Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
സമ്പൂര്‍ണ മാസഫലം മാര്‍ച്ച് 2026: നെല്ലിടയോളം ഭാഗ്യം പോലും ഇരട്ടി നേട്ടലെത്തിക്കും നക്ഷത്രക്കാര്‍
മാര്‍ച്ച് മാസത്തിന് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഓരോ മാസത്തിലും സംഭവിക്കുന്ന ചില മാറ്റങ്ങളുണ്ട്. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും അതുപോലെ തന്നെ സങ്കടവും നിലനില്ക്കും. എന്നാല്‍ ഏറ്റക്കുറച്ചിലുകള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് മാര്‍ച്ച് മാസത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. അതിലുപരി ഓരോ ഗ്രഹമാറ്റവും ഓരോ തരത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നത്.
മാര്‍ച്ച് മാസത്തിലാവട്ടെ നിരവധി ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് നിങ്ങളില്‍ അനുകൂലവും അല്ലെങ്കില്‍ പ്രതികൂലവുമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് മാര്‍ച്ച് മാസത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു എന്ന് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ എല്ലാം മാര്‍ച്ച് മാസത്തില്‍ നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ മാത്രമാണോ നല്‍കുന്നത് അത് ഏതൊക്കെ നാളുകാരിലാണ് എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് മാര്‍ച്ച് മാസത്തില്‍ തേടി എത്തുന്നത്. ഗുണപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. അത് കൂടാതെ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും പുതിയ അവസരങ്ങള്‍ ലഭിക്കും. അതെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ജോലിയില്‍ സാമ്പത്തിക നേട്ടവും സ്ഥാനമാറ്റവും തേടി എത്തും. ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. സാമ്പത്തിക നേട്ടം അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും സന്തോഷത്തിലും സമാധാനത്തിലും മുന്നോട്ട് പോവുന്നതിന് സാധിക്കും. ജോലിയില്‍ നിരവധി അവസരങ്ങളാണ് തേടി എത്തുന്നത്. നിക്ഷേപങ്ങള്‍ മികച്ചതായിരിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കും. പുതിയ പദ്ധതികള്‍ക്ക് അനുകൂല സമയമാണ്. അതെല്ലാം പ്രാവര്‍ത്തികമാക്കുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും. നിസ്സാരമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും അംഗീകാരവും കൊണ്ട് വരുന്നതായിരിക്കും.

തിരുവാതിര
മാര്‍ച്ച് മാസത്തില്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തും. എന്നാല്‍ അതെല്ലാം തന്നെ നിങ്ങളുടെ ജീവിത വിജയത്തിലേക്കാണ് എത്തിക്കുന്നത്. പഠനവും കരിയറും എല്ലാം നിങ്ങളില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അതിലെല്ലാം വിജയം തേടി എത്തും. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ വിജയകരമായി മുന്നോട്ട് പോവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയില്‍ ഇതെല്ലാം തന്നെ ഗുണപരമായ മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് അംഗീകാരം തേടി എത്തും. പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് ഭാവിയില്‍ പ്രയോജനം നല്‍കും. പല കോണില്‍ നിന്നും ധനലാഭത്തിന് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമായ പല കാര്യവും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് മാര്‍ച്ച് മാസത്തിലാണ്. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ മാര്‍ച്ച് മാസത്തില്‍ തേടി എത്തും. സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് സാധിക്കും. കുടുംബത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. അത് കൂടാതെ മംഗളകരമായ കാര്യങ്ങള്‍ കുടുംബത്തില്‍ സംഭവിക്കും. ജീവിതം മൊത്തത്തില്‍ നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. കടം വാങ്ങിയതും കടം കൊടുത്തതും എല്ലാം തിരിച്ച് കൊടുക്കാനും തിരിച്ച് കിട്ടുന്നതിനും യോഗം കണുന്നു. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് സന്താനസൗഭാഗ്യം ഉണ്ടാവും. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടുകയും വിദേശത്ത് നിന്ന് ജോലിക്കായി അനുകൂല സാഹചര്യം തേടി എത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications
