Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചെര്‍ണോബില്‍, ഫുകുഷിമ ഉള്‍പ്പടെ 6 ഇടങ്ങള്‍ ഇന്നും ദുരന്തം വിടാതെ വേട്ടയാടുന്നിടം
ലോകത്ത് ആണവ ദുരന്തങ്ങള്‍ നിരവധി സംഭവിച്ചിട്ടുണ്ട്. അതില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്നാണ് ചെര്‍ണോബില്‍ ആണവ ദുരന്തം. ലോകത്തെ എന്നും ഭയപ്പെടുത്തുന്ന ആണവ മേഖലകളില്‍ ഒന്നാണ് ചെര്‍ണോബില്‍ എന്ന് നമുക്കറിയാം. ഉക്രയിനിലാണ് ചെര്‍ണോബില്‍ സ്ഥിതി ചെയ്യുന്നത്. ഓരോ ആണവ ദുരന്തത്തിലും പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ജീവഹാനി സംഭവിക്കുന്നത്. ബാക്കിയുള്ളവര്‍ ആണവ വികിരണങ്ങളേറ്റ് അതിന്റെ ദുരിതമനുഭവിച്ച് ബാക്കിയുള്ള കാലത്തോളം കഴിഞ്ഞ് പോവുന്നു.
ഇന്നും എത്രപേര്‍ മരണപ്പെട്ടു എന്നതിന് കൃത്യമായ കണക്ക് ആണവ ദുരന്തം നടന്നിടത്ത് നിന്ന് ലഭിച്ചിട്ടില്ല. ഇന്ന് ലോകത്ത് ആളുകള്‍ പോവാന്‍ മടിക്കുന്ന അല്ലെങ്കില്‍ ഭയപ്പെടുന്ന 6 സ്ഥലങ്ങളാണ് ഉള്ളത്. അത് ഏതൊക്കെയെന്നും എന്തൊക്കെയാണ് ഇന്നും അവിടെ ഭയപ്പെടേണ്ടതായി ഉള്ളത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ചെര്‍ണോബില്‍, ഉക്രെയ്ന്
1986-ലാണ് ചെര്‍ണോബില്‍ ആണവ ദുരന്തം സംഭവിക്കുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ ആണവ ദുരന്തമാണ് ചെര്‍ണോബില്‍ ദുരന്തം. യൂറോപ്പിന്റെ പല ഇടങ്ങളിലും വികിരണങ്ങള്‍ എത്തിച്ചേര്‍ന്നു എന്നാണ് പറയപ്പെടുന്നത്. അഞ്ച് മില്ല്യണ്‍ ആളുകള്‍ക്കാണ് അന്ന് ആണവ വികിരണമേറ്റത്. കൂടാതെ നിരവധി ആളുകളുടെ ജീവന് നഷ്ടപ്പെടുകയും ചെയ്തു.
ഫുകുഷിമ, ജപ്പാന്
2011-ലെ ഭൂകമ്പവും സുനാമിയും മൂലമാണ് ഫുകുഷിമ ആണവ ദുരന്തം സംഭവിച്ചത്. ഇത് മൂന്ന് ആണവ റിയാക്ടറുകളെയാണ് തകരാറിലാക്കിയത്. തുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ ഇതിന്‍െ ഫലമായി പ്രത്യാഘാതങ്ങളുണ്ടാവുകയും ചെയ്തു. അതോടൊപ്പം തന്നെ ഹൈഡ്രജന്‍ സ്ഫോടനങ്ങളും കൂടുതല്‍ ദുരന്തത്തിലേക്കാണ് ജപ്പാനെ എത്തിച്ചത്. ആണവ വികിരണ ചോര്‍ച്ച പൂര്‍ണമായും അടക്കുന്നതിന് സാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ അപകടം. അതുകൊണ്ട ്തന്നെ ഇന്നും ഈ സ്ഥലത്തേക്ക് ആളുകള്‍ എത്തുന്നത് അപകടം സൃഷ്ടിക്കുന്നതാണ്.
മയാക് പ്ലാന്റ്, റഷ്യ
1940-കളില്‍ നിര്‍മ്മിച്ച ഈ പ്ലാന്റ്, ആണവ വികിരണം നിമിത്തം വളരെയധികം അപകടങ്ങളാണ് അഭിമൂഖികരിച്ചത്. 1957-ലാണ് മയക് ഇന്ധന പ്ലാന്റില്‍ സ്ഫോടനം സംഭവിച്ചത്. ഇതിനെത്തുടര്‍ന്ന് പതിനായിരത്തിലധികം ആളുകളെ ഉടന്‍തന്നെ അവിടെ നിന്നും ഒഴിപ്പിച്ചു. എന്നാല്‍ പലരിലും ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വളരെ വലിയ തോതില്‍ പൊള്ളലും റേഡിയേഷനും ഏല്‍ക്കുകയുണ്ടായി. എന്നാല്‍ സോവിയറ്റ് യൂണിയന് ഇത് രഹസ്യമായി സൂക്ഷിക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്തറിയുകയും ചെയ്തത്.
സെല്ലാഫീല്‍ഡ്, ഇംഗ്ലണ്ട്
വിന്ഡ്സ്കെയ്ല് എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. 1957-ല്‍ ലോകം കണ്ട ഏറ്റവു വലിയ ആണവ അപകടത്തിനാണ് ഇംഗ്ലണ്ടിലെ സെല്ലാ ഫീല്‍ഡ് സാക്ഷിയായത്. തീപിടുത്തത്തെത്തുടര്‍ന്ന് വടക്കന്‍ ഇംഗ്ലണ്ടില്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പുറത്ത് വരുകയും അത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ ആണവ വികിരണങ്ങള്‍ പുറന്തള്ളിയത് ഇവിടെ നിന്നാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ഇന്നും ആളുകള്‍ പോവാന്‍ മടിക്കുന്നിടമാണ് ഇത്.
ദി പോളിഗണ്, കസാഖ്സ്താന്
സോവിയറ്റ് യൂണിയന്റെ ആണവ പരീക്ഷണങ്ങള്‍ നടന്നിരുന്ന പ്രദേശമാണ് ഇത്. ആണവ വികിരണമേറ്റ് നിരവധി ആളുകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുകയും അനുഭവിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. 1949-നും 1989-നും ഇടയില്‍ നിരവധി ആണവ സ്ഫോടനങ്ങളാണ് ഇവിടെ നടന്നത്. 20000-ത്തിലധികം ആളുകള്‍ക്കാണ് ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. ഇന്നും ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു ആണവ പരീക്ഷണ ഇടമായാണ് ഇവിടം കണക്കാക്കുന്നത്.
മൈലു-സു, കിര്‍ഗിസ്ഥാന്‍
ശീതയുദ്ധകാലത്ത്, മൈലു-സു ഒരു പ്രധാന സോവിയറ്റ് യുറേനിയം ഖനന നഗരമായിരുന്നു. എന്നാല്‍ ഇവിടെ ജനവാസത്തിന് വെല്ലുവിളി ഉയര്‍ത്തിയ ഒന്നായിരുന്നു ആണവച്ചോര്‍ച്ച. മാലിന്യക്കൂമ്പാരമാണ് ഇന്നം മണ്ണിനടിയില്‍ അവശേഷിക്കുന്നത്. മാത്രമല്ല മാലിന്യവികിരണം അവിടുത്തെ ജലസ്രോതസ്സിനെ പോലും നശിപ്പിച്ചു എന്ന് തന്നെ പറയാം. ഇന്നും റേഡിയോളജിക്കല്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒന്നായാണ് ഈ ഇടത്തെ കണക്കാക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications