Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ത്യയുടെ യശസ്സുയര്‍ത്തി യുഗരത്ന
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ മുഴുവന്‍ കുട്ടികളെയും പ്രതിനിധീകരിച്ചുകൊണ്ട് യുഎന്‍ പൊതുസഭയിലെ ഉച്ചകോടിയില്‍ ചൊവ്വാഴ്ച ഒരു കൊച്ചു ശബ്ദം മുഴങ്ങി.
"ഹിമാലയം ഉരുകുകയാണ്, ധ്രുവക്കരടികള്‍ ചത്തൊടുങ്ങുകയാണ്. അഞ്ചില്‍ രണ്ടുപേര്‍ക്ക് എന്ന നിലയില്‍ കുടിക്കാന്‍ പോലും ശുദ്ധ ജലം കിട്ടാതാവുന്നു. ഭൂമി ചുട്ടുപൊള്ളുകയാണ്. പസഫിക്കില്‍ ജലനിരപ്പുയരുന്നു. ഇങ്ങനെയൊരു ലോകത്തെയാണോ നാം വരും തലമുയ്ക്ക് കൈമാറാന്‍ പോകുന്നത്?.
ദയവായി അങ്ങനെ ചെയ്യരുത്. ഇതിനെതിരെ നടപടി വേണം, ഇപ്പോഴില്ലെങ്കല് പിന്നെ അതെപ്പോഴാണ് സാധ്യമാവുക നാമല്ലാതെ ആരാണത് ചെയ്യുക"- അതേ, യുഗരത്ന ശ്രീവാസ്തവയെന്ന പതിമൂന്നുകാരി പറഞ്ഞത് ഉച്ചകോടിയില്‍ പങ്കെടുത്തവരെ ചിന്താകുലരാക്കിയിരിക്കുമെന്നകാര്യം ഉറപ്പാണ്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് യുഎന്‍ പൊതുസഭയില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിദേശകാര്യമന്ത്രി എസ്എം കൃഷ്ണ, പരിസ്ഥിതി മന്ത്രി ജയറാം രമേശ് എന്നിവര്‍ക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ഈ 13കാരിയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡിസംബറില്‍ ഡെന്മാര്ക്കിലെ കോപ്പന് ഹേഗനില്‍ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായിരുന്നു ചൊവ്വാഴ്ചത്തെ ഉച്ചകോടി.
ലഖ്നൊ സ്വദേശിയായ യുഗരത്ന സെന്റ് ഫിഡെലിസ് കോളെജിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. യുഎന്നിന്റെ വിദ്യാഭ്യാസ പദ്ധതിയായ യുഎന്‍ഇപിയുടെ യുവജസംഘടനയായ ടുന്സയുടെ ഉപദേശക സമിതി അംഗം കൂടിയാണ് ഈ കൊച്ചുമിടുക്കി.
അമേരിക്കയുടെ നയങ്ങള്‍ നമ്മെ ദോഷകരമായി ബാധിക്കാന്‍ പോവുകയാണെന്ന് താന്‍ ഒബാമയോട് പറയുമെന്ന് ഉറപ്പ് നല്‍കിയാണ് യുഗരത്ന അമേരിക്കയിലേക്ക് യാത്രതിരിച്ചത്. ഒബാമയുള്‍പ്പെടെയുള്ള ലോകനേതാക്കള്‍ യുഗരത്നയുടെ പ്രസംഗത്തന് കാതോര്‍ത്തു.
'എല്ലാവരുടെയും ആവശ്യത്തെ തൃപ്തിപ്പെടുത്താന്‍ ഭൂമിക്ക് കഴിയും എന്നാല്‍ അത്യാഗ്രഹത്തെ തൃപ്തപ്പെടുത്താനാവില്ലെ'ന്ന ഗാന്ധി വചനം ഉദ്ധരിച്ച യുഗരത്ന ശീതീകരിച്ച മുറിയിലിരുന്ന് നയങ്ങള്‍ രൂപപ്പെടുത്തുന്നവര്‍ പുറത്ത് കത്തിയെരിയുന്ന വെയിലില്‍ ഉരുകിനില്ക്കുന്ന ഒരു കുഞ്ഞിന്റെ രൂപം എപ്പോഴും ഓര്മ്മവയ്ക്കണമെന്ന് യുഗരത്ന ലോകനേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.



Click it and Unblock the Notifications
