Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ശംബളം 50000 ഇല്ലെങ്കില്‍ കല്യാണക്കാര്യം ഗോപി!

5000 പേരെയാണ് സര്‍വ്വേയില്‍ പങ്കെടുപ്പിച്ചത്. തൊഴില്‍, ശംബളം, തൊഴിലിന്റെ സ്വഭാവം, തൊഴില്‍ മേഖല, തുടങ്ങി എല്ലാകാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് സര്‍വ്വേയ്ക്കുള്ള ചോദ്യാവലി തയ്യാറാക്കിയത്. മാര്‍ക്കറ്റിങ് മേഖലയില്‍ ജോലിചെയ്യുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. വിവാഹം ചെയ്യുന്ന പുരുഷന്റെ ജോലിയില്‍ ഇഷ്ടമില്ലാത്തവയുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത് മാര്‍ക്കറ്റിങ് ജോലികള്‍ക്കാണ്.
ഇതിന് മുമ്പ് നേരത്തേയുണ്ടായിരുന്ന സാമ്പത്തിക മാന്ദ്യകാലത്ത് ഐടി മേഖലിയിലെ ജോലികള്‍ക്കുണ്ടായ ഭീഷണി മൂലം വിവാഹമാര്‍ക്കറ്റില്‍ ഇത്തരക്കാര്‍ക്ക് ഇടിവുസംഭവിച്ചിരുന്നു. പിന്നീട് ലോകസാമ്പത്തികാവസ്ഥ ശരിയാവിധമാകുന്നുവെന്ന സൂചനകളുണ്ടായപ്പോള് ഇവരുടെ മാര്‍ക്കറ്റ് വീണ്ടും വര്‍ധിച്ചു. എന്നാല്‍ ഇപ്പോള്‍ അമേരിക്കയും യൂറോപ്പും പ്രതിസന്ധിയിലായപ്പോള്‍ വീണ്ടും ഇവര്‍ക്ക് പ്രാധാന്യം കുറയുകയാണ്.
മാസം അമ്പതിനായിരം രൂപയെങ്കിലും മിനിമം ശംബളം എന്നതാണ് വിവാഹമാര്‍ക്കറ്റില്‍ പുരുഷന്റെ ഡിമാന്റ് കൂട്ടുന്ന മറ്റൊരു ഘടകം. സ്ത്രീകള്‍ക്ക് പലപ്പോഴും മുപ്പതിനും- നാല്പതിനും ഇടയില്‍ ശംബളം ലഭിക്കുന്നുണ്ടെന്നും അതിനാല്‍ രക്ഷിതാക്കള്പലപ്പോഴും അമ്പതിനായിരത്തിന് മുകളില്‍ ശംബളമുള്ളയാളുകളെയാണ് അന്വേഷിക്കുന്നതെന്നും വിവാഹബ്യൂറോകള്‍ പറയുന്നു. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളിലെ ജീവിതച്ചെലവ് കുത്തനെ ഉയരുന്നതും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തൊഴില്‍ സ്ഥലത്തെ സ്ട്രസ്, കുടുംബത്തിനൊപ്പം ചെലവിടാന്‍ സമയമില്ലാതെ വരുക തുടങ്ങിയ കാര്യങ്ങളാണ് മാര്‍ക്കറ്റിങ് ജോലിക്കാരുടെ കാര്യത്തില്‍ പ്രശനമാകുന്നത്. അലച്ചിലും, ജോലിഭാരവും, ടാര്ജറ്റുമെല്ലാം ചൂണ്ടിക്കാട്ടി ഇത്തരം തലവേദനകള്‍ എന്തിന് അറിഞ്ഞുകൊണ്ട് വരുത്തിവെയ്ക്കണമെന്നാണ് പെണ്‍കുട്ടികള്‍ ചോദിക്കുന്നത്. ഒപ്പം ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരോടും പെണ്ണുങ്ങള്‍ക്ക് വലിയ പ്രിയമില്ല.



Click it and Unblock the Notifications
