Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗരുഡപുരാണം: സ്നേഹത്തിന്റെ നിറകുടം, സുശീലയും സല്‍ഗുണ സമ്പന്നയുമായ ഭാര്യയുടെ 6 ലക്ഷണം
സനാതന ധര്‍മ്മത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഇതില്‍ മഹാവിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണം വിവരിക്കുന്നു. മരണാനന്തര സാഹചര്യങ്ങളില്‍ നിന്നും എല്ലാ ലോകങ്ങളിലെയും നിഗൂഢമായ കാര്യങ്ങളില്‍ നിന്നുമുള്ള വിവിരങ്ങള്‍ ഇതില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇതുകൂടാതെ പല നയങ്ങളും ജപം, തപസ്സ്, യാഗം എന്നിവയും മികച്ച ജീവിതം നയിക്കാനായുള്ള ചില കാര്യങ്ങളും ഈ മഹാപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.
ഗരുഡപുരാണം പുരുഷന്മാരുടെയും സ്ത്രീകളുടെയും കടമകളും അവരെക്കുറിച്ചുള്ള പ്രത്യേകതകളും പറയുന്നുണ്ട്. ഗരുഡപുരാണത്തില്‍ നല്ലതും സദ്ഗുണമുള്ളതുമായ ഒരു ഭാര്യയുടെ കടമകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ 6 ഗുണങ്ങള്‍ കൊണ്ടാണ് സുശീലയും സല്‍ഗുണസമ്പന്നയുമായ ഭാര്യയെ തിരിച്ചറിയുന്നത് എന്ന് ഗരുഡപുരാണം പറയുന്നു.
സ ഭാര്യയോ ഗൃഹേ ദക്ഷ സ ഭാര്യയോ പ്രിയംവദാ സ ഭാര്യയോ പതിപ്രാണാ സ ഭാര്യയോ പതിവ്രതാ

ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നവള്‍
തന്റെ വീട്ടിലെ എല്ലാ ഉത്തരവാദിത്തങ്ങളും നന്നായി നിര്‍വഹിക്കുകയും കുടുംബാംഗങ്ങളെ പരിപാലിക്കുകയും അതിഥികളെ നന്നായി സല്ക്കരിക്കുകയും വീട്ടില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുകയും ചെയ്യുന്നവളാണ് യഥാര്‍ത്ഥ ഭാര്യ. അങ്ങനെയുള്ള ഒരു ഭാര്യയെ സദ്ഗുണസമ്പന്നയായ ഭാര്യയായി കണക്കാക്കുന്നുവെന്ന് ഗരുഡപുരാണം പറയുന്നു.
ഭര്‍ത്താവിനെ ബഹുമാനിക്കുന്നവള്‍
ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും ബഹുമാനിക്കുന്ന, അവരോട് മധുരമായി സംസാരിക്കുന്ന, ഭര്‍ത്താവിന്റെ ഉപദേശമനുസരിച്ച് ഏത് ജോലിയും ചെയ്യുന്ന ഭാര്യയാണ് യഥാര്‍ത്ഥ ഭാര്യ. അങ്ങനെയുള്ള ഭാര്യ ഭര്‍ത്താവിന് എപ്പോഴും പ്രിയപ്പെട്ടവളായിരിക്കും. സമൂഹം അവളെ സദാചാരിയായ ഭാര്യയായാണ് കാണുന്നത്. എന്നിരുന്നാലും, ഭാര്യയെപ്പോലെതന്നെ അത്തരം പെരുമാറ്റ നിയമങ്ങള്‍ ഭര്‍ത്താവിനും ബാധകമാണ്.
ഭര്‍ത്താവിന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നവള്‍
ഭര്‍ത്താവിന്റെ കല്‍പ്പനകള്‍ അനുസരിക്കുന്ന ഭാര്യയെ പരിശുദ്ധ ഭാര്യയായി ഗരുഡപുരാണം കണക്കാക്കുന്നു. എന്നിരുന്നാലും, എല്ലാം അംഗീകരിക്കുക എന്നതിനര്‍ത്ഥം, തെറ്റായ കാര്യങ്ങളും അംഗീകരിക്കണമെന്നല്ല. ഭര്‍ത്താവ് തെറ്റായ വഴിയിലാണെങ്കില്, ഈ സാഹചര്യത്തില്‍ ഒരു ഭാര്യ അവനെ നേര്‍വഴിയില്‍ കൊണ്ടുവരണമെന്ന് ഗരുഡപുരാണം പറയുന്നു.
Also read: വലിയ പ്രശ്നത്തിന്റെ തുടക്കം; ഭാര്യയിലെ ഈ മാറ്റം ദാമ്പത്യത്തിന്റെ അപകടസൂചന

ആത്മീയതയില്‍ താല്പര്യമുള്ളവള്
ആരാധനകളും മതപരമായ പ്രവൃത്തികളും കര്‍മ്മങ്ങളും ചെയ്യുന്ന സ്ത്രീ വളരെ ഉത്തമ ഭാര്യയായി കണക്കാക്കുന്നു. എപ്പോഴും മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുകയും ആത്മീയ പാത പിന്തുടരുകയും ചെയ്യുന്ന സ്ത്രീയെ മഹത്തരമായ ഗുണങ്ങളുള്ള ഭാര്യയായി കണക്കാക്കുന്നു. ഈ ഗുണങ്ങളെല്ലാം ഉള്ള ഭാര്യയാണ് മികച്ചവരെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു.
പരിശുദ്ധിയുള്ളവള്‍
ഗരുഡപുരാണം അനുസരിച്ച് ഭര്‍ത്താവിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും ഭര്‍ത്താവിനെ മാത്രം സ്നേഹിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യം നല്‍കുന്നവരാണ്. മറ്റൊരു പുരുഷനെക്കുറിച്ചുള്ള ചിന്ത പോലും മനസ്സില്‍ വരാത്ത സ്ത്രീകളെ ഭാഗ്യവതികളായി കണക്കാക്കുന്നു. അത്തരം ഭാര്യമാരുള്ള വീട്ടില്‍ എല്ലായ്പ്പോഴും ഐശ്വര്യമുണ്ടാകും.
സംയമനം പാലിക്കുന്നവള്‍
ഓരോ ഭാര്യയും എപ്പോഴും തന്റെ ഭര്‍ത്താവിനോട് മൃദുവായ ഭാഷയില്‍ വേണം സംസാരിക്കാന്‍. ഭര്ത്താക്കന്മാരോട് നിയന്ത്രിതമായ ഭാഷയില്‍ സംസാരിക്കുന്ന ഭാര്യമാര്‍ ഭര്ത്താക്കന്മാര്ക്ക് വളരെ പ്രിയപ്പെട്ടവരായി മാറുന്നു. ഇത് ഭര്ത്താക്കന്മാര്ക്കും ഭാര്യമാര്‍ക്കും ബാധകമാണ്. എല്ലാ കാര്യങ്ങളിലും ഭാര്യയുടെ ഉപദേശം അനുസരിക്കുകയും ഭാര്യമാരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന ഭര്ത്താക്കന്മാരുള്ള ഭവനങ്ങളില്‍ പരസ്പര സൗഹാര്‍ദ്ദം നിലനില്ക്കും. അവിടെ എല്ലായ്പ്പോഴും സന്തോഷവും ഐശ്വര്യവും ഉണ്ടാവുകയും ചെയ്യുന്നു.



Click it and Unblock the Notifications
