Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദാസിത്വത്തിലേയ്ക്കുള്ള പടവുകള്‍
പ്രതിദിനം രക്ഷിതാക്കള്‍ ലേലത്തില്‍ വില്‍ക്കുന്നവര്‍ക്കൊപ്പം എതിര്പ്പേതും കൂടാതെ ഇവര്‍ അന്തിയുറങ്ങേണ്ടിവരുന്നു. നിരക്ഷരരായതുകൊണ്ടുതന്നെ ഇവര്‍ ഈ ജീവിതരീതിയുടെ ദോഷവശത്തെപ്പറ്റി ബോധവാന്മാരല്ല. മിക്കവരും പാവപ്പെട്ടവരാണ്. സ്വന്തം പെണ്‍കുഞ്ഞിനെ യെല്ലമ്മ ദേവതയ്ക്ക് സമര്‍പ്പിയ്ക്കുന്നതോടെ കുടുംബത്തിന് ഐശ്വര്യം വരുമെന്ന് ഇവര്‍ ഇപ്പോഴും വിശ്വസിയ്ക്കുന്നു.
ഈ ജീവിതരീതി മടുത്ത് അതില്‍ നിന്നും പിന്‍വാങ്ങാമെന്ന് കരുതുന്ന സ്ത്രീകള്ക്കുമുമ്പിലും തടസ്സമാകുന്നത് സമൂഹമാണ്. ഈ തൊഴില്‍ നിര്ത്തുന്നതോടെയ ഇവരുടെ വരുമാനമാര്‍ഗം ഇല്ലാതാവുന്നു. സമൂഹത്തില്‍നിന്നും ഇവരെ വിവാഹം ചെയ്യാനായി ആരും മുന്നോട്ടുവരുകയുമില്ല. ഈ അരക്ഷിതാവസ്ഥയെ ഭയന്നാണ് പലസ്ത്രീകളും ഈ തൊഴിലില്‍ത്തന്നെ മുന്നോട്ടുപോകുന്നത്.
പതിമൂന്നാമത്തെ വയസ്സായപ്പോള്‍ ഒരു ദിവസം എന്നെ മാതാപിതാക്കള്‍ വധുവിനെയെന്നപോലെ അണിയിച്ചൊരുങ്ങി. വിവാഹപ്പന്തലിലേയ്ക്കാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ രാത്രിയില്‍ ഒരാള്‍ എന്റെ കിടപ്പറയില്‍ വന്നു. അയാളായിരിക്കും എന്റെ ഭര്‍ത്താവെന്നു ഞാന്‍ വിശ്വസിച്ചു. എന്നാല്‍ പിറ്റേന്ന് പുലര്‍ന്നപ്പോള്‍ അയാളെ കാണാനുണ്ടായിരുന്നില്ല.
പിന്നീടൊരിക്കലും അയാള്‍ എന്നെത്തേടി വന്നില്ല. പിന്നീടുള്ള രാത്രികളിലും ഇതേകാര്യങ്ങള്‍ തുടര്‍ന്നു. വരുന്ന പുരുഷ്മാര്ക്ക് മാത്രം വ്യത്യാസമുണ്ടായിരുന്നു. പിന്നീടാണ് എനിയ്ക്ക് മനസ്സിലായത്. മുത്തശ്ശിയെയും ചേച്ചിയെയും പോലെ ഞാനും ദേവദാസിയായി മാറി- ഇരുപത് കാരിയായ ദേവദാസി ശോഭ പറയുന്നു.
ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാന്‍ ആരെങ്കിലുമൊക്കെ വേണം. അത് എന്റെ കുടുംബത്തില്‍ നിന്നും എന്റെ മകളായതില്‍ ഞാന്‍ സന്തോഷിയ്ക്കുന്നു. അവളെ അര്പ്പിച്ചതോടെയ യെല്ലമ്മദേവി ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങള്‍ക്ക് വീടുവെയ്ക്കാന്‍ കഴിഞ്ഞു- ശോഭയുടെ മാതാവ് സത്യവതി പറുന്നതിങ്ങനെ.
ഇത്രയും ക്രൂരമായ ഒരു സാമൂഹിക സാഹചര്യം നിലനില്ക്കുന്നതില് ഏറ്റവും ശക്തമായ ഘടകമായി പ്രവര്‍ത്തിയ്ക്കുന്നത് യെല്ലമ്മയെന്ന ദൈവബിംബമാണ്. പരമ്പരാഗത രീതികളില്‍ നിന്നും മാറിച്ചിന്തിക്കാന്‍ കഴിയാത്ത നിരക്ഷരരായ ജനത എല്ലാം ദേവപ്രീതിയ്ക്കായി മാറ്റിവെയ്ക്കുന്നു.
കേന്ദ്രസര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും നിരോധിച്ച ദേവദാസി സമ്പ്രദായം ഇന്നും തുടരുകായണ്. പുറം ലോകമറിയാതെ തീര്‍ത്തും രഹസ്യമായാണ് ഇവിടങ്ങളില്‍ ഇപ്പോള്‍ ഇത്തരം ചടങ്ങുകള്‍ നടന്നുവരുന്നത്. മുംബൈയിലെ ചുവന്ന തെരുവിലും ലോകമാറിയുന്നതും അറിയാത്തതുമായ മറ്റു പല കേന്ദ്രങ്ങളിലും എത്തിപ്പെടുന്ന സ്ത്രീകള്‍ അനുഭവിയ്ക്കേണ്ടിവരുന്ന അതേ അവസ്ഥ, ഇവര്‍ക്കൊപ്പം ഈ പാരമ്പര്യത്തില്‍ വിശ്വസിയ്ക്കുന്ന ഒരു സമൂഹവും ഒപ്പം യെല്ലമ്മയെന്ന അമ്മദൈവസങ്കല്പവും ഉണ്ടെന്നു മാത്രം.



Click it and Unblock the Notifications
