For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണത്തിലൊതുങ്ങാത്ത രുചിഭേദങ്ങള്‍...2

By Super
|

പലപ്പോഴും ജീവിതത്തിന്റെ സംഘര്‍ഷവേളകളില്‍ സംഗീതം അവര്‍ക്ക് സാന്ത്വനമായി. കോട്ടയത്തെ തങ്ങളുടെ വസതിയായ രൂപ്കലയില്‍ പ്രഭാതങ്ങളില്‍ എപ്പോഴും സംഗീത പരിശീലനം പതിവായിരുന്നു. 20 കുട്ടികളെയെങ്കിലും ഒരു ഭാഗവതരുടെ സഹായത്തോടെ ഇവിടെ സംഗീതം പഠിപ്പിച്ചിരുന്നു. വൈകുന്നേരങ്ങളില്‍ മിസിസ്സ് കെ.എം. മാത്യു തന്നെ കുട്ടികളെ വയലിന്‍ പഠിപ്പിച്ചു. വായ്പാട്ടിലായിരുന്നു ഏറെ കമ്പമെങ്കിലും ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് ശബ്ദം ദുര്‍ബലമായി. പാടാന്‍ കഴിയാത്തത് ഒരു വലിയ ദു:ഖമായി അവസാനനാളുകളില്‍ അവര്‍ കൊണ്ടുനടന്നു.

സാമൂഹ്യസേവനത്തിനും ജീവിതത്തില്‍ വലിയൊരളവ് മാറ്റിവച്ച മിസിസ്സ് കെ.എം. മാത്യു ലളിത ജീവിതത്തിന് ഉടമയായിരുന്നു. ഇടത്തരം സാരി, കയ്യില്‍ നാലോ അഞ്ചോ പ്ലാസ്റിക് വളകളും കഴുത്തില്‍ ചെറിയ സ്വര്‍ണ്ണമാലയും.

മക്കള്‍: മലയാളമനോരമ എഡിറ്റര്‍ മാമ്മന്‍മാത്യു, മാനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു തങ്കം.

മരുമക്കള്‍: കോട്ടയം കൊല്ലാപറമ്പില്‍ പരേതനായ ജോസഫ് ഈപ്പന്റെ മകള്‍ പ്രേമ മാമ്മന്‍ മാത്യു, കോട്ടയം ഉപ്പൂട്ടില്‍ പരേതനായ സി. കുര്യന്റെ മകള്‍ ബീന ഫിലിപ്പ് മാത്യു, കോഴിക്കോട് മണമേല്‍ പരേതനായ എം.സി. പോത്തന്റെയും മകള്‍ അമ്മു ജേക്കബ് മാത്യു, കൊല്ലം ചാലക്കുഴിയില്‍ പരേതനായ സി.എം. പൗലോസിന്റെ മകനും കൊച്ചിന്‍ കംപ്യൂട്ടര്‍ സിസ്റംസിന്റെ മാനേജിംഗ് ഡയറക്ടറുമായ സി.പി. മാമ്മന്‍ (ജയന്‍).

Read more about: beuty
X
Desktop Bottom Promotion