യമാണെന്ന് ഇതുവരെ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 37-കാരനായ ബ്രസീലിയന്‍ പ്രവാചകന് അതോസ് സലോം 'ലിവിംഗ് നോസ്ട്രഡാമസ്' എന്നാണ് അറിയപ്പെടുന്നത്.
കൊറോണ വൈറസ്, റഷ്യ-ഉക്രെയ്ന് യുദ്ധം, എലിസബത്ത് രാജ്ഞിയുടെ മരണം എന്നിവ അതോസ് സലോം പ്രവചിച്ചിട്ടുണ്ട്. പ്രവചനങ്ങള്‍ സത്യമാകുന്നത് കണക്കിലെടുത്ത് അദ്ദേഹത്തെ ആളുകള്‍ പതിനാറാം നൂറ്റാണ്ടിലെ പ്രശസ്ത പ്രവാചകനായ നോസ്ട്രഡാമസുമായി താരതമ്യപ്പെടുത്തുന്നു. ഇപ്പോഴിതാ, തന്റെ പുതിയ അവകാശവാദവുമായി ലോകത്തെമ്പാടുമുള്ളവരെ അമ്പരപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ ഇനി എത്ര സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം മൂന്നാം ലോക മഹായുദ്ധവും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.

2028ല്‍ അന്യഗ്രഹജീവികളെ കാണും
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അന്യഗ്രഹ ജീവികളെ കണ്ടെത്തുമെന്ന് അതോസ് സലോം അവകാശപ്പെടുന്നു. 2028ഓടെ അന്യഗ്രഹജീവികളെ കാണാനും അവരോടൊപ്പം ജീവിക്കാനും മനുഷ്യര്‍ തയ്യാറായിരിക്കണമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ഒരു വെബ്സൈറ്റുമായുള്ള സംഭാഷണത്തില്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തെക്കുറിച്ച് അതോസ് സലോം സൂചന നല്‍കിയിട്ടുണ്ട്. 2028-ഓടെ അന്യഗ്രഹജീവികള്‍ യാഥാര്‍ത്ഥ്യമാകുമെന്നും മനുഷ്യര്‍ അതിനായി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ജീവിതത്തെയും മനുഷ്യ നാഗരികതയെയും കുറിച്ചുള്ള നമ്മുടെ ധാരണകള്‍ പുനഃക്രമീകരിക്കപ്പെടുമെന്നും സലോം പറയുന്നു.
അന്യഗ്രഹജീവികളെ കണ്ടെത്തുന്നത് എവിടെ
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും (ഇഎസ്എ) ശ്രമങ്ങള്‍ അഭൂതപൂര്‍വമായ കണ്ടെത്തല്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അന്യഗ്രഹ ജീവന്റെ സാന്നിധ്യമായിരിക്കും ഇത്. യൂറോപ്പയുടെ സമുദ്രങ്ങളുടെ ആഴത്തിലും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നിലും ഈ സുപ്രധാന രഹസ്യം വെളിപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ 'ജൈവ സങ്കീര്‍ണ്ണത' കാണിക്കുന്ന സൂക്ഷ്മാണുക്കളെ ഗവേഷകര്‍ കണ്ടെത്തും. ഈ ജീവരൂപങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്തതായിരിക്കും.
2024ലെ പ്രവചനങ്ങള്‍
ഒരു കൊറോണല്‍ മാസ് എജക്ഷന്‍ (സിഎംഇ) അതിവേഗം ഭൂമിയെ സമീപിക്കുന്നതായി അതോസ് സലോം പറയുന്നു. സാധാരണ ഭാഷയില്‍ ഇതിനെ സോളാര്‍ സ്റ്റോം അഥവാ സൗര കൊടുങ്കാറ്റ് എന്ന് വിളിക്കുന്നു. ഇത് ഭൂമിയില്‍ പലയിടത്തും സാധാരണമാണെങ്കിലും കാര്യമായ സ്വാധീനം ചെലുത്താറില്ല. എന്നാല്‍ 2024ല്‍ ഒരു സൗര കൊടുങ്കാറ്റ് വലിയ സ്വാധീനം ചെലുത്തുമെന്നും 2024ല്‍ മൂന്ന് ദിവസം ഭൂമിയില്‍ ഇരുട്ടായിരിക്കുമെന്നും അതോസ് സലോം പറയുന്നു. ശാസ്ത്രജ്ഞര്‍ ഇത് തള്ളിയെങ്കിലും, 2017 ന് ശേഷം ഈ വര്‍ഷം സംഭവിക്കുന്ന ഏറ്റവും വലിയ സൗര കൊടുങ്കാറ്റായിരിക്കും ഇതെന്ന് അവരും സമ്മതിക്കുന്നു. അതിന്റെ ആഘാതം എന്തായിരിക്കും, ഭൂമിയില്‍ എന്ത് സ്വാധീനം ഉണ്ടാക്കും എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ല.
ഉല്‍ക്കാപതനം
2025-ല്‍ ബഹിരാകാശത്ത് നിന്നുള്ള ഒരു ഉല്‍ക്കാശില ഭൂമിയില്‍ പതിച്ചേക്കുമെന്നും അതോസ് സലോം അവകാശപ്പെട്ടു. എന്നിരുന്നാലും, അതിന്റെ വേഗത വളരെ കുറവായിരിക്കും, അതിനാല്‍ ഭൂമിക്ക് ഒരു ദോഷവും ഉണ്ടാകില്ല. അടുത്ത വര്‍ഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സജീവമാകുമെന്നും യന്ത്രങ്ങള്‍ മനുഷ്യര്‍ക്കെതിരെ മത്സരിക്കുമെന്നും അതോസ് സലോം പ്രവചിച്ചിട്ടുണ്ട്.
മൂന്നാം ലോക മഹായുദ്ധം
ലോകം മൂന്നാം ലോക മഹായുദ്ധത്തില്‍ നിന്ന് വളരെ അകലെയല്ലെന്നും അതോസ് സലോം പറഞ്ഞു. ദക്ഷിണ ചൈനാ കടലില്‍ നിന്നായിരിക്കും ഇത് ആരംഭിക്കുക. ഇതില്‍ ചൈന, റഷ്യ, ഉത്തരകൊറിയ തുടങ്ങിയവരുണ്ടാകും. മറ്റൊരു ചേരിയില്‍ അമേരിക്ക, ജപ്പാന്, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നിവയുണ്ടാകും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് നഷ്ടപ്പെടുകയും കോടിക്കണക്കിന് രൂപയുടെ സ്വത്ത് നഷ്ടപ്പെടുകയും ചെയ്യുന്ന ഈ യുദ്ധത്തില്‍ ഇന്ത്യയും പങ്കെടുക്കേണ്ടിവരുമെന്നും അദ്ദേഹം പ്രവചിക്കുന്നു.



Click it and Unblock the Notifications