Latest Updates
-
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
ജൂൺ 2-ലെ വ്യാഴമാറ്റം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു, നിങ്ങൾ തയ്യാറാണോ? -
മിഥുനം രാശിയിലേക്ക് ബുധൻ: ഓഹരി വിപണിയിലും കരിയറിലും വമ്പൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 27-ലെ അപൂർവ്വ ഗ്രഹയോഗം: ഈ 3 രാശിക്കാർക്ക് ധനനേട്ടം, സമയം കളയരുത് - അറിയേണ്ടതെല്ലാം! -
2026 മെയ് 27: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടോ? -
സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും: 27 മെയ് 2026 നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സമ്പത്തിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ!
മലയാളം കോമഡിയുടെ ഇംഗ്ലീഷ് പരിഭാഷ; ചിരിച്ചിപ്പ് ഇംഗ്ലീഷ് പഠിപ്പിക്കും ബ്രെറ്റ്സ് ഇംഗ്ലീഷ്
കല്യാണരാമന് സിനിമയില്‍ മരണവീട്ടില്‍ സലിം കുമാര്‍ ദിലീപിനോട് പറയുന്ന ഒരു മാസ് ഡയലോഗ് ഉണ്ട്," ദേ രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ വെറുതെ കത്തിച്ചുകളയാനുള്ള സാധനമാ, ഇത് ചുമ്മാ വേസ്റ്റ് ആക്കണോ, ഞാനിത് എന്റേതുമായി എക്സ്ചേഞ്ച് ചെയ്യുന്നതില്‍ നിനക്ക് വിരോധമുണ്ടോ, എന്റെ ഇത്തിരി പഴയത് ആണെന്നേയുള്ളു സെയിം കളറാ, ആരും അറിയില്ല. ചത്ത കിളിക്ക് എന്തിനാടാ കൂട്.."

ആരും മറന്നിരിക്കാന്‍ ഇടയില്ലാത്ത ഈ ഡയലോഗ് കഴിഞ്ഞിടെ സോഷ്യല്‍മീഡിയയില്‍ ഒന്നുകൂടി ഓളം തീര്‍ത്തു. പക്ഷേ അതില്‍ സലിംകുമാര്‍ ഡയലോഗ് പറഞ്ഞത് മലയാളത്തിലല്ല, ഇംഗ്ലീഷില്‍! മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സിനിമ ഡയലോഗുകള്‍ ഇംഗ്ലീഷ് പരിഭാഷയും സബ്ടൈറ്റിലും നല്കി ആളുകളെ കുടുകുടെ ചിരിപ്പിച്ച് ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള ബ്രെറ്റ്സ് ഇംഗ്ലീഷിന്റെ പുതിയ തന്ത്രമായിരുന്നു അത്. എന്തായാലും ബ്രെറ്റ്സിന്റെ ഈ പുത്തന്‍ ആശയത്തെ സോഷ്യല്‍മീഡിയ നിരാശരാക്കിയില്ല. വീഡിയോകള്‍ ക്ലിക്കായി. ഓരോ വീഡിയോയും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി. ഒറ്റപ്പൈസ ചിലവില്ലാതെ ബ്രെറ്റ്സിന്റെ ഇംഗ്ലീഷ് പഠന ആശയങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളിലേക്കെത്തി. ഒപ്പം ബ്രെറ്റ്സ് പുതിയ ഉയരങ്ങളിലേക്കും. കോമഡി ഡയലോഗിലൂടെ ഇംഗ്ലീഷ് എന്ന ആശയത്തിന്റെ മാസ്റ്റര്ബ്രെയിനും ബ്രെറ്റ്സ് സ്ഥാപകനുമായ നിഷാദ് അഹമ്മദ് ബോള്‍ഡ്സ്കൈയുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

