Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബോളിവുഡ് 'ഡാഡി'മാര്
മദേഴ്സ് ഡെ പോലെ ഫാദേഴ്സ് ഡെയുമുണ്ട്. ഈ വര്ഷത്തെ ഫാദേഴ്്സ് ഡെ ജൂണ് 17നാണ്. ജൂണിലെ രണ്ടാം ഞായറാഴ്ചയാണ് ഫാദേഴ്സ് ഡെ ആയി കണക്കാക്കാറ്.

ഈ പശ്ചാത്തലത്തില് ബോളിവുഡിലെ ഡാഡിമാരെക്കുറിച്ചു ചിന്തിക്കണം. ഇത്തരം പിതാവ്-പുത്രന് കൂട്ടായ്മ അഭ്രപാളിയില് ഒരുമിക്കുകയും ചെയ്യുന്നുണ്ടെന്നതിനു പുറമെ മക്കളെ ബോളിവുഡിലേക്കുള്ള വഴി കാണിച്ചു കൊടുത്തവര് കൂടിയാണിവര്.
ഏതു പുരുഷന്റെ വിജയത്തിനു പുറകിലും ഒരു സ്ത്രീയുണ്ടെന്നു പറയും പോല മിക്കവാറും ബോളിവുഡ് താരങ്ങള്ക്ക് പുറകിലും സ്വന്തം പിതാക്കന്മാരുമുണ്ട്.
ബോളിവുഡ് ഡാഡിമാരില് തല തൊട്ടപ്പന് അമിതാഭ് ബച്ചന് തന്നെയാണെന്നു പറയാം. അഭിഷേക് ബച്ചന് സിനിമാപ്രവേശമൊരുങ്ങാനും കാരണം മറ്റൊന്നുമല്ല.
പാ എന്ന സിനിമയില് അച്ഛന് മകന്റെ മകനായി അഭിനയിച്ചതും കേട്ടുകേള്വിയുള്ള സിനിമാപ്രവേശത്തില് ചരിത്രം. മകനും മകനേക്കാളേറെ അച്ഛനും ഇപ്പോള് ബോളിവുഡില് നിറഞ്ഞു നില്ക്കുന്നു.
മകന് ഹൃത്വിക് റോഷനൊപ്പം തിരശീലയില് വിജയങ്ങള് കൊയ്തെടുത്ത അച്ഛനാണ് രാകേഷ് റോഷന്. കഹോ ന പ്യാര് ഹെ, കോയി മില് ഗയ, കൃഷ് തുടങ്ങിയ രാകേഷ് റോഷന് ചിത്രങ്ങള് ഉദാഹരണം. ഇതിലെല്ലാം നായകന് സ്വന്തം മകനും. പേരും മകനും സിനിമ വിജയമായെന്ന സന്തോഷം അച്ഛനും.
പുതിയ തലമുറയുടെ ഹരമായ രണ്ബീര് കബീറിനുമുണ്ട് പേരിനെങ്കിലും അച്ഛന് തണല്. കപൂര് കുടുംബത്തിലെ പുതിയ തലമുറയ്ക്ക് അച്ഛന് ഋഷി കപൂറും പ്രചോദനമായിരിക്കാം. അച്ഛനേക്കാളേറെ അമ്മ നീതു കപൂറാണ് ഋഷിയെ കൂടുതല് സ്വാധീനിക്കുന്നതെന്നാണ് കേട്ടു കേള്വിയെങ്കിലും.
70കളിലെ സിനിമാ രോമാഞ്ചമായിരുന്ന ധര്മേന്ദ്രയുടെ വഴി തുടരുന്നു രണ്ടു പുത്രന്മാരും. സണ്ണി ഡിയോളും ബോബി ഡിയോളുമാണ് ഈ പാരമ്പര്യത്തിന്റെ അവകാശികള്. ധര്മേന്ദ്രയുടെയുടെയും ഹേമമാലിനിയുടേയും പുത്രി ഇഷാ ഡിയോളും പേരു കേട്ട അഭിനേത്രി തന്നെ.
പിതാവ് സുനില് ദത്തിന്റെ പാത പിന്തുടര്ന്നാണ് സഞ്ജയ് ദത്തും തിരശീലയിലെത്തിയത്. അത്ര സജീവമല്ലെങ്കിലും സിനിമാരംഗത്ത് ഇപ്പോഴും സഞ്ജയ് ദത്തിന് പകരക്കാരനില്ല.
അഭിനയത്തിന്റേതല്ലാതെ സംവിധാനത്തിന്റെ പാത പിന്തുടര്ന്നും അച്ഛനും മക്കളുമുണ്ട്. പ്രശസ്ത സംവിധായകനായ കരണ് ജോഹര് ഉദാഹരണം.
ധര്മ ബാനറില് അഗ്നിപഥ്, ഗുംരാഹ്, ഡ്യൂപ്ലിക്കേറ്റ് തുടങ്ങിയ ചിത്രങ്ങള് നിര്മിച്ചയാളാണ് കരണിന്റെ അച്ഛന് യാഷ് ജോഹര്. കുഛ് കുഛ് ഹോത്താ ഹെ എന്ന എക്കാലത്തേയും ഹിറ്റ് ചിത്രത്തില് നിന്നും തുടങ്ങിയ കരണ് ജോഹര് തേരോട്ടം ഇപ്പോഴും നിലച്ചിട്ടുമില്ല.



Click it and Unblock the Notifications
