വിദ്യാബാലന്‍ വിവാഹപ്പന്തലിലേക്ക്..

Posted By:
Subscribe to Boldsky

കരീന-സെയ്ഫ് വിവാഹമാമാങ്കത്തിനു ശേഷം മറ്റൊരു ബോളിവുഡ് വിവാഹത്തിന് അരങ്ങൊരുങ്ങുകയാണ്. മറ്റാരൂടേയുമില്ല, താരസുന്ദരി വിദ്യാ ബാലന്റേതു തന്നെ.

വിദ്യാബാലനും ബോയ്ഫ്രണ്ട് സിദ്ധാര്‍ത്ഥ് റോയ് കപൂറും വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്നതാണ് പുതിയ വിശേഷം. ഡിസംബറില്‍ വിവാഹമുണ്ടാകുമെന്നും കേട്ടുകേള്‍വികള്‍.

വിവാഹത്തിനായുള്ള സാരികള്‍ക്ക് പ്രശസ്ത ഡിസൈനര്‍ സബ്യസാച്ചി മുഖര്‍ജിക്ക് കരാറും കൊടുത്തു കഴിഞ്ഞു. വിദ്യക്കും അമ്മയ്ക്കും സഹോദരിക്കുമുള്ള 18 സാരികള്‍ക്കായാണത്രെ ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്.

കാഞ്ചീപുരം സാരികളോട് പ്രത്യേക താല്‍പര്യമുള്ള വിദ്യയുടെ വിവാഹത്തിനുള്ള സാരികള്‍ക്കായി മുഖര്‍ജി ചെന്നൈയില്‍ കറങ്ങി നടക്കുകയാണെന്നും കേട്ടുകള്‍വിയുണ്ട്.

ക്ഷേത്രത്തില്‍ വച്ച് തെക്കേയിന്ത്യന്‍ രീതിയിലാണ് വിദ്യാ ബാലന്‍ വിവാഹിതയാകുന്നത്.

വധുവിന്റെ വേഷത്തിലും സാരിയിലും മുന്‍പ് പലപ്പോഴും വിദ്യാ ബാലന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിക്കവാറും എല്ലാ ചടങ്ങുകള്‍ക്കും സാരിയില്‍ തന്നെയാണ് ഇവര്‍ വരാറും.

രങ്ക ജ്വല്ലറിയുടെ മോഡലായ വിദ്യയുടെ ആഭരണങ്ങളെക്കുറിച്ച് ഇതുവരെ പ്രത്യേകിച്ചൊന്നും വെളിപ്പെടുത്തിയിട്ടില്ല.

വിദ്യയെ വിവിധ തരം സാരികളില്‍ കാണൂ.

പരസ്യത്തിനായി വധുവിനോട് സാമ്യമുള്ള വേഷമിട്ട വിദ്യ. ജ്വല്ലറി പരസ്യത്തിനായെടുത്ത ചിത്രം.

കറുപ്പും ബ്ലൗസും ക്രീം സാരിയുമുടുത്ത വിദ്യയെ നോക്കൂ. സാരി ഏറ്റവും ചേരുന്ന ബോളിവുഡ് നടിയെന്ന വിശേഷണം വേണമെങ്കില്‍ ഇവര്‍ക്കു നല്‍കാം.

സില്‍ക് സാരിയില്‍ വിദ്യാബാലന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തപ്പോള്‍.

ജ്വല്ലറി പരസ്യത്തില്‍ വിദ്യാബാലനെ നോക്കൂ. ചുവന്ന ബോര്‍ഡറുള്ള പച്ച സാരിയും ചുവന്ന ബ്ലൗസും ഇതിനു ചേര്‍ന്ന ആഭരണങ്ങളും വിദ്യയെ മനോഹരിയാക്കുന്നു.

കറുപ്പില്‍ ഓറഞ്ചു നിറമുള്ള സ്വര്‍ണക്കസവു ധരിച്ച വിദ്യയെ നോക്കൂ.

ജ്വല്ലറി പരസ്യത്തില്‍ നീല ബ്ലൗസും ക്രീം സാരിയും ധരിച്ച വിദ്യ തിളങ്ങുന്നതു കാണൂ.

Read more about: life, ജീവിതം
English summary

Vidhya Balan, Marriage, Life, Fashion, Dress, വിദ്യാ ബാലന്‍, വിവാഹം, ജീവിതം, ഫാഷന്‍, വസ്ത്രം, ആഭരണം, സാരി, ജ്വല്ലറി

Vidya Balan has obviously engaged her favourite designer Sabyasachi Mukherjee to design her bridal trousseau. Vidya Balan wedding will take place in a temple, so needless to say that it will be a traditional South Indian wedding. And we all know of Vidya Balan's weakness for Kanjeevaram sarees.
Subscribe Newsletter