ഭാഗ്യദേവത അനുഗ്രഹിച്ച നിമിഷം
ജൂലൈ 17നാണ് മലയാളസിനിമയിലെ കോമഡി ഡയലോഗുകള്‍ക്ക് ഇംഗ്ലീഷ് പരിഭാഷ നല്‍കിയുള്ള വീഡിയോകള്‍ ആദ്യമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വ്യത്യസ്തവും അതേസമയം ക്രിയേറ്റീവുമായി എങ്ങനെ ഇംഗ്ലീഷ് ജനങ്ങളിലേക്ക് എത്തിക്കാമെന്ന ആലോചനയുടെ ഫലമായിരുന്നു അത്. പന്ത്രണ്ട് വര്‍ഷമായി ഭാഷ പരിശീലന രംഗത്തുള്ള നിഷാദിന്റെ ചിന്തയായിരുന്നു അത്. പക്ഷേ അതിത്രയും വൈറലാകുമെന്ന് താന്‍ പോലും കരുതിയില്ലെന്ന് നിഷാദ് പറയുന്നു. മികച്ച പ്രതികരണമാണ് വീഡിയോകള്‍ക്ക് ലഭിച്ചത്. മിനിട്ടുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കാണുന്നത്. ആളുകള്‍ വീഡിയോകള്‍ക്ക് കാത്തിരിക്കുന്നുവെന്നത് വലിയ നേട്ടമായാണ് ബ്രെറ്റ്സ് കരുതുന്നത്. വീഡിയോകള്‍ക്കുള്ള സ്വീകാര്യത അവരുടെ സോഷ്യല്‍മീഡിയ പേജുകളുടെ പ്രചാരത്തിലും പ്രതിഫലിക്കുന്നുണ്ട്. ബ്രെറ്റ്സിന്റെ ഇന്‍സ്റ്റഗ്രാം പേജിന് ഈ വീഡിയോകള്‍ ചെയ്യുന്നതിന് മുമ്പ് ആയിരത്തിയഞ്ഞൂറില്‍ പരം ഫോളോവേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോഴത് അമ്പത്തിലായിരം ഫോളോവേഴസിലേക്ക് എത്തി. കേവലം ഒരു മാസത്തിനിടെയാണ് ഈ നേട്ടം. എല്ലാം ഈയൊരു ഐഡിയ കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് നിഷാദ് പറയുന്നു.
കേവലം എന്റെര്റ്റെയ്ന്മെന്റ് മാത്രമല്ല
ഡാന്‍സ് ആയും പാട്ട് ആയും റീലുകളായും കോമഡിയായും ലക്ഷക്കണക്കിനോ കോടിക്കണക്കിനോ കണ്ടന്റുകള്‍ സോഷ്യല്‍മീഡിയയില്‍ ഉണ്ട്. എന്നാല്‍ എന്റെര്ടെയ്ന്മെന്റിനൊപ്പം അറിവും എന്ന വ്യത്യസ്തമായ സമീപനമാണ് ബ്രെറ്റ്സിന്റേത്. മലയാളികള്‍ക്ക് വളരെ പരിചിതമായ, സാധാരണമായി ഉപയോഗിക്കുന്ന വാക്കുകള്‍ അതേപടി വിവര്‍ത്തനം ചെയ്യാതെ, വളരെ ഭംഗിയായി ഇംഗ്ലീഷുകാര്‍ സംസാരിക്കുന്നത് പോലെ തന്നെ ഡയലോഗുകള്‍ ചിട്ടപ്പെടുത്തുകയാണ് ബ്രെറ്റ്സ് ചെയ്യുന്നത്. അത് കേള്‍ക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ സാഹചര്യമറിഞ്ഞ് അത് ഉപയോഗിക്കാനുള്ള വഴിയാണ് ബ്രെറ്റ്സ് നല്‍കുന്നത്. ഈ വിവര്‍ത്തനം അത്ര എളുപ്പമല്ലെന്ന് നിഷാദ് പറയുന്നു. മൂന്നുനാലുതവണ സ്ക്രിപ്റ്റ് എഴുതി, ഏറ്റവും ഉചിതമായ രീതിയാണ് വീഡിയോകള്‍ക്കായി ഉപയോഗിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും പ്രിയ നര്‍മ്മ ജോഡികളായ ദാസന്-വിജയന് കഥാപാത്രങ്ങളുടെ ഡയലോഗിലൂടെയാണ് ബ്രെറ്റ്സ് തങ്ങളുടെ പരീക്ഷണം ആരംഭിച്ചത്. അത് ക്ലിക്കായതോടെ പ്രൊഫഷണലായി തന്നെ വീഡിയോ ചെയ്തുതുടങ്ങി. നിരവധിയാളുകളില്‍ നിന്നും കോഴ്സുകളെ കുറിച്ചുള്ള അന്വേഷണം വന്നുതുടങ്ങി. നിരവധിപേര്‍ ഓണ്‍ലൈനായും ഓഫ്ലൈനായും റെസിഡന്ഷ്യലായും കോഴ്സുകളില്‍ ചേര്‍ന്നു.

ഇന്ത്യയിലെ ആദ്യത്തെ 7-ദിന റെസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് പരിശീലനം
'താമസിച്ച് പഠിച്ചാല്‍ താമസിക്കാതെ പഠിക്കാം' എന്നതാണ് ബ്രെറ്റ്സിന്റെ ടാഗ്ലൈന്. ഏഴുദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാം അഥവാ താമസത്തോടെയുള്ള പഠനസൗകര്യമാണ് ഇതിലൂടെ അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യയിലെ ആദ്യത്തെ 7 ദിവസ റെസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് പരിശീലന കോഴ്സാണ് ബ്രെറ്റ്സിന്റേത്. ഏഴ് ദിവസം കൊണ്ട് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ഒരു അന്തരീക്ഷം ഒരുക്കിക്കൊടുത്ത് വിദ്യാര്‍ത്ഥികളെ ഭാഷയുമായി അടുത്ത് ഇടപഴകിക്കുക എന്നതാണ് ഈ കോഴ്സിലൂടെ ബ്രെറ്റ്സ് ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ ഓണ്‍ലൈനായും ഓഫ്ലൈനായും കോഴ്സുകള്‍ ഉണ്ട്. 2019ല്‍ തൃശ്ശൂരില്‍ ആരംഭിച്ച ബ്രെറ്റ്സ് ഇപ്പോള്‍ കൊച്ചി ഇടപ്പള്ളിയിലാണ് പ്രവര്‍ത്തിക്കുന്നത്.



Click it and Unblock the Notifications
