Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കുംഭ ഭരണി 2026: ചൊവ്വാദോഷം വരെ തട്ടിത്തെറിപ്പിക്കും ദിനം, സര്‍വ്വൈശ്വര്യങ്ങള്‍ തേടി എത്തും
കുംഭ മാസത്തിലെ ഭരണി നക്ഷത്രം എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ഈ മാസത്തെ കുംഭഭരണി ഫെബ്രുവരി 23-നാണ് വരുന്നത്. വളരെയധികം പ്രാധാന്യമുള്ള ദിനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ദേവിപ്രാധാന്യമുള്ള ഈ ദിനത്തില്‍ പ്രത്യേകിച്ച് ഭദ്രകാളി ദേവിയെയാണ് ആരാധിക്കുന്നത്. ജ്ഞാനത്തിലേക്ക് ചുവട് വെക്കുന്ന ഒരു ദിനമാണ് കുംഭ ഭരണിയായി കണക്കാക്കുന്നത്. ദേവി പ്രീതിക്ക് അനുകൂലമായ കാര്യങ്ങളാണ് ഈ ദിനത്തില്‍ ചെയ്യേണ്ടതും.
വൈകുന്നേരത്തോടെ ആരംഭിക്കുന്ന നാമജപമാണ് ഈ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത. സര്‍വ്വൈശ്വര്യങ്ങളും ഈ ദിനത്തില്‍ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല കുംഭ ഭരണി ദിനത്തില്‍ പാലിക്കേണ്ട ചില ചിട്ടകളും കാര്യങ്ങളും ഉണ്ട്. അതെന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ദേവിപ്രീതി വരുത്തുന്നത്
കുംഭ ഭരണി ദിനത്തില്‍ ദേവി പ്രീതി വരുത്തുന്നത് നിങ്ങളില്‍ നിലനില്‍ക്കുന്ന ചൊവ്വ ദോഷത്തെ വരെ ഇല്ലാതാക്കും എന്നാണ് വിശ്വാസം. അത് കൂടാതെ ഈ ദിനത്തില്‍ ദേവി പ്രീതി വരുത്തുന്നതിന് മുന്‍പായി ഒരിക്കലനുഷ്ഠിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളെ കൊണ്ട് വരും. കൂടാതെ ഏത് പ്രതിസന്ധി ഘട്ടങ്ങളേയും പ്രതിരോധിക്കുന്നതിനും ദേവി നിങ്ങളെ അനുഗ്രഹിക്കുന്നു. ഭക്തനെ അമ്മയുടെ കരുതല്‍ എന്ന പോലെ ദേവി സംരക്ഷിക്കും എന്നാണ് വിശ്വാസം.
ആചാരങ്ങള്‍ ഇങ്ങനെ
കുംഭ ഭരണി ദിനത്തില്‍ ഒരിക്കല്‍ അനുഷ്ഠിക്കുന്നതിന് ശ്രമിക്കേണ്ടതാണ്. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി ദേവിപ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ ദേവിക്ഷേത്ര ദര്‍ശനം നടത്തുകയും ലളിതാ സഹസ്രനാമം, ദേവി മാഹാത്മ്യം എന്നിവ ജപിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും ഐശ്വര്യവും നിറയ്ക്കും.

കുടുംബത്തില്‍ ഐശ്വര്യം
കുംഭഭരണി ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നതും ദേവിയെ ഉപാസിക്കുന്നതും നിങ്ങളുടെ കുടുംബത്തിന് സര്‍വ്വൈശ്വര്യം നല്കുന്നു. അത് കൂടാതെ നിങ്ങളുടെ വരും തലമുറയിലേക്കും ഐശ്വര്യപൂര്‍ണമായ ജീവിതമാണ് നിറയ്ക്കുന്നത്. ഇതെല്ലാം തന്നെ ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും ഉള്ള തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തടസ്സങ്ങളേയും ദേവി തുടച്ച് നീക്കും.
ദേവി ക്ഷേത്രങ്ങളില്‍ പ്രധാനം
ദേവി ക്ഷേത്രങ്ങളില്‍ വളരെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ് കുംഭ മാസത്തിലുള്ള കുംഭ ഭരണി. ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഈ ദിനത്തിലെ വളരെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ്. ദേവി ക്ഷേത്രങ്ങളില്‍ കുംഭം, മീനം മാസങ്ങള്‍ വളരെ പ്രധാനപ്പെട്ടചാണ്. ചോറ്റാനിക്കര മകം, ആറ്റുകാല്‍ പൊങ്കാല എന്നിവയും കുംഭം , മീനം മാസങ്ങളിലാണ് നടക്കുന്നത്. ദേവിയുടെ അനുഗ്രഹം നിറഞ്ഞ് നില്ക്കുന്ന ഈ ദിനത്തിന് വളരെയധികം പ്രാധാന്യം അതുകൊണ്ട് തന്നെ ഉണ്ട്.



Click it and Unblock the Notifications
