Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കൂണിനൊപ്പം വളര്‍ന്ന സ്വപ്നങ്ങള്‍...
എവിടെ കൂണുണ്ടോ അവിടെ ഒരു ഉപജീവനമാര്ഗ്ഗവുമുണ്ടെന്ന് ജാനകി ശ്രീകുമാര്‍ പറയുന്നു. വളരെ ലളിതമായ മോഹങ്ങളില്‍ നിന്നാണ് ജാനകി ശ്രീകുമാര്‍ കൂണുമായി അടുത്തത്. ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടിക്കഴിഞ്ഞപ്പോള്‍ ഇനി മാസവരുമാനമായി 3,000ഓ 4,000മോ രൂപ ഉണ്ടാക്കണമെന്ന് തോന്നി. പല വഴികളും മനസ്സില്‍ ആലോചിച്ചു. ഒടുവില്‍ കണ്ടെത്തിയ വഴിയാണ് കൂണ് വളര്‍ത്തല്‍.
2000-2001ല്‍ ഒരു സ്വയം വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്ന വേളയിലാണ് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ കൂണ്വളര്ത്തലില് പരിശീലനം നല്കുന്ന വിവരം അറിഞ്ഞത്. ഉടനെ അതില്‍ ചേര്‍ന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
സ്ത്രീകള്‍ക്ക് പറ്റിയ ഒരു വരുമാനമാര്ഗ്ഗമാണിതെന്ന് ജാനകി പറയുന്നു. കുറച്ച് പണം മുടക്കിയാല്‍ മതി. പെട്ടെന്ന് വരുമാനം കിട്ടും. കേരളത്തില്‍ കൂണിന് നല്ല വിലയാണിപ്പോള്‍ ലഭിയ്ക്കുന്നത്. - ജാനകി ശ്രീകുമാര്‍ പറയുന്നു.
വളരെ ചെറിയ നിലയിലാണ് ജാനകി കൂണ് ഉല്പാദനം തുടങ്ങിയത്. സ്വാദിഷ്ട മഷ്റൂം എന്നാണ് ജാനകി നടത്തുന്ന സ്ഥാപനത്തിന്റെ പേര്. ഇപ്പോള്‍ അവിടെ അഞ്ച് ജോലിക്കാരുണ്ട്. ദിവസം 15 കിലോ കൂണ് ഇവിടെ ഉല്പാദിപ്പിക്കുന്നു. ഒരു മാസം 30,000 നും 40,000നും ഇടയില്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്നുണ്ട്.
കേരളത്തില്‍ ബട്ടണ്‍ കൂണുകള്‍ക്കാണ് പ്രചാരമെങ്കിലും ഓയസ്റര് കൂണുകളിലാണ് ജാനകിയ്ക്ക് താല്പര്യം. ഈ ഇനത്തില്‍പെട്ട കൂണിനെ കൂടുതല്‍ പ്രചരിപ്പിക്കാനാണ് ജാനകിയുടെ ശ്രമം. ഇതിന് നല്ല രുചിയുണ്ട്, വിലക്കുറവുമാണ്, അതേ സമയം പോഷകമൂല്യങ്ങള്‍ ഏറെയുണ്ട്താനും.- ജാനകി പറയുന്നു.
200 ഗ്രാം പാക്കറ്റുകളിലായാണ് അവര്‍ ഹോട്ടലുകളില്‍ കൂണ് വിതരണം ചെയ്യുന്നത്. കൂണ്കൊണ്ടുള്ളകട്ലറ്റുകളും റോളുകളും അച്ചാറുകളും വീട്ടില്‍ തന്നെയുണ്ടാക്കി പാക്ക് ചെയ്ത് വിതരണം ചെയ്യുന്നുമുണ്ട്. കാര്‍ഷികവിദഗ്ധനായ ഭര്‍ത്താവിന്റെ സഹായമാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്നും കൂണ്കൃഷിയിലേക്കുള്ള ചുവടുമാറ്റത്തിന് സഹായകരമായതെന്നും ജാനകി ശ്രീകുമാര്‍ പറയുന്നു. എല്ലാ വിജയത്തിലെത്തുന്ന സ്ത്രീയുടെ പിന്നിലും ഒരു പുരുഷനില്ലേ?- ജാനകി ഇളംപുഞ്ചിരിയോടെ ചോദിക്കുന്നു.
മറ്റ് വ്യവസായസംരംഭകരില്‍ നിന്നും ജാനകിയെ വ്യത്യസ്തമാക്കുന്നത്, തന്റെ ബിസിനസ്സ് രഹസ്യം വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാവുന്നു എന്നതിലാണ്. കൂണ്‍കൃഷിയെക്കുറിച്ച് പ്രചരിപ്പിക്കാനും നല്ല കൂണുകള്‍ ഉണ്ടാക്കുന്ന മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുക്കാനും ജാനകി ഏറെ സമയം ചെലവിടുന്നു. ഇതിനിടെ വ്യാപാരാടിസ്ഥാനത്തില്‍ കൂണ്കൃഷിതുടങ്ങുന്നതെങ്ങിനെ എന്ന് പഠിപ്പിക്കുന്ന രണ്ട് പരിശീലന പദ്ധതി ജാനകി സംഘടിപ്പിച്ചു. ഇതില്‍ പരിശീലനം നേടിയ പല യുവതികളും ഇന്ന് കൂണ്‍കൃഷി രംഗത്തുണ്ട്.
എല്ലാ കൂണ്കൃഷിക്കാരോടും ജാനകിയ്ക്ക് നല്‍കാനുള്ള ഉപദേശം ഇതാണ്: കൂണിനെ ഒരു കുഞ്ഞിനെപ്പോലെ കണക്കാക്കണം. ഒരുപാട് സ്നേഹവും പരിചരണവും നല്‍കണം.



Click it and Unblock the Notifications
