Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശനി-ബുധ സംയോജനം: കണ്ണഞ്ചിക്കും നേട്ടങ്ങള്‍ക്കൊപ്പം ധനം കൈമറിഞ്ഞെത്തും രാശിക്കാര്‍ ഇവരാണ്
ശനിയുടേയും ബുധന്റേയും സംഗമം സംഭവിക്കാന്‍ ഒരുങ്ങുകയാണ്. അത് വഴി വലിയൊരു ജ്യോതിഷ മാറ്റത്തിന് വേണ്ടിയാണ് നിങ്ങളുടെ ജീവിതം സാക്ഷിയാവുന്നത്. ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രത്യേക സ്വഭാവവും പ്രാധാന്യവും ഉണ്ട് എന്നതാണ് സത്യം. വ്യക്തിജീവിതം, തൊഴില്‍ ജീവിതം, ബിസിനസ് മാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ ഈ ഗ്രഹങ്ങളുടെ മാറ്റം നിമിത്തം സംഭവിക്കുന്നതാണ്. എന്നാല്‍ ഒരേ ഗ്രഹവും രാശി മാറുകയും മറ്റ് ഗ്രഹങ്ങളുമായി ചേരുകയും ചെയ്യുമ്പോള്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കും. വര്‍ഷങ്ങള്‍ക്ക്ശേഷം ബുധന്‍ വ്യാഴത്തിന്റെ രാശിയിലേക്ക് മാറുകയാണ്. അതായത് മീനം രാശിയിലേക്ക്. ശനിയും മീനം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ ബുധന്റേയും ശനിയുടേയും സംയോജനം പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ചില രാശിക്കാരില്‍ കൊണ്ട് വരുന്നു. ഭാഗ്യം, കുട്ടികള്‍, സന്തോഷം, എന്നിവയെല്ലാം വ്യാഴത്തിന്റെ മാറ്റം നിമിത്തം സംഭവിക്കുന്നതാണ്. അത് കൂടാതെ ബുധന്റെ മാറ്റവും സംസാരത്തിന്റേയും ബിസിനസിന്റേയും നേട്ടങ്ങളിലേക്ക് എത്തിക്കും. ശനിയാകട്ടെ അച്ചടക്കവും നീതിയും പ്രദാനം ചെയ്യുന്നു. ഇതില്‍ ഭാഗ്യം തേടി എത്തുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റേയും ശനിയുടേയും സംയോഗം പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വരുമാനം ഇരട്ടിയാവുകയും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. വരവ് ചിലവുകള്‍ അനുകൂലമായി വരും. ആരോഗ്യം മെച്ചപ്പെടുകയും രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ ഐക്യവും സന്തോഷവും നിലനില്ക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം ഭാഗ്യം തേടി എത്തും. പലപ്പോഴും തീര്‍പ്പാക്കാത്ത പല കാര്യങ്ങളും ഈ സമയം തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സാധിക്കും. ഭാഗ്യം വളരെയധികം മാറ്റങ്ങളിലേക്ക് എത്തും. അത് കൂടാതെ തൊഴില്‍, ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലി ചെയ്യുന്നിടത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റവും ഉയര്‍ച്ചയും തേടി എത്തുംയ സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ അവസരങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അതെല്ലാം നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതും. ബന്ധങ്ങളില്‍ സൗഹൃദം തേടി എത്തും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നതിനാല്‍ അതെല്ലാം ഫലവത്തായി മാറുന്നു. തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അതില്‍ ഉയര്‍ച്ചയും സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും എല്ലാം നിങ്ങളില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി മികച്ച സമയമാണ്. അത് വഴി ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സ്നേഹവാത്സല്യങ്ങള്‍ പലതും നിങ്ങളെ തേടി എത്തും. അപരിചിതര്‍ പോലും എളുപ്പത്തില്‍ വിശ്വസിക്കാന്‍ പറ്റുന്ന അനുഭവം ഉണ്ടായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം സന്തോഷകരമായ വാര്‍ത്തകള്‍ പല കോണില്‍ നിന്നും കേള്‍ക്കാന്‍ സാധിക്കും. ദീര്‍ഘകാലമായി നിലനിന്നിരുന്ന പല കാര്യങ്ങളിലും മാറ്റം വരുകയും അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യും. കുടുംബത്തില്‍ നിന്ന് എല്ലാ തരത്തിലുള്ള പിന്തുണയും നിങ്ങളെ തേടി എത്തും. വരുമാനം ഇരട്ടിയാക്കുകയും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. പ്രശസ്തിയും പണവും വര്‍ദ്ധിക്കുകയും അതെല്ലാം നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കി മാറ്റുകയും ചെയ്യുന്നു.



Click it and Unblock the Notifications
