Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!
ദില്ലി: ഞായറാഴ്ച ലോകത്തൊട്ടാകെ മാതൃദിനം വന്‍ ആഘോഷമായി കൊണ്ടാടുകയായിരുന്നു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഈ ദിനത്തില്‍ പുറത്തു വന്ന ചില കണക്കുകള്‍ ഞെട്ടിപ്പിയ്ക്കുന്നതാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ നടക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ് ഒരു എന്‍ജിഒ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.
ഇന്ത്യയില്‍ പ്രതിവര്‍ഷം 1.36 ലക്ഷം അമ്മമാരാണ് പ്രവസസമയത്ത് മരിയ്ക്കുന്നത്. ലോകത്തെ മൊത്തം മാതൃമരണങ്ങളുടെ 48ശതമാനം വരും ഇത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സേവ് ദി ചില്‍ഡ്രന്‍ എന്ന എന്‍ജിഒ 66 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
അവികസിത രാജ്യങ്ങളായ എത്യോപ്യ, കോംഗോ, നൈജീരിയ എന്നിവിടങ്ങളിലേതിനേക്കാള്‍ വളരെ കൂടുതലാണ് ഇന്ത്യയിലെ മാതൃമരണ നിരക്കെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ശിശുമരണങ്ങളുടെ കാര്യത്തിലും ഇന്ത്യ ഒട്ടും പുറകിലല്ല. ലോകത്തെ ഒരു കോടി ശിശുമരണങ്ങളില്‍ 19 ലക്ഷവും ഇന്ത്യയിലാണ് നടക്കുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങളിലാണ് ശിശുമരണങ്ങളുടെ 60 ശതമാനവും നടക്കുന്നത്. ഇരുരാജ്യങ്ങളിലും ജനന നിരക്ക് വര്‍ധിച്ചതാണ് ശിശുമരണങ്ങള്‍ കൂടാന്‍ കാരണം.
വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി അമ്മമാരുടെ ക്ഷേമത്തെപ്പറ്റി സംഘടന നടത്തിയ പഠനത്തില്‍ 66 രാജ്യങ്ങളില്‍ അറുപത്തിയൊന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. മാതൃമരണ നിരക്കിലെ വര്‍ധനയാണ് ഇന്ത്യ പിന്നിലാകാന്‍ കാരണം.



Click it and Unblock the Notifications
