Latest Updates
-
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്!
ജന്മനാ ലക്ഷ്മീ സാന്നിധ്യമുള്ള പെണ്‍കുട്ടികള്‍: ഈ തീയ്യതികളില്‍ എങ്കില്‍ ശുഭം
ലക്ഷ്മീദേവിയുടെ അനുഗ്രഹം എല്ലാവരും ആഗ്രഹിക്കുന്നതാണ്. എല്ലാവരിലും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയുന്നുണ്ട് എന്നതും വാസ്തവമാണ്. എന്നാല്‍ ചിലരില്‍ ഇത് അല്പം കൂടുതലായിരിക്കും. പ്രത്യേകിച്ച് ചില ജന്മദിനങ്ങളില് ജനിച്ച പെണ്‍കുട്ടികളില്‍ ലക്ഷ്മി സാന്നിധ്യവും അനുഗ്രഹവും വളരെ കൂടുതലായിരിക്കും. ന്യൂമറോളജി പ്രകാരം ഇത്തരത്തില്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലും അവരുടെ സ്വഭാവത്തിലും ന്യൂമറോളജി വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് പലരും സംഖ്യാശാസ്ത്രത്തിന്റെ ചുവട് പിടിക്കുന്നതും.

ലക്ഷ്മീ സാന്നിധ്യത്തോടെ ജനിച്ചവരെങ്കില്‍ ഇവര്‍ കുടുംബത്തിലും ഐശ്വര്യം നിലനിര്‍ത്തുന്നവരായിരിക്കും. ജ്യോതിഷ പ്രകാരം ഏതൊക്കെ ജന്മദിനത്തില് ജനിച്ചവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നു എന്ന് നോക്കാവുന്നതാണ്. ഈ പെണ്‍കുട്ടികള്‍ വളരെയധികം ഭാഗ്യത്തോടെയാണ് ജനിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇനി നിങ്ങളുടെ ജന്മസംഖ്യകള്‍ അനുസരിച്ച് ലക്ഷ്മീസാന്നിധ്യം ഏതെല്ലാം പെണ്‍കുട്ടികളില്‍ ഉണ്ട് എന്ന് തിരിച്ചറിയാം.
ജന്മസംഖ്യകള്‍ ഏതെല്ലാം?
ഏതെല്ലാം ജന്മസംഖ്യകളില് ജനിച്ചവരിലാണ് ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയുന്നത് എന്ന് നമുക്ക് നോക്കാം. സംഖ്യാശാസ്ത്രപ്രകാരം എല്ലാ മാസത്തിലും 3,12,21,30 എന്നീ തീയ്യതികളില്‍ ജനിച്ചവരാണ് എന്നുണ്ടെങ്കില്‍ ഇവരില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും സാന്നിധ്യവും ഉണ്ട് എന്നാണ് പറയുന്നത്. ഈ ജന്മസംഖ്യകള്‍ അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. പെണ്‍കുട്ടികള്‍ എല്ലാവരും തന്നെ ഭാഗ്യത്തോടെ ജനിക്കുന്നവരാണ് എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ഈ ജന്മസംഖ്യയില് ജനിച്ച പെണ്കുട്ടികളെങ്കില് ഇവര്‍ എപ്പോഴും കുടുംബത്തിന് ഐശ്വര്യവും സമ്പത്തും നിറക്കുന്നു, പ്രത്യേകിച്ച് അച്ഛനും ഭര്‍ത്താവിനും അതിസമ്പന്നയോഗം വരെ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
ലക്ഷ്മിയുടെ അനുഗ്രഹം

ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ ജന്മസംഖ്യയില് ജനിച്ച പെണ്‍കുട്ടികള്‍ക്ക് ഉണ്ടെന്ന് പറഞ്ഞുവല്ലോ. അതുപോലെ തന്നെ ഈ പെണ്‍കുട്ടികള്‍ ജീവിക്കുന്ന വീട്ടില്‍ സമ്പത്തും ഐശ്വര്യവും നിറയുകയും ചെയ്യുന്നു. ജോലിയുടെ കാര്യത്തിലും അല്ലെങ്കില്‍ സമ്പത്തിന്റെ കാര്യത്തിലും എല്ലാം പോസിറ്റീവ് ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. എവിടെ ചെന്നാലും ഇവര്‍ക്ക് സന്തോഷവും ഐശ്വര്യവും സമാധാനവും ഭാഗ്യവും ജീവിതത്തില്‍ ഉടനീളം ഉണ്ടാവുന്നു. എപ്പോഴും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നതിനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതം സന്തോഷത്തിന്റേത് മാത്രമായി മാറുന്നു. കാണുന്ന സ്വപ്നങ്ങള്‍ എല്ലാം തന്നെ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നു.
നേതൃനിരയിലേക്ക് ഉയര്‍ന്ന് വരുന്നു
Most read: രാഹുകാല പ്രകാരം ദിവസവും ഒന്നരമണിക്കൂര്‍ നിര്‍ണായകം: സര്‍വ്വദുരിതമാണ് ഫലം
ഇവര്‍ എപ്പോഴും നേതൃനിരയിലേക്ക് ഉയര്‍ന്ന് വരുന്നു. എല്ലാ കാര്യത്തിലും മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യുന്നതിനും നേതൃത്വത്തിലേക്ക് എത്തുന്നതിനും ഉള്ള സാധ്യത ഇവര്‍ക്കുണ്ടാവുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടെയുള്ളത് കൊണ്ട് തന്നെ ജീവിതം വളരെയധികം സന്തോഷത്തിന്റേതായി മാറുന്നു. ജോലിയുടെ കാര്യത്തിലും കുടുംബത്തിലും പഠനത്തിലും എല്ലാം നിങ്ങള്‍ക്ക് മുന്നിലേക്ക് എത്താന്‍ സാധിക്കും. പലരും ഇവരെ ശ്രദ്ധിച്ച് തുടങ്ങുന്നതും ഈ സമയങ്ങളില്‍ തന്നെയാണ്. ആത്മാഭിമാന ബോധം ഇവര്‍ക്ക് വളരെ കൂടുതലായിരിക്കും. ശക്തി കൊണ്ടും ബുദ്ധികൊണ്ടും കഴിവ് കൊണ്ടും ഇവര്‍ എല്ലാം നേടിയെടുക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിനും പൊരുതി പോരാടുന്നതിനും ഈ പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നു.
ജീവിതത്തില്‍ മുന്നോട്ട്

ആരാലും തോല്‍പ്പിക്കാന്‍ സാധിക്കാത്തവരാണ് ഇവര്‍. യാതൊരു വിധത്തിലുള്ള വെല്ലുവിളികളേയും ഈ പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ സ്ത്രീകള്‍ ഭയപ്പെടുന്നില്ല. മാത്രമല്ല അതിനെയെല്ലാം നേരിടുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. സുഹൃത്തുക്കളുടെ കാര്യത്തിലും നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ തന്നെയാണ് ഉണ്ടാവുന്നത്. ഇവര്‍ എല്ലാവരുടേയും സൗഹൃദം ഇഷ്ടപ്പെടുന്നവരായിരിക്കും. അത് മാത്രമല്ല ഇവരില്‍ സുഹൃത്തുക്കളുടേയും സൗഹൃദങ്ങളുടേയും എണ്ണം വളരെ കൂടുതലായിരിക്കും. ഇവര്‍ക്ക് കുടുംബത്തില്‍ ഒരിക്കലും സമ്പത്തിന് ബുദ്ധിമുട്ടുണ്ടാവുകയില്ല. ഇവര്‍ ഏത് കാര്യത്തിലും സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
