Latest Updates
-
കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ; രാജ്ഭവനിൽ ഇനി വരാനിരിക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തെല്ലാം? -
നവരാത്രി തിരക്കിൽ സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കുക; ഇന്നത്തെ സ്വർണവിലയും അറിയേണ്ട കാര്യങ്ങളും ഇതാ -
പ്രീതി യോഗം ഇന്ന്: 12 രാശിക്കാർക്കും ഭാഗ്യം തെളിയുമോ? സാമ്പത്തിക നേട്ടത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്തുന്ന വെയിൽ, ചർമ്മത്തിന് അപകടം; യുവി ഇൻഡക്സ് ഉയരുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത; യാത്രകൾക്കും സുരക്ഷയ്ക്കും ഈ കാര്യങ്ങൾ നിർബന്ധം -
ഉത്സവകാല യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കൂ; ഇന്നത്തെ പെട്രോൾ, ഡീസൽ വിലയും ലാഭിക്കാൻ വഴികളും ഇതാ -
നവരാത്രി മൂന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ, മാറ്റങ്ങൾ ഉടൻ കാണാം! -
നവരാത്രി മൂന്നാം നാൾ: ചുവപ്പ് വസ്ത്രത്തിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിംഗ് ടിപ്പുകൾ! -
സെൻസെക്സ് കുതിപ്പിൽ വിപണി ഉണർന്നു; നിക്ഷേപകർക്കും ട്രേഡർമാർക്കും ഇന്ന് ശ്രദ്ധിക്കാൻ എന്തൊക്കെ? -
ഡൽഹിയിലെ വായുനിലവാരം മോശമാകുന്നു; ഗർബ ആഘോഷങ്ങൾക്ക് പോകും മുൻപ് ഈ മുൻകരുതലുകൾ മറക്കരുത്
നൃത്തമാടി ഹേമലത ഗിന്നസ് ബുക്കില്‍

ശനിയാഴ്ച രാത്രി 9.32നാണ് ഹേമലത റെക്കോര്‍്ഡ് കുറിച്ചത്. 108 മണിക്കൂര്‍ നൃത്തമാടിയ ഹൈദരാബാദിലെ ഡോക്ടര്‍ വട്ടിക്കോട്ട യാദഗിരി ആചാര്യയുടെ നേട്ടമാണ് ഇതോടെ പഴങ്കഥയായത്.
സപ്തംബര്‍ 20ന് രാത്രി 11.30ന് മോഹിനിയാട്ടം തുടങ്ങിയ ഹേമലത റെക്കോര്‍ഡ് നേട്ടത്തിനു ശേഷവും നൃത്തം തുടരുകയാണ്. 120 മണിക്കൂര്‍ മോഹിനിയാട്ടം അവതരിപ്പിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ജൂണില്‍ ലോകറെക്കോര്‍ഡിന് ശ്രമിച്ച് ഇടയ്ക്ക് ശാരീരികബുദ്ധിമുട്ടുകള്‍ കാരണം പിന്മാറിയ ഹേമലത ഇക്കുറി ചിട്ടയായ പരിശീലനത്തിലൂടെയാണ് സ്വന്തം പേരില്‍ ലോകറെക്കോര്‍ഡ് കുറിച്ചത്. കഴിഞ്ഞ തവണ 64 മണിക്കൂര്‍ മാത്രമേ ഹേമലതയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
108 മണിക്കൂര്‍ മുമ്പ് ഗണപതിസ്തുതിയോടെ തുടങ്ങിയ മോഹിനിയാട്ടം ശനിയാഴ്ച രാത്രി 'ഉഡുപ്പി കൃഷ്ണാ...' എന്ന പദം ആടുമ്പോഴാണ് റെക്കോര്‍ഡിലേക്ക് പ്രവേശിച്ചത്.
ദേവി കലാമണ്ഡലം നൃത്തവിദ്യാലയത്തിലൂടെ നൂറുകണക്കിന് കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കുന്ന ഹേമലത ഡോക്ടര്‍ പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ്. പി.ബി. ജയനാണ് ഭര്‍ത്താവ്. മക്കള്‍: സ്വരൂപ്, സൗരവ്.



Click it and Unblock the Notifications
