Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വീട്ടുവേല ഒരു തൊഴിലല്ലേ?

ബില്ലിന്റെ പരിധിയില്‍ ഗാര്‍ഹിക ജോലിചെയ്യുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് പരാതിയുടെ അടിസ്ഥാനം.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്ത് ആണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ചത്. എന്നാല്‍, 2ജി അഴിമതിയെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം നടക്കുന്ന സമയത്ത് ബില്ല് കൊണ്ടുവന്നതിലൂടെ സുപ്രധാന ബില്ലിന്മേലുള്ള ചര്‍ച്ച നിഷേധിക്കാനാണ് ഭരണകക്ഷിയുടെ ശ്രമമെന്ന് ബിജെപി കുറ്റപ്പെടുത്തി.
ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകാവുന്ന ലൈംഗികാതിക്രമങ്ങളെ തടയുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ബില്ലിന് രൂപം കൊടുത്തിട്ടുള്ളത്. ലൈംഗിക ബന്ധം നടത്താനുള്ള ലക്ഷ്യത്തോടെ സ്ത്രീകള്‍ക്ക് തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതും സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയുമെന്ന ഭീഷണി മുഴക്കുന്നതും പീഡനത്തിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും ജോലിക്കാര്‍ക്ക് പുറമെ അവിടെയെത്തുന്ന വിദ്യാര്‍ത്ഥിനികള്‍, ഗവേഷകര്‍, അപ്രന്റീസുകള്‍, സന്ദര്‍ശകര്‍, മറ്റുസ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതാണ് ബില്ല്.
സ്വന്തം സ്ഥാപനങ്ങളില്‍ നിയമം നടപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്നും പത്തില്‍ കൂടുതല്‍ വനിതാ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ പറയുന്നു. ഇത് അനുസരിക്കാത്ത തൊഴിലുടമകള്‍ക്ക് 50,000 രൂപ വരെ പിഴ അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.
അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനവും ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. എന്നാല്‍ ബില്ലില്‍ ഗാര്‍ഹിക തൊഴിലാളികളെ ഉള്‍പ്പെടുത്താത്തതിനാല്‍ ഇതിന്റെ ആനകൂല്യം ഇവര്‍ക്ക് ലഭ്യമാകില്ല.
2010ല്‍ ദേശീയ വനിതാ കമ്മീഷന് നല്കിയ കരട് ബില്ലില്‍ ഗാര്‍ഹിക തൊഴിലാളികളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ക്യാബിനറ്റ് പാസ്സാക്കിയ കരട് ബില്ലില്‍ ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കി.
ജോലി സ്ഥലത്ത് ലൈംഗിക പീഡനമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ഒരു നിയമം നിലവില്‍ വരുമ്പോള്‍ അതിന്റെ പരിധിയില്‍ നിന്നും ഒരു വലിയ വിഭാഗം സ്ത്രീകളെ ഒഴിവാക്കിനിര്‍ത്തുന്നത് അനീതിയാകുമെന്നാണു വിമര്‍ശനം.



Click it and Unblock the Notifications